ഐപിഎൽ; ഗുജറാത്തിനെ തോൽപ്പിച്ച് അടിച്ചുകയറി ലഖ്നൗ

ഐപിഎല്ലിൽ ഗുജറാത്തിനെ തോൽപ്പിച്ച് ലഖ്നൗ. 33 റൺസിനാണ് ജയം. ലഖ്നൗ ഉയർത്തിയ 236 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുക്കാനേ ആയുള്ളൂ. ലഖ്നൗ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന്റേത് മികച്ച തുടക്കമായിരുന്നു. സായ് സുദർശനും(21) ശുഭ്മാൻ ഗില്ലും (35) പതിവുപോലെ അടിച്ചുകളിച്ചു. ടീം എട്ടോവറിൽ 85-ലെത്തി.

ഇരുവരുടെയും വിക്കറ്റുകൾ വീണതിന് പിന്നാലെ ബട്ലറും റൂഥർഫോർഡും സ്കോറുയർത്തി. ബട്ലർ(33) പുറത്തായതോടെ ഷാരൂഖ് ഖാനെയും കൂട്ടുപിടിച്ച് റൂഥർഫോർഡ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തി. മറുപടിയിൽ ഗുജറാത്തിനായി ഷാരൂഖ്‌ഖാൻ 57 റണ്ണോടെ ടോപ്‌ സ്‌കോററായി. ലഖ്‌നൗവിനായി വില്യം ഒറൗർക്കെ മൂന്ന്‌ വിക്കറ്റെടുത്തു.

നാല്‌ ടീമുകൾ പ്ലേ ഓഫിലെത്തിയെങ്കിലും ആറ്‌ കളി ബാക്കിയുണ്ട്‌. ആദ്യ രണ്ട്‌ സ്ഥാനക്കാർ 29ന്‌ ഒന്നാം ക്വാളിഫയർ കളിക്കും. ജയിക്കുന്നവർ ഫൈനലിലെത്തും. മൂന്നും നാലും സ്ഥാനക്കാർ തമ്മിൽ 30ന്‌ ആദ്യ എലിമിനേറ്ററാണ്‌. തോറ്റവർ പുറത്താവും. ജയിച്ചവരും ഒന്നാം ക്വാളിഫയർ തോറ്റവരും തമ്മിൽ ജൂൺ ഒന്നിന്‌ രണ്ടാം ക്വാളിഫയർ നടക്കും. അതിലെ വിജയികൾ ഫൈനലിലേക്ക്‌ മുന്നേറും. ഗുജറാത്ത്‌ ടൈറ്റൻസ്‌, പഞ്ചാബ്‌ കിങ്സ്‌, റോയൽ ചലഞ്ചേഴ്‌സ്‌ ബെംഗളൂരു, മുംബൈ ഇന്ത്യൻസ്‌ എന്നിവരാണ് നിലവിൽ പ്ലേ ഓഫിലുള്ളത്.

TAGS: SPORTS | IPL
SUMMARY: Lucknow beats gujarat in IPL

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

8 ലക്ഷം രൂപ കൈക്കൂലി; കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

ബെംഗളൂരു: എട്ട് ലക്ഷം രൂപ കൈക്കൂലി സ്വീകരിക്കുന്നതിനിടെ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥനെ...

സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു

കൊച്ചി: എറണാകുളത്ത് സുഹൃത്ത് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച യുവാവ് മരിച്ചു. കക്കാട്...

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യമില്ല

തിരുവനന്തപുരം: അളവില്‍ കൂടുതല്‍ മദ്യം പിടിച്ചെടുത്ത കേസില്‍ റിപ്പോർട്ടർ ടി.വി എം.ഡി...

കർണാടകയിൽ വീണ്ടും മഴ ശക്തമാകുന്നു; 17 ജില്ലകൾക്ക് യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. സെപ്റ്റംബർ...

കെഎൻഎസ്എസ് അരീക്കര കരയോഗം കുടുംബ സംഗമം

ബെംഗളൂരു: കെഎൻഎസ് എസ്  അരീക്കര കരയോഗം കുടുംബസംഗമം  20 ന് ഹുളിമാവു...

കൃഷിയിടത്തിലേക്കു പോയ ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍

കാസറഗോഡ്: കാസറഗോഡ് വെള്ളരിക്കുണ്ട് മാലം കരിയോട് ചാലില്‍ ദമ്പതികളെ വീട്ടുവളപ്പിലെ കുളത്തില്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം: ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തെ തുടർന്ന് നിർമാണത്തിലിരുന്ന തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളില്‍...

ഗുരുതര ക്രമക്കേടുകള്‍; മില്‍മ യൂണിയൻ പിരിച്ചുവിട്ടു

തിരുവനന്തപുരം: വൻ സാമ്പത്തിക ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയതിനെ തുടർന്ന് മലബാർ മില്‍മ...

Related Articles

Popular Categories