‘വസ്തുത അറിയാതെ സംസാരിക്കരുത്’; പിണറായി വിജയന് മറുപടിയുമായി ഡി.കെ ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഫഖീർ കോളനിയിൽ നിന്നും വസീം ലേഔട്ടിൽ നിന്നും ഏകദേശം മുന്നുറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നു കേരളാ മുഖ്യമന്ത്രി പിണറായി വിജയനോട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. പിണറായി വിജയന്റെ പരാമർശം നിർഭാഗ്യകരമാണെന്നും അദ്ദേഹത്തെപ്പോലുള്ള മുതിർന്ന നേതാക്കൾ വസ്തുതകൾ അറിയാതെ വിഷയത്തിൽ ഇടപെടരുതെന്നും ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം പിണറായി വിജയനെതിരെ രം​ഗത്തെത്തിയത്. പൊതുഭൂമി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും നിയമപരമായ നടപടികളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ശിവകുമാർ വ്യക്തമാക്കി.

മുസ്ലിം ജനത വർഷങ്ങളായി താമസിച്ചുവരുന്ന പ്രദേശങ്ങൾ തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണെന്നും ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും പിണറായി വിമർശിച്ചിരുന്നു.

പ്രസ്തുത പ്രദേശം കൈയേറ്റമാണെന്നും മാലിന്യക്കൂമ്പാരമാണെന്നും, അതിനെ ചേരിയാക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ ഭൂമാഫിയ താൽപ്പര്യങ്ങളാണെന്നും ശിവകുമാർ മറുപടി നൽകി. ഞങ്ങൾക്ക് മനുഷ്യത്വമുണ്ട്. ആളുകൾക്ക് പുതിയ സ്ഥലങ്ങളിലേക്ക് മാറാൻ ഞങ്ങൾ അവസരം നൽകി. അവരിൽ ചുരുക്കം ചിലർ മാത്രമേ തദ്ദേശീയരായുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെപ്പോലുള്ള മുതിർന്ന നേതാക്കൾ ബെംഗളൂരുവിലെ പ്രശ്നങ്ങൾ അറിയണം. ഞങ്ങൾക്ക് ഞങ്ങളുടെ നഗരം നന്നായി അറിയാം, ഭൂമാഫിയ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ചേരികളെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
SUMMARY: ‘Don’t speak without knowing the facts’; DK Shivakumar responds to Pinarayi Vijayan

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കുടുംബവഴക്ക്; ബെംഗളൂരുവിൽ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ബെംഗളൂ​രു: ബെംഗ​ളൂ​രുവില്‍ കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി....

ബെംഗളൂരുവിൽ സാഹിത്യപ്രതിഭകളുടെ സംഗമം: സുരഭിലം ഗ്ലോബൽ മൂന്നാമത് സർഗ്ഗസംഗമം നാളെ

ബെംഗളൂരു: സുരഭിലം ഗ്ലോബലും ബാംഗ്ലൂർ കേരളസമാജവും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് സർഗ്ഗസംഗമം...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ പെരിങ്ങണ്ടുർ സ്വദേശി ആർ കെ ശ്രീധരൻ (86) ബെംഗളൂരുവിൽ...

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ബാല്‍ക്കണി തകര്‍ന്നു വീണു; ആറു വയസുകാരന് ദാരുണാന്ത്യം

ലക്നോ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മേൽ സ്‌കൂള്‍...

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ്; 3000 ഉ​ത്സ​വ​ബ​ത്ത

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ്...

ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര സെപ്റ്റംബർ 6ന്

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ആഭിമുഖ്യത്തിൽ...

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിച്ച് കോൺഗ്രസ് ഭരിക്കുന്ന കർണാടക,...

ചാമരാജ്‌നഗറില്‍ വനംവകുപ്പിന്റെ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു, പ്രദേശത്ത് സംഘർഷാവസ്ഥ

ബെംഗളൂരു: കർണാടകയിലെ ചാമരാജ്‌നഗർ ജില്ലയിലെ ഹനൂര്‍ കാവേരി വന്യജീവി സങ്കേതത്തിനുള്ളിലുണ്ടായ വനംവകുപ്പ്...

Related Articles

Popular Categories