ബെംഗളൂരുവിലെ താമസക്കാർക്ക് നേരിയ ആശ്വാസം; മഴ കുറയുന്നു, ഒപ്പം താപനിലയും

ബെംഗളൂരു: ഫെംഗൽ ചുഴലിക്കാറ്റിന്‍റെ സാന്നിധ്യത്തെത്തുടർന്ന് ബെംഗളൂരുവിലും കർണാടകയിലെ മറ്റ്‌ ജില്ലകളിലും പെയ്ത കനത്ത മഴയ്ക്ക് നേരിയ ആശ്വാസം. ചൊവ്വാഴ്ച നഗരത്തിൽ മഴ നേരിയ തോതിലാണ് പെയ്തത്. താപനിലയും കുറഞ്ഞിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ തണുപ്പും നഗരത്തിൽ അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച വൈകീട്ടോടെയാൻ നഗരത്തിൽ തുടർച്ചയായ കനത്ത മഴ ആരംഭിച്ചത്.

ബുധനാഴ്ച മുതൽ മഴയിൽ കുറവുണ്ടാകുമെന്നും ഡിസംബർ മാസത്തിലെ പതിവ് കാലാവസ്ഥയിലേക്ക് ബെംഗളൂരു മടങ്ങിയെത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഫെംഗൽ ചുഴലിക്കാറ്റിന്‍റെ സ്വാധീനമാണ് കർണാടക തീരത്തും തെക്കൻ ഉൾപ്രദേശങ്ങളിലും ഒപ്പം ബെംഗളൂരുവിലും പെയ്ത വ്യാപകമായ മഴയ്ക്ക് കാരണമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു. ഡിസംബർ 6 മുതൽ ബെംഗളൂരുവിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നും ഐഎംഡി അറിയിച്ചു. അതേസമയം തീരപ്രദേശങ്ങളിൽ ബുധനാഴ്ചയും കനത്ത മഴ ലഭിക്കുവാനുള്ള സാധ്യതയുണ്ട്.

ചൊവ്വാഴ്ച ബെംഗളൂരുവിൽ കൂടിയ താപനില 22 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസുമായിരുന്നു. ബുധനാഴ്ച കൂടിയ താപനില 23 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ഡിസംബർ 5ന് കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

TAGS: BENGALURU | RAIN
SUMMARY: After overnight rain on December 2, downpour stops in Bengaluru

Hot this week

പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് ഡെൻ്റല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

എറണാകുളം: കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് ദന്തല്‍ കോളേജ്...

മലപ്പുറം ജില്ല വിഭജിക്കണം, പുതിയ സര്‍ക്കാര്‍ വിഷയം പരിഗണിക്കണം; ആവശ്യവുമായി തിരൂർ സബ് കലക്ടർ

മലപ്പുറം: മലപ്പുറം ജില്ലയുടെ വിഭജനം ഉൾപ്പെടെ കേരളത്തിന്റെ ഭരണ-വിദ്യാഭ്യാസ മേഖലകളിൽ വിപ്ലവകരമായ...

അവധിക്കാല മലയാളം ക്ലാസ് ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം മലയാളം മിഷനുമായി ചേർന്ന് നടത്തുന്ന  അവധിക്കാല...

തീർഥാടന സംഘത്തിനൊപ്പമെത്തിയ കുട്ടിയെ പുലി കടിച്ചു കൊണ്ടുപോയി കൊന്നു; സംഭവം ചാമരാജനഗറില്‍

ബെംഗളൂരു: കർണാടക ചാമരാജനഗറിലെ മലൈ മഹദേശ്വര കുന്നുകളിലേക്ക് തീർത്ഥാടന സംഘത്തിനൊപ്പമെത്തിയ കുട്ടിയെ പുള്ളിപ്പുലി...

സൗജന്യ വൈദ്യുതി, സ്ത്രീ ​സു​ര​ക്ഷ​യ്ക്ക് പ്ര​ത്യേ​ക സ്ക്വാ​ഡ്, ലഹരി തടയാന്‍ പട്രോൾ സംഘം; ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി വി​ജ​യ്

ചെ​ന്നൈ: അ​ധി​കാ​ര​മേ​റ്റ ഉ​ട​ൻ ത​ന്നെ ജ​ന​പ്രി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി വി​ജ​യ്. സ്ത്രീ ​സു​ര​ക്ഷ​യ്ക്ക്...

അസമിൽ മുഖ്യമന്ത്രിയായി വീണ്ടും ഹിമന്ത ബിശ്വ ശർമ്മ; മെയ് 12ന് സത്യപ്രതിജ്ഞ ചെയ്യും

ഗുവാഹത്തി: അസമി ബിജെപി നിയമസഭാ കക്ഷി നേതാവായി ഹിമന്ത ബിശ്വ ശർമയെ...

മഴ തുടങ്ങിയതേയുള്ളൂ ചെറുവത്തൂരിൽ ദേശീയപാതയിൽ വിള്ളൽ

കാസറഗോഡ്:  ചെറുവത്തൂർ മട്ടലായിൽ ദേശീയപാതയിൽ വലിയ രീതിയിലുള്ള വിള്ളൽ രൂപപ്പെട്ടു. മട്ടലായി...

വെഞ്ഞാറമൂട് കീഴായിക്കോണത്ത് വാഹനാപകടം; യുവാവ് മരിച്ചു

തിരുവനന്തപുരം: എം.സി റോഡിൽ വെഞ്ഞാറമൂട് കീഴായിക്കോണത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്...

Related Articles

Popular Categories