എബോള വൈറസ് വ്യാപനം; പ്രതിരോധ നടപടികൾ ശക്തമാക്കി കർണാടക

ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി കർണാടക ആരോഗ്യ വകുപ്പ്.  രാജ്യത്ത്  നിലവിൽ എബോള രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുന്നോരുക്കങ്ങളുടെ ഭാഗമായാണ് നടപടി.

ബെംഗളൂരുവിലെയും മംഗളൂരുവിലെയും സർക്കാർ ആശുപത്രികളിൽ പ്രത്യേക ഐസൊലേഷൻ, ക്വാറന്റൈൻ, ചികിത്സാ സൗകര്യങ്ങൾ എന്നിവ ആരോഗ്യ വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ഐസൊലേഷൻ കേന്ദ്രമാക്കി. എപ്പിഡെമിക് ഡിസീസസ് ആശുപത്രി ക്വാറന്റൈൻ, ചികിത്സാ സൗകര്യമായി പ്രവർത്തിക്കും. മംഗളൂരുവിൽ, ന്യൂ മാംഗളൂർ പോർട്ട് അതോറിറ്റിയുടെ കീഴിലുള്ള ശ്രീനിവാസ് പോർട്ട് ആശുപത്രിയെ ക്വാറന്റൈൻ കേന്ദ്രമായും വെൻലോക്ക് ജില്ലാ ആശുപത്രി ഐസൊലേഷൻ, ചികിത്സാ കേന്ദ്രമായും പ്രവർത്തിക്കും.

സംശയിക്കപ്പെടുന്ന രോഗികളെ ഇവിടങ്ങളിലിലേക്ക് സുരക്ഷിതമായി കൊണ്ടുപോകുന്നതിനായി പ്രത്യേക ആംബുലൻസുകളും ക്രമീകരിച്ചിട്ടുണ്ട്.

സംയോജിത രോഗ നിരീക്ഷണ പരിപാടി (IDSP) പ്രകാരം രോഗബാധിത രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് 21 ദിവസത്തെ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളുമായും മറ്റ് പ്രവേശന കേന്ദ്രങ്ങളുമായും (PoE) ഏകോപിപ്പിച്ച് സംസ്ഥാനത്തുടനീളമുള്ള റാപ്പിഡ് റെസ്‌പോൺസ് ടീമുകൾ (RRT) പ്രവര്‍ത്തന സജ്ജമാണ്.അണുബാധ തടയുന്നതിലും നിയന്ത്രിക്കുന്നതിലും ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്നുണ്ട്, കൂടാതെ പിപിഇ, അവശ്യ മരുന്നുകൾ, ലബോറട്ടറി പിന്തുണാ സംവിധാനങ്ങൾ എന്നിവയുടെ മതിയായ ലഭ്യത സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.

സംശയിക്കപ്പെടുന്ന കേസുകളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) വഴി സ്ഥിരീകരണ പരിശോധനയ്ക്കായി പൂനെയിലെ എൻഐവിയിലേക്ക് അയയ്ക്കും. പനി, കഠിനമായ ബലഹീനത, പേശി വേദന, തലവേദന, വയറിളക്കം, അല്ലെങ്കിൽ കണ്ണുകൾക്ക് ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നവർ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
SUMMARY: Ebola virus outbreak; Karnataka steps up preventive measures

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലുലു ഡെയ്‌ലി ജെ.പി. നഗറിൽ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഏറ്റവും പുതിയ ലുലു ഡെയ്‌ലി സ്റ്റോർ...

തീവ്രവാദ ബന്ധമെന്ന സംശയം; കലബുറഗിയിൽ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: ഭീകരസംഘടനയുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധം പുലർത്തിയെന്ന സംശയത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ...

ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കളുമായി പോയ ടാങ്കറിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറിക്ക് തീപിടിച്ചു....

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഒക്ടോബർ 25 ന്...

കുഴിയിൽ വീണ് നിയന്ത്രണം വിട്ട കാർ ബസിലിടിച്ചു; മഹാരാഷ്ട്രയിൽ കുട്ടിയുൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പണ്ഡിഭർ-ഖാംഗോൺ...

പ്രകാശനം

ചെറുകഥ കല ജി. കെ "ഒന്നും വെറുതെ ആവില്ല" ഒരിക്കൽ ഒരു ഫേസ്ബുക്ക് സുഹൃത്ത്...

‘നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവൻ, ആ കുടുംബങ്ങളെ സഹായിക്കും’: പ്രതികരണവുമായി നൂഹ സജീവ്

കൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍...

ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള നീക്കം വിവാദമായതോടെ ഇടപെട്ട് മുഖ്യമന്ത്രി...

Related Articles

Popular Categories