മദ്യപിച്ചെത്തുന്നവര്‍ക്ക് വിലക്ക്; പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വിജയ്‌യുടെ നിര്‍ദേശം

ചെന്നൈ: ആദ്യ സംസ്ഥാന സമ്മേളനത്തില്‍നിന്നു മദ്യപരെ വിലക്കി നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ). മദ്യപിച്ച ശേഷം പങ്കെടുക്കരുതെന്നത് ഉള്‍പ്പെടെ യോഗത്തിനെത്തുന്നവർ പാലിക്കേണ്ട നിർദേശങ്ങള്‍ പാർട്ടി നേതൃത്വം പുറത്തിറക്കി. ഒക്ടോബർ 27നു വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണു സംസ്ഥാന സമ്മേളനം നടത്തുക.

പാര്‍ട്ടി പ്രസിഡന്റ് കൂടിയായ വിജയ്‌യുടെ നിര്‍ദേശ പ്രകാരമാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ടിവികെയുടെ ജനറല്‍ സെക്രട്ടറിയും പുതുച്ചേരി മുന്‍ എംഎല്‍എയുമായ എന്‍ ആനന്ദ് ആണ് നിര്‍ദേശം പുറത്തിറക്കിയത്. മദ്യപിക്കുന്ന അംഗങ്ങള്‍ പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. കൂടാതെ സമ്മേളനത്തിനെത്തുന്ന വനിതാ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ സുരക്ഷയുറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ റോഡില്‍ മറ്റ് വാഹനങ്ങള്‍ക്ക് ശല്യമുണ്ടാക്കരുതെന്നും ഇരുചക്ര വാഹനങ്ങളിലെത്തുന്നവര്‍ റോഡില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടി. സമ്മേളനസ്ഥലത്ത് എത്തുന്ന മെഡിക്കല്‍ ടീമിനും അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി അംഗങ്ങള്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

TAGS : ACTOR VIJAY | THIRUVATHAMKOOR
SUMMARY : Prohibition of alcohol; Vijay’s instructions to the party workers

Hot this week

നോർക്ക വഴി ജർമ്മനിയിൽ ജോലി നേടാം; ഷെഫ് തസ്തികയിലേക്ക്‌ സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിന്‌ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:ജര്‍മ്മനിയില്‍ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക...

അസമിലെ വ്യോമസേന വിമാന അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജോർഹട്ട്: അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 വിമാനം തകർന്നു...

ബെംഗളൂരുവിന് സമീപം കെങ്കേരിയില്‍ ബൈക്കപകടം; രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്സ്പ്രസ്സ് വേയിൽ കെങ്കേരിക്ക് സമീപം ഉണ്ടായ ബൈക്കപകടത്തിൽ...

അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകർന്നുവീണ് തീപ്പിടിച്ചു

ജോര്‍ഹട്ട്: അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു. ലാൻഡ്...

സ്വർണവിലയിൽ ഇന്നും വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് പവന് 360 രൂപയുടെ വർധനവുണ്ടായി....

ധര്‍മസ്ഥല വെളിപ്പെടുത്തല്‍: സമ്മർദം ചെലുത്തിയെന്ന പ്രതിയുടെ ആരോപണം തള്ളി പ്രകാശ് രാജ്, അഭ്യൂഹപ്രചാരണത്തിലും കെട്ടുകഥകളിലും വിശ്വസിക്കരുതെന്ന് നടന്‍ 

ബെംഗളൂരു: ധര്‍മസ്ഥല വെളിപ്പെടുത്തല്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജിനും സാമൂഹികപ്രവര്‍ത്തകര്‍ക്കുമെതിരേ...

വിവാദ സ്‌പെഷ്യല്‍ പ്ലീഡർ നിയമനം: കെ.ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക...

സാങ്കേതിക തകരാർ‌; ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ്

കൊച്ചി: ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (ജി9...

Related Articles

Popular Categories