സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം 21ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോൺ ഓണാഘോഷം
‘ജോസ് ആലുക്കാസ് വർണ്ണങ്ങൾ 2025’ സെപ്റ്റംബർ 21-ന് കൊത്തന്നൂർ സാം പാലസിൽ നടക്കും. കേരള ഹയർ എഡ്യുക്കേഷൻ മന്ത്രി ആർ ബിന്ദു, കർണാടക നിയമസഭ അംഗങ്ങളായ മഞ്ജുള ലിംബാവലി, ബി.എ. ബസവരാജ്, മുൻ മന്ത്രി അരവിന്ദ് ലിംബാവലി എന്നിവർ മുഖ്യാതിഥികളാകും.

ഓണാഘോഷങ്ങൾക്കൊപ്പം നിർധനരായ കുടുംബങ്ങളിൽ നിന്നുള്ള യുവതി യുവാക്കൾക്കായി സമൂഹ വിവാഹം, വിദ്യാർത്ഥികൾക്ക് പഠനസഹായം എന്നിവയും ചട ങ്ങിൽ ഒരുക്കിയിട്ടുണ്ട്. അത്തപ്പൂക്കളം, തിരുവാതിര, ഓണസദ്യ, ആട്ടം കലാസമിതിയുടെ ശിങ്കാരിമേളം, രാജേഷ് ചേർത്തല നയിക്കുന്ന ഫ്യൂഷൻ മെഗാ ഷോ എന്നിവയുണ്ടാകും.
SUMMARY : Suvarna Karnataka Kerala Samajam Kothannur Zone Onam Celebrations on 21st

LEAVE A REPLY

Please enter your comment!
Please enter your name here