Tuesday, April 21, 2026
35 C
Bengaluru

ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസ്; കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീംകോടതി പിന്‍വലിച്ചു

ഡല്‍ഹി: മുൻ ഡി.ജി.പി ജേക്കബ്‌ തോമസിനെതിരായുള്ള ഡ്രഡ്‌ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിന് പിഴ നല്‍കിയത് സുപ്രീം കോടതി പിൻവലിച്ചു. 25,000 രൂപയായിരുന്നു പിഴയിട്ടത്. അഡീഷണല്‍ സോളിസിറ്റർ ജനറല്‍ എസ് വി രാജുവിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് നടപടി.

ജേക്കബ് തോമസ് തുറമുഖ ഡയറക്‌ടർ ആയിരിക്കെ ഹോളണ്ട് കമ്പനിയില്‍ നിന്ന് ഡ്രഡ്‌ജർ വാങ്ങിയതില്‍ ക്രമക്കേട് ആരോപിച്ചാണ് കേസ്. കേസുമായി ബന്ധപ്പെട്ട് നെതർലാൻഡ്‌സില്‍ നിന്ന് റിപ്പോർട്ട് ലഭിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഡച്ച്‌ ഭാഷയിലാണ് റിപ്പോർട്ട് എന്നും പരിഭാഷപ്പെടുത്തുകയാണെന്നും റിപ്പോർട്ട് സിബിഐയ്ക്ക് കൈമാറിയെന്നും അഡീഷണല്‍ സോളിസിറ്റർ ജനറല്‍ കോടതിയില്‍ അറിയിച്ചു. റിപ്പോർട്ട് മൂന്ന് ആഴ്‌ചയ്ക്കുള്ളില്‍ സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം.

കെ.എസ്.എം.ഡി.സിക്കുവേണ്ടി കട്ടർ സക്‌ഷൻ ഡ്രഡ്‌ജർ വാങ്ങിയതിന് തനിക്കെതിരെയുള്ള കേസ് പ്രതികാര നടപടിയാണെന്നാണ് ജേക്കബ്‌ തോമസ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ പറയുന്നത്. കേസില്‍ തന്നെ കുടുക്കാൻ മന്ത്രിമാരും ഐ.എ.എസ്, ഐ.പി.എസ് ഉന്നതരും ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഡ്രഡ്‌ജർ ഇടപാടിലെ ആരോപണങ്ങള്‍ വസ്‌തുതകള്‍ക്ക് നിരക്കുന്നതല്ല. ധനകാര്യ വകുപ്പും വിജിലൻസ് വകുപ്പും ഒരു തെളിവും കണ്ടെത്തിയിട്ടില്ല. മന്ത്രിയും വകുപ്പ് സെക്രട്ടറിയും പ്രതിപട്ടികയില്‍ ഇല്ലാത്തത് തനിയ്‌ക്കെതിരായ ഗൂഢാലോചന വ്യക്തമാക്കുന്നു. പരാതിക്കാരനായ ആളുടെ അഴിമതി കണ്ടെത്തിയത് താനാണെന്നത് മറച്ചുവച്ചാണ് ദുഷ്പ്രചരണമെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി.

SUMMARY: Dredge corruption case in which Jacob Thomas was accused; Supreme Court withdraws action imposing fine on central government

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തില്‍ സ്ഫോടനം; 40 പേര്‍ക്ക് പരുക്ക്

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്ഫോടനം. തൃശൂ‍ർ പൂരത്തിന്റെ ഭാഗമായി...

പാമ്പുകടി: ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി

തൃശൂർ: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍...

ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ഭയം; പിതാവില്‍ നിന്നും സംരക്ഷണം തേടി യുവതി ഹൈക്കോടതിയിൽ

ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന്...

നിതിൻ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ ആക്ഷൻ കൗണ്‍സില്‍

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന്...

വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ തുറക്കരുത്; നിര്‍ദേശം നല്‍കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന്...

Topics

ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ഭയം; പിതാവില്‍ നിന്നും സംരക്ഷണം തേടി യുവതി ഹൈക്കോടതിയിൽ

ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന്...

കസ്റ്റംസ് ഉദ്യോഗസ്ഥയടക്കം 50-ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ബെംഗളൂരുവില്‍ ബിസിനസുകാരൻ പിടിയിൽ

ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി...

ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു.  മേയ് ഒന്നു മുതൽ യൂണിറ്റിന്...

ബെംഗളൂരുവില്‍ 11 മേൽപാലങ്ങള്‍ കൂടി; 13,262 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക്...

ബെംഗളൂരുവിൽ മകളെ കൊലപ്പെടുത്തി വീട്ടമ്മ ജീവനൊടുക്കി; സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ സഹോദരൻ

ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഇമ്മഡിഹള്ളിയില്‍ വീട്ടമ്മ തന്റെ 13കാരിയായ മകളെ കൊലപ്പെടുത്തിയ...

‘പാപ്പ ബുക്ക’; ബെംഗളൂരു പ്രദർശനം ഏപ്രിൽ 19ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക' ബെംഗളൂരുവിൽ പ്രദർശിപ്പിക്കുന്നു. ഏപ്രിൽ...

വാഹനാപകടം; കന്നഡ നടൻ ഹരീഷ് കൊല്ലപ്പെട്ടു

ബെംഗളൂരു: വാഹനാപകടത്തിൽ കന്നഡ ചലച്ചിത്ര-ടെലിവിഷൻ നടൻ ഹരീഷ് (40)  ഹരീഷ് (40)...

ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

ബെംഗളൂരു: ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ സർവീസിന് റെയിൽവേ അനുമതി...

Related News

Popular Categories

You cannot copy content of this page