പുത്തന്‍ എസി സ്ലീപ്പര്‍ ബസുകള്‍; ബെംഗളൂരുവിൽ നിന്നും നാട്ടിലേക്ക് ഇനി കേരള ആര്‍ടിസിയില്‍ അടിപൊളി യാത്ര

ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക്‌ കണക്കിലെടുത്ത്‌ കര്‍ണാടകയിലെക്കടക്കം കൂടുതല്‍ അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കേരള ആര്‍ടിസി. പുതുതായി വാങ്ങിയ എസി സീറ്റർ, എസി സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, സ‍ൂപ്പർഫാസ്‌റ്റ്‌ പ്രീമിയം, ഫാസ്‌റ്റ്‌ പാസഞ്ചർ എന്നിവയാണ്‌ അന്തർസംസ്ഥാന സർവീസുകൾക്കായി ക്രമീകരിച്ചത്‌. സെപ്‌തംബർ ഒന്നുമുതൽ 15 വരെയാണ്‌ അധികസർവീസുകൾ. ഒന്നാംഘട്ടത്തിൽ 29 മുതൽ സെപ്‌തംബർ 15 വരെ 44 സർവീസ്‌ പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരുവില്‍ നിന്നുള്ള സർവീസുകൾ

വൈകിട്ട്‌ 5.30 മുതൽ രാത്രി 10.50 വരെയാണ്‌ ബെംഗളൂരുവിൽനിന്ന്‌ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ നടത്തും. വൈകിട്ട്‌ 5.30ന്‌ കോയമ്പത്തൂർ വഴി കൊട്ടാരക്കരയിലേക്ക്‌ എസി സ്ലീപ്പർ ബസ്‌. 6.15ന്‌ തിരുവനന്തപുരം എസി സീറ്റർ കം സ്ലീപ്പർ (നാഗർകോവിൽ വഴി). 7.30, 9.30, 10.15, 10.50 സമയങ്ങളിൽ കോഴിക്കോട്ടേക്ക്‌ സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം( കുട്ട വഴി). രാത്രി 9.30നും 10.30നും തൃശൂരിലേക്കും വൈകിട്ട്‌ 5.45നും 6.45നും എറണാകുളത്തേക്കും എസി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയമുണ്ടാകും.

മൈസൂരുവിൽനിന്ന്‌ പാലായിലേക്ക്‌ രാത്രി 7.30ന്‌ ഫാസ്‌റ്റ്‌ പാസഞ്ചർ സർവീസ്‌ പുറപ്പെടും. ആറിന്‌ തൃശ‍ൂരിലേക്കും രാത്രി 8, 10 സമയങ്ങളിൽ കണ്ണൂരിലേക്കും സൂപ്പർഫാസ്‌റ്റ്‌ സർവീസ്‌. രാത്രി 9.15നും 10.40നും ബെംഗളൂരുവിൽനിന്നും രാത്രി പത്തിന്‌ മൈസൂരിൽനിന്നും കണ്ണൂരിലേക്ക്‌ സൂപ്പർഫാസ്‌റ്റ്‌ സർവീസ്‌. രാത്രി 7.20നാണ്‌ ബെംഗളൂരു– ആലപ്പുഴ സൂപ്പർ ഡീലക്‌സ്‌. 6.30ന്‌ ചെന്നൈ–എറണാകുളം എസി സീറ്റർ (കോയമ്പത്തൂർ വഴി).

ബെംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍
▪️ വൈകിട്ട്‌ 4.30: കൊട്ടാരക്കരയിൽനിന്ന്‌ എസി സ്ലീപ്പർ (പാലക്കാട്‌ വഴി)
▪️ 5.40: തിരുവനന്തപുരത്തുനിന്ന്‌ എസി സീറ്റർ കം സ്ലീപ്പർ (നാഗർകോവിൽ വഴി)
▪️ 5.30: ആലപ്പുഴയിൽനിന്ന്‌ സൂപ്പർ ഡീലക്‌സ്‌ (പാലക്കാട്‌ വഴി)
▪️ 6.4: കോട്ടയത്തുനിന്ന്‌ സൂപ്പർ എക്‌സ്‌പ്രസ് (പാലക്കാട്‌ വഴി)
▪️ 6.45, 7.00: എറണാകുളത്തുനിന്ന്‌ സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം (പാലക്കാട്‌ വഴി)
▪️ 9.15, 9.30: തൃശൂരിൽനിന്ന്‌ സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം (പാലക്കാട്‌ വഴി)
▪️ 8.45, 9,9.50, 10.10: കോഴിക്കോട്ടുനിന്ന്‌ സ‍ൂപ്പർഫാസ്‌റ്റ്‌ പ്രീമിയം (കുട്ട വഴി)
▪️ 8.00: മലപ്പുറത്തുനിന്ന്‌ ബെംഗളൂരുവിലേക്ക്‌ സൂപ്പർഫാസ്‌റ്റ്‌ (കുട്ടവഴി)

മൈസൂരുവിലേക്ക്‌ കേരളത്തില്‍ നിന്ന്
▪️ 9.50, 10, 10.10, 12.00: സമയങ്ങളിൽ കണ്ണൂരിൽനിന്ന്‌ മൈസൂരുവിലേക്ക്‌ സൂപ്പർഫാസ്‌റ്റ്‌ (മട്ടന്നൂർ വഴി)
▪️5.30: പാലായിൽനിന്ന്‌ ഫാസ്‌റ്റ്‌ പാസഞ്ചർ (ബത്തേരി വഴി)

ചെന്നൈയിലേക്ക്‌
▪️ 6.30: എറണാകുളത്തുനിന്ന്‌ ചെന്നൈയിലേക്ക്‌ എസി സീറ്റർ

SUMMARY: New AC sleeper buses; Now a great journey from Bengaluru to home on Kerala RTC

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

പുതുക്കോട്ട് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പുതുക്കോട്: പാലക്കാട് പുതുക്കോട്-മണപ്പാടം റോഡില്‍ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടുന്നു

പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടും. 24നും 25നുമാണ്...

സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി; സംസാരം പാതിയിൽ നിർത്തി വേദി വിട്ട് സണ്ണി ജോസഫ്

കൊച്ചി: കൊച്ചിയിൽ സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി. കെഎസ്ഇബി ഓഫീസേഴ്‌സ്...

Related Articles

Popular Categories