വിദ്വേഷ പരാമര്‍ശം: ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ കേസ്

ബെംഗളൂരു: വിദ്വേഷ പരാമര്‍ശം നടത്തിയതിന് ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ കേസ്. പുത്തൂര്‍ താലൂക്കിലെ ഈശ്വരി പത്മുഞ്ച നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.  ഒക്ടോബര്‍ 20-ന് ഉപ്പെളിഗയില്‍ നടന്ന ദീപോത്സവ പരിപാടിയില്‍ മതവിദ്വേഷം വളര്‍ത്തുന്നതും സ്ത്രീകളുടെ അന്തസിനെ അപമാനിക്കുന്നതും പൊതുസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നതുമായ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് പുത്തൂര്‍ റൂറല്‍ പോലീസ് കല്ലഡ്ക പ്രഭാകറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 79, 196, 299, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പ്രഭാകര്‍ ഹിന്ദു- മുസ്‌ലീം വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനായി, അവരുടെ ജനസംഖ്യാകണക്കുകള്‍ പരാമര്‍ശിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. കഹാലെ ന്യൂസ് എന്ന യൂട്യൂബ് ചാനലിലൂടെ പ്രസംഗം സംപ്രേഷണം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഒക്ടോബര്‍ മുപ്പതിന് അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാകാന്‍ പ്രഭാകറിന് നോട്ടീസും അയച്ചിട്ടുണ്ട്.
SUMMARY: Hate speech: Case against RSS leader Kalladka Prabhakar Bhat
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വായ ഒട്ടാഞ്ഞത് ഭാ​ഗ്യം!; മൈസൂരു-ചെന്നൈ വന്ദേഭാരതില്‍ യാത്രക്കാരന് നല്‍കിയ പരിപ്പുവടയില്‍ ഫെവിക്വിക്ക് ട്യൂബ്

ചെന്നൈ: മൈസൂരു - ചെന്നൈ വന്ദേഭാരതില്‍ യാത്ര ചെയ്ത യാത്രക്കാരന് ലഭിച്ച...

സെപ്റ്റംബർ മുതൽ കെംപെഗൗഡ വിമാനത്താവളത്തിൽ രണ്ട് റൺവേകളിൽ ഒരേസമയം വിമാനങ്ങൾ പറന്നുയരും

ബെംഗളൂരു: രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

മഴക്കാലത്തും സൂര്യതാപ ഭീഷണി; ബെംഗളൂരുവിൽ അൾട്രാവയലറ്റ് കിരണങ്ങളുടെ തീവ്രത ഉയരുന്നതായി മുന്നറിയിപ്പ്

ബെംഗളൂരു: മഴക്കാലമായതിനാൽ സൂര്യപ്രകാശത്തിന്റെ ആഘാതം കുറവായിരിക്കുമെന്ന പൊതുധാരണ തെറ്റാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ്...

ഒരിടവേളയ്ക്ക് ശേഷം സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര...

10, 20 രൂപയുടെ പ്ലാസ്റ്റിക് കറൻസികൾ പരീക്ഷണാർഥം പുറത്തിറക്കാൻ റിസർവ് ബാങ്കിന് അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാനുള്ള റിസര്‍വ്വ് ബാങ്ക് നിര്‍ദേശത്തിന് കേന്ദ്ര...

യെലോ ലൈനിൽ കാത്തിരിപ്പ് കുറയും; 11-ാമത്തെ ട്രെയിന്‍ ഈ ആഴ്ച മുതല്‍

ബെംഗളൂരു: നമ്മ മെട്രോയുടെ യെലോ ലൈനില്‍ (ആര്‍വി റോഡ് - ബൊമ്മസന്ദ്ര)...

മെട്രോയ്ക്ക് മുന്നിൽചാടി യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ആർവി റോഡ് – ബൊമ്മസന്ദ്ര നമ്മ മെട്രോയുടെ യെലോ ലൈനിലെ...

കേരള പോലീസിൽ ഇനി 2 സംഘടനകൾ മാത്രം; പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഇനിയില്ല, ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംഘടനയിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. നിലവിലുണ്ടായിരുന്ന...

Related Articles

Popular Categories