‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’; ഉത്തരക്കടലാസിലെ സന്ദേശത്തിന് മൂന്നാം ക്ലാസ്സുകാരന് മന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസില്‍ എഴുതിയ മൂന്നാം ക്ലാസുകാരനെ അഭിനന്ദിച്ച്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കൗതുകവും ചിന്തയുമുണർത്തുന്ന രീതിയിലാണ് കുട്ടി ഉത്തരമെഴുതിയിരിക്കുന്നത്. ഉത്തരക്കടലാസിന്റെ ചിത്രവും മന്ത്രി പങ്കുവച്ചിട്ടുണ്ട്.

ഇഷ്‌ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കുക എന്നതായിരുന്നു ചോദ്യം. അഹാൻ അനൂപ് ‘സ്‌പൂണും നാരങ്ങയും’ മത്സരത്തെക്കുറിച്ചാണ് എഴുതിയത്. മത്സരവുമായി ബന്ധപ്പെട്ട അഞ്ച് നിയമങ്ങള്‍ കുട്ടി എഴുതി. ഇതില്‍ അഞ്ചാമത്തേത് ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’ എന്നതായിരുന്നു. ഇതിനെക്കുറിച്ചാണ് മന്ത്രിയുടെ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. തലശേരി ഒ ചന്തുമേനോൻ സ്‌മാരക ഗവ. യുപി സ്‌കൂളിലാണ് അഹാൻ പഠിക്കുന്നത്. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങനെയൊക്കെയാണ് മുന്നേറുന്നതെന്നും മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

“ജയിച്ചവർ തോറ്റവരെ കളിയാക്കരുത്.. ”

ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സില്‍ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങള്‍..

അഹാൻ അനൂപ്,

തലശ്ശേരി ഒ ചന്തുമേനോൻ സ്മ‌ാരക വലിയമാടാവില്‍ ഗവ. യു പി സ്കൂ‌ള്‍

നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്..

Minister praises third grader for message on answer sheet

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഹറം അവധി വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: മുഹറത്തോടനുബന്ധിച്ച്‌ സർക്കാർ പ്രഖ്യാപിച്ചിരുന്ന അവധിയില്‍ മാറ്റം. മുഹറം അവധി വെള്ളിയാഴ്ചയിലേക്ക്...

ട്രക്കിങ്ങിനിടെ താഴ്ചയിലേക്ക് തള്ളി യുവാവിനെ കൊലപ്പെടുത്തി; പ്രതിശ്രുത വധുവും കാമുകനും പിടിയില്‍

പൂനെ: ട്രക്കിങ്ങിനിടെ യുവാവ് താഴ്ചയിലേക്ക് വീണുമരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ്....

പത്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; രണ്ടാംഘട്ട പത്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷണ്‍ ബഹുമതി മലയാളത്തിന്റെ പ്രിയതാരം...

പാലക്കാട് കെഎസ്‌ആര്‍ടിസി ബസ് മോഷണം: പ്രതി പിടിയില്‍

പാലക്കാട്: പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ബസ് മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ...

കേരളസമാജം കര്‍ണാടക പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

ബെംഗളൂരു: കേരളസമാജം കര്‍ണാടകയുടെ നേതൃത്വത്തില്‍ മാവള്ളിപുര ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ മുഴുവന്‍...

കേരളസമാജം ദൂരവാണി നഗര്‍ ഭാരവാഹികള്‍

ബെംഗളൂരു: കേരളസമാജം ദൂരവാണി നഗറിന്റെ 69-ാം വാർഷികം പൊതുയോഗം തിരഞ്ഞെടുത്ത 2026-27...

ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിലെ സ്‌ഫോടനം; മരിച്ചവരില്‍ മലയാളിയും

കോഴിക്കോട്: ഖത്തറിലെ ഗ്യാസ് പ്ലാന്റില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. പ്ലാന്റ്...

Related Articles

Popular Categories