മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ്: സി എസ് മീനാക്ഷി മികച്ച ഗ്രന്ഥകാരി, ഡോ.സെബാസ്ററ്യന്‍ ജോസഫ് മികച്ച ലേഖകന്‍ ഡോ.ടി.ജിതേഷിന് ജൂറി പുരസ്‌കാരം

തിരുവനന്തപുരം: കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ മണ്ണാറക്കയം ബേബി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സി.എസ്. മീനാക്ഷിയുടെ ‘പെണ്‍പാട്ടുതാരകള്‍: മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്‌കാരങ്ങള്‍’ എന്ന പഠനഗ്രന്ഥത്തിന് 2024 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടി.

ഡോ. സെബാസ്‌ററ്യന്‍ ജോസഫ് രചിച്ച ‘ഭ്രമയുഗം സൃഷ്ടിക്കുന്ന ചലച്ചിത്ര ചരിത്ര ആര്‍ക്കൈവുകള്‍’ക്ക് മികച്ച ലേഖനത്തിനുമുള്ള അവാര്‍ഡ് ലഭിച്ചു. 5000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് മികച്ച ഗ്രന്ഥത്തിനുള്ള പുരസ്‌കാരം. മികച്ച ചലച്ചിത്ര ലേഖകന് 3000 രൂപയും ശില്‍പവും പ്രശസ്തിപത്രവും ലഭിക്കും. ഡോ. ടി ജിതേഷ് രചിച്ച ‘ദൃശ്യവിചാരവും സിദ്ധാന്തവും’ എന്ന ചലച്ചിത്ര ഗ്രന്ഥം 1000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹമായി.

ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, ഡോ .ജോസ് .കെ. മാനുവല്‍, എ.ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മികച്ച ചലച്ചിത്ര ഗ്രന്ഥകര്‍ത്താവിനെ തെരഞ്ഞെടുത്തത്. ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായ ലേഖനവിഭാഗത്തില്‍, ഡോ അരവിന്ദന്‍ വല്ലച്ചിറ, ഡോ. എം.ഡി.മനോജ്, എ .ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.

അടുത്തുതന്നെ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഡോ ജോര്‍ജ്ജ് ഓണക്കൂര്‍, തേക്കിന്‍കാട് ജോസഫ് എന്നിവരറിയിച്ചു.

SUMMARY: Film Critics Mannarakkayam Baby Writing Category Award

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി സന്തോഷ് കുമാർ (48) ബെംഗളൂരുവില്‍...

കേരളസമാജം ദൂരവാണിനഗർ കവിത ചൊല്ലൽ ചലച്ചിത്ര ഗാന സംഘഗാന മത്സരം 26 ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ സെപ്തംബർ 19, 20 തിയ്യതികളിലായി നടത്തുന്ന ഓണാഘോഷ...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 26ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രതിമാസ സെമിനാർ ജൂലൈ 26ന്...

സൊനാം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സോനം വാങ്‌ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ നിർദേശം....

ലഹരി ബന്ധമല്ല, പാളയത്ത് യുവാവിനെ കുത്തിയത് ബന്ധു; അറസ്റ്റിൽ

കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റിനു സമീപം പുതിയ കോവിലകം പറമ്പിൽ യുവാവിനെ...

പാലാ നഗരസഭയില്‍ യുഡിഎഫിന് അധികാരം നഷ്ടമായി; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി, അനുകൂലിച്ച് കോൺഗ്രസ് അംഗങ്ങളും

പാലാ: യു.ഡി.എഫ്. ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ ബിനുവിനെതിരേ പ്രതിപക്ഷമായ...

Related Articles

Popular Categories