ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ യാണ് പ്രഖ്യാപനം നടത്തിയത്. ട്വന്റി-20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്. നേരത്തേ ഗംഭീറുമായി ബി.സി.സി.ഐ.യുടെ ക്രിക്കറ്റ് ഉപദേശകസമിതി അംഗങ്ങൾ അഭിമുഖം നടത്തിയിരുന്നു. 2027 ഡിസംബര്‍ 31 വരെ മൂന്നര വര്‍ഷത്തേക്കാണ് നിയമനം

58 ടെസ്റ്റില്‍ 104 ഇന്നിങ്സില്‍നിന്ന് 4154 റണ്‍സും 147 ഏകദിനത്തില്‍നിന്ന് 5238 റണ്‍സും 37 ടി-20യില്‍നിന്ന് 932 റണ്‍സും ഗംഭീര്‍ നേടിയിട്ടുണ്ട്. കഴി‍ഞ്ഞ ഐപിഎല്‍ സീസണില്‍ ഗൗതം ഗംഭീറിനെ മെന്‍ററാക്കിയ കൊല്‍ക്കത്ത 10 വര്‍ഷത്തെ ഇടവേളക്കുശേഷം ഐപിഎല്ലില്‍ കിരീടം നേടിയിരുന്നു. ഇതിനുമുന്‍പ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിലായിരുന്നു ഗംഭീര്‍ പ്രവര്‍ത്തിച്ചത്. അവിടെ കെ.എല്‍. രാഹുലിന്റെ നേതൃത്വത്തിലുള്ള ടീമിനെ രണ്ടുവര്‍ഷം തുടര്‍ച്ചയായി പ്ലേഓഫിലെത്തിച്ചു.

ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലെത്തിച്ചാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് വരേയായിരുന്നു ദ്രാവിഡിന്റെ കാലാവധി. എന്നാല്‍ ബിസിസിഐയുടെ അഭ്യര്‍ഥന മാനിച്ച് ട്വന്റി-20 ലോകകപ്പ് വരെ ദ്രാവിഡ് തുടരുകയായിരുന്നു.
<BR>
TAGS : INDIAN CRICKET TEAM | GAMBHIR
SUMMARY : Gautam Gambhir is the new coach of the Indian cricket team

Hot this week

ഗാര്‍ഹിക പീഡനം: കാസറഗോഡ് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച്‌ 24കാരി ആസിഡ് കുടിച്ച്‌ ജീവനൊടുക്കി

കാസറഗോഡ്: ഭർതൃവീട്ടുകാരുടെ മുന്നില്‍ യുവതി ആസിഡ് കഴിച്ച്‌ ആത്മഹത്യ ചെയ്തു. ചർലടുക്ക...

കര്‍ണാടകയില്‍ നാലുദിവസം മഴ കനക്കും; ബെംഗളൂരു അടക്കം എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് വ്യാപകമായ കനത്ത മഴയ്ക്ക്...

അസമിൽ പശു മോഷണം ആരോപിച്ച് ആൾക്കൂട്ട ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ഭുവനേശ്വർ: അസം-അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്നുള്ള സോനിത്പൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ...

പരസ്യമായി അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി; ടിനി ടോമിനെതിരെ പരാതിയുമായി നീന കുറുപ്പും രംഗത്ത്

കൊച്ചി: താരസംഘടനയായ അമ്മയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍. ടിനി ടോമിനെതിരെ പരാതിയുമായി നീന...

പാർപ്പിടസമുച്ചയത്തിൻ്റെ പത്താം നിലയിൽനിന്ന് ചാടി വിദ്യാർഥിനി ജീവനൊടുക്കി

ബെംഗളൂരു: പാർപ്പിടസമുച്ചയത്തിൻ്റെ പത്താം നിലയിൽനിന്ന് ചാടി രണ്ടാംവർഷ പി.യു. വിദ്യാർഥിനി ജീവനൊടുക്കി....

മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. മലങ്കര ടൂറിസം...

മെട്രോ ഗ്രീൻലൈൻ തുമക്കൂരുവിലേക്ക് നീട്ടുന്നതിന്റെ ഡിപിആര്‍ സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു-തുമക്കൂരു അന്തര്‍ ജില്ല മെട്രോ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. നമ്മ മെട്രോയു...

മൈസൂരു കേരളസമാജം കുടുംബസംഗമം ജൂൺ 7ന്

ബെംഗളൂരു: മൈസൂരു കേരളസമാജം കുടുംബസംഗമം ജൂൺ 7 വൈകിട്ട് 5ന് വിജയനഗറിലെ...

Related Articles

Popular Categories