എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ഒത്തുചേരല്‍; സർഗ്ഗസംഗമം 16-ന് 

ബെംഗളൂരു: ബെംഗളൂരുവിലെ എഴുത്തുകാരുടെയും സാഹിത്യ പ്രവർത്തകരുടെയും ഒത്തുചേരല്‍ ‘സർഗ്ഗസംഗമം ‘ നവംബർ 16-ന് ഇസിഎ ഹാളിൽ നടക്കും. രാവിലെ ഒൻപതിന് ആരംഭിക്കുന്ന സംഗമത്തിൽ എഴുത്തുകാരും പ്രഭാഷകരുമായ ആലങ്കോട് ലീലാകൃഷ്ണൻ, സോമൻ കടലൂർ, സുധാകരൻ രാമന്തളി, സുരേഷ് മണ്ണാറശാല എന്നിവർ അതിഥികളാവും.125 എഴുത്തുകാരുടെ രചനകളടങ്ങിയ സുരഭിലം’ സാഹിത്യ സമാഹാരം ചടങ്ങിൽ പ്രകാശനംചെയ്യും. കെ.ആർ. കിഷോർ പുസ്തകത്തെ പരിചയപ്പെടുത്തും. എഴുത്തുകാരിയും ചിത്രകാരിയുമായ അനുരാധ നാലപ്പാട് പുസ്തകം ഏറ്റുവാങ്ങും.പുസ്തകമേള, പുസ്തകപ്രകാശനം, എഴുത്തുകാരെ പരിചയപ്പെടുത്തൽ എന്നിവയുമുണ്ടാകും.

മുൻ ഡി.ജി.പി മാരായ എ ആർ ഇൻഫാന്റ്, ജിജാ ഹരിസിംഗ്, ചലച്ചിത്രപ്രവര്‍ത്തകനും നടനുമായ  പ്രകാശ് ബാരെ, ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ഫോറം അധ്യക്ഷൻ സതീഷ് തോട്ടശേരി, സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി, സി.പി. രാധാകൃഷ്ണൻ, ദൂരവാണിനഗർ കേരളസമാജം അധ്യക്ഷൻ മുരളീധരൻ നായർ, പീറ്റർ ജോർജ്, പി. ദിവാകരൻ, ബാംഗ്ലൂർ കേരളസമാജം അധ്യക്ഷൻ എം ഹനീഫ്, സമാജം സെക്രട്ടറി റജികുമാർ, കൈരളീനിലയം സെക്രട്ടറി പി.കെ.സുധീഷ്, എന്നിവരും ഇസിഎ ഭാരവാഹികളായ വേണു രവീന്ദ്രൻ, ജയരാജ് മേനോൻ, ഇസിഎ സാഹിത്യവേദി ചെയർമാൻ സഞ്ജയ് അലക്സ് തുടങ്ങി ബെംഗളൂരുവിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പല പ്രമുഖവ്യക്തിത്വങ്ങളും സംഗമത്തിന്റെ ഭാഗമാകും.

ദൂരവാണിനഗർ കേരളസമാജം ജുബിലി സ്കൂളിൽ കഴിഞ്ഞ വര്‍ഷം നടന്ന സർഗ്ഗസംഗമത്തിന്റെ തുടര്‍ച്ചയായാണ്‌ ഇത്തവണത്തെ പരിപാടി. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിഷ്ണുമംഗലം കുമാർ ചെയർമാനും എസ്.കെ. നായർ ജനറൽ കൺവീനറും, സുഷമാ ശങ്കർ കോഡിനേറ്ററുമായ 21 അംഗ സംഘാടകസമിതിയാണ് നേതൃത്വം നൽകുന്നത്.
SUMMARY: A gathering of writers and cultural activists; Creative Gathering on the 16th

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും; രാവിലെ മുതൽ വൈകിട്ട് വരെ നിയന്ത്രണം

ബെംഗളൂരു: കെപിടിസിഎൽ നടപ്പാക്കുന്ന അറ്റകുറ്റപ്പണികളുടെയും വൈദ്യുതി വിതരണ ശൃംഖലയുടെ പരിപാലന പ്രവർത്തനങ്ങളുടെയും...

നീറ്റ് പരീക്ഷാ വിവാദം; കർണാടകയിലുടനീളം പ്രതിഷേധം ശക്തം

ബെംഗളൂരു: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ കർണാടകയുടെ...

ഡോംലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബർ 27-ന്

ബെംഗളൂരു: ഡോംലൂർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27-ന്...

ഏഴ് മാസത്തെ യാത്രാദുരിതത്തിന് അറുതി; കെങ്കേരി–ഹെജ്ജാല റെയിൽവേ അണ്ടർബ്രിഡ്ജ് ഇന്ന് തുറക്കും

ബെംഗളൂരു: പടിഞ്ഞാറൻ ബെംഗളൂരുവിലെ കെങ്കേരി–ഹെജ്ജാല റെയിൽവേ അണ്ടർബ്രിഡ്ജ് ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും....

കേരള പോലീസില്‍ വന്‍ അഴിച്ചുപണി: 161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസില്‍ വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. 161 ‍ഡിവൈ.എസ്.പിമാര്‍ക്ക്...

നിർമാണത്തില്‍ പിഴവ്; പുതുതായി നിര്‍മിച്ച 18 നില കെട്ടിടം പൊളിച്ചു നീക്കുന്നു

ബെംഗളൂരു: 18 നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണത്തില്‍ അപാകത കണ്ടതിനെ തുടർന്ന്...

കേരളസമാജം ദൂരവാണിനഗർ സാഹിത്യ സംവാദം ഇന്ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സംഘടിപ്പിക്കുന്ന സാഹിത്യ സംവാദം ഇന്നു വൈകിട്ട് 3.30നു...

കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു. പ്രധാനമന്ത്രിയുടെ...

Related Articles

Popular Categories