ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഏഴ് ദിവസം മഴ കനക്കും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബം​ഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ജാഗ്രതാ നിർദേശങ്ങൾ

◾ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

◾ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും.

◾ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

◾ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

◾ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

◾ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

◾ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

◾മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

◾കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
<BR>
TAGS : RAIN UPDATES
SUMMARY : Cyclone; It will rain for seven days in the state, yellow alert in various districts

Hot this week

കർണാടകയിൽ ഹിജാബ് നിരോധനം നീക്കി; നിർണായക തീരുമാനവുമായി കോൺഗ്രസ് സർക്കാർ

ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ഹിജാബ് നിയന്ത്രണ...

മണിപ്പൂരില്‍ ക്രൈസ്തവ വൈദികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ ക്രൈസ്‌തവ പുരോഹിതർ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ക്ക്‌ നേരെ ആക്രമണം. കാംഗ്‌പോക്‌പിയില്‍...

ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം; സംഭവം ബെംഗളൂരുവില്‍

ബെംഗളൂരു: വീട്ടില്‍ ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചുണ്ടായ അപകടത്തില്‍ ഗൃ​ഹ​നാ​ഥ​ൻ...

ഹൃദയാഘാതം; കന്നഡ നടനും നിർമ്മാതാവുമായ ദിലീപ് രാജ് അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് (47) അന്തരിച്ചു. ബുധനാഴ്ച...

വീരപ്പൻ വേട്ട: എസ്ടിഎഫ് അംഗങ്ങൾക്ക് പാരിതോഷികം നൽകാൻ കർണാടക ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു: വനം കൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാൻ രൂപവത്കരിച്ച പ്രത്യേക ദൗത്യസേനയിലെ 72...

മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിപ്പിക്കാതെ കോൺഗ്രസ് ദേശീയ നേതൃത്വം....

ഗവര്‍ണറെ കണ്ട് പിണറായി വിജയൻ; രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ഗവർണറെ കണ്ട് പിണറായി വിജയൻ. രാജ് ഭവനില്‍ എത്തി കൂട്ടിക്കാഴ്ച...

കൊച്ചി – ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണ പറക്കല്‍ വിജയം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (CIAL) കേന്ദ്രീകരിച്ച്‌ ലക്ഷദ്വീപിലേക്കുള്ള സീപ്ലെയിൻ പരീക്ഷണ...

Related Articles

Popular Categories