ഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ തരംഗമായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) എക്‌സ് അക്കൗണ്ട് നിരോധിച്ച് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം പുതിയത് തുറന്നു. പ്രതീക്ഷിച്ചത് സംഭവിച്ചെന്നാണ് ആദ്യ അക്കൗണ്ട് പൂട്ടിയതിനുപിന്നാലെ സ്ഥാപകനായ അഭിജിത്ത് ദീപക് പ്രതികരിച്ചത്. സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാൻ ശ്രമം നടക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ടുള്ള ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂപീകരിക്കപ്പെട്ട പരിഹാസ്യ കൂട്ടായ്‌മയാണ് ക്രോക്രോച്ച് പാർട്ടി. തൊഴിലില്ലാത്തവരുടെ ശബ്‌ദമായാണ് സിജെപി അവതരിപ്പിക്കപ്പെടുന്നത്.
തൊഴിലില്ലാത്തവർ, കുഴിമടിയന്മാർ, മടിച്ചികള്‍, 12 മണിക്കൂറില്‍ കൂടുതല്‍ സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നവർ തുടങ്ങിയവയാണ് ക്രോക്രോച്ച് പാർട്ടിയില്‍ അംഗമാകാനുള്ള മാനദണ്ഡങ്ങള്‍. തമാശയായി തോന്നുമെങ്കിലും ഒരു ജെൻസി മൂവ്‌മെന്റായി മാറിക്കൊണ്ടിരിക്കുകയാണ് ക്രോക്രോച്ച് പാർട്ടി.
SUMMARY: Cockroach Janata Party starts a new one after closing X account
















