മകൻ പെൺകുട്ടിയോടൊപ്പം ഒളിച്ചോടിയതിന് പക; 50-കാരിയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു

ബെംഗളൂരു: മകൻ പെൺകുട്ടിക്കൊപ്പം ഒളിച്ചോടിയതിനു 50-കാരിയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു. കർണാടകയിലെ ഹാവേരിയിലാണ് സംഭവം. പെൺകുട്ടിയുടെ കുടുംബമാണ് 50-കാരിയെ അതിക്രൂരമായി ആക്രമിച്ചത്. റാണെബന്നൂർ താലൂക്കിലെ അരേമല്ലപൂർ ഗ്രാമത്തിൽ അടുത്തിടെയാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെയാണ് സംഭാവന പുറത്താകുന്നത്.

ഹനുമവ്വ ദുർഗപ്പ മെഡ്‌ലേരി എന്ന യുവതിക്കാണ് മർദനമേറ്റത്. ഗുട്ടെവ്വ ഉജ്ജപ്പ തെലഗി, നാഗവ്വ നിങ്കപ്പ ബേവിനാമരട്, സവിതവ്വ ബസപ്പ തെലഗി, ചന്ദ്രപ്പ തെലഗി, ബസപ്പ തെലഗി എന്നിവർ ചേർന്നാണ് തന്നെ മർദിച്ചത് എന്ന് പിന്നീട് പോലീസിൽ നൽകിയ പരാതിയിൽ ദുർഗപ്പ പറഞ്ഞു.

ഹനുമവ്വ മെഡ്‌ലേരിയുടെ മകൻ മഞ്ജുനാഥ്, പൂജ ഗംഗപ്പ തെലഗിയുമായി പ്രണയത്തിലായിരുന്നുവെന്നും ഇരുവരും ഗ്രാമം വിട്ട് ഒളിച്ചോടിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചതെന്നും പോലീസ് പറഞ്ഞു. യുവാവ് ഒളിച്ചോടിയതിനു കാരണക്കാരി ദുർഗപ്പയാണെന്ന് ആരോപിച്ചാണ് പെൺകുട്ടിയുടെ കുടുംബം ഇവരെ ആക്രമിച്ചത്. പരുക്കേറ്റ 50-കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റാണെബെന്നൂർ പോലീസ് കേസെടുത്തു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹാഫ് ഹെൽമറ്റുകളുടെ വിൽപ്പനയും നിർമാണവും നിരോധിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത, ഹാഫ്...

ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

തൃശൂർ: കനത്ത കാറ്റിലും മഴയിലും സ്കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്ന വേദിയിൽ...

പ്രോജക്ട് ഷെൽട്ടർ മൂന്നാം വാർഷികവും 50-ാം വീടിന്റെ കൈമാറ്റവും നാളെ ബെംഗളൂരുവിൽ

ബെംഗളൂരു: നിർധനർക്ക് സ്വന്തമായി വീടൊരുക്കുന്ന ഹോപ്പ് സൊസൈറ്റിയുടെ സാമൂഹിക സംരംഭമായ 'പ്രോജക്ട്...

കലാകൈരളി ഓണാഘോഷം 4ന്

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം-2026’ ഒക്ടോബർ...

ഹാജി പാറമ്മൽ അബ്ദുൽ ഖാദർ സ്മാരക പ്രഥമ സാമൂഹികനീതി പുരസ്കാരം അഡ്വ. പി. ഉസ്മാന്

ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി ഏര്പ്പെ‍ടുത്തിയ പാറമ്മൽ അബ്ദുൽ ഖാദർ...

ഏഷ്യൻ ഗെയിംസ്: ഗ്രീക്കോ-റോമൻ 97 കിലോയില്‍ നിതേഷ് സിവാചിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസിലെ ഗ്രീക്കോ-റോമൻ ഗുസ്തിയില്‍ ഇന്ത്യയുടെ സ്വർണത്തിനായുള്ള നീണ്ട കാത്തിരിപ്പ്...

അതിശക്തമായ മഴ: ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്....

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലില്‍ വീടുപണി നടക്കുന്നതിനിടയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. നെയ്യാറ്റിൻകര...

Related Articles

Popular Categories