ജപ്പാനെ പിടിച്ചുകുലുക്കി വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

ടോക്കിയോ: ജപ്പാനില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 36 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഹ്യൂഗ – നാഡ കടലിലാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജന്‍സി അറിയിച്ചു. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

അതേസമയം എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 8ന് ക്യൂഷു, ഷിക്കോകു എന്നീ ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ ദ്വീപുകളില്‍ 6.9, 7.1 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടായിരുന്നു.അടുത്തിടെ ടിബറ്റിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ നിരവധി പേര്‍ മരിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉള്‍പ്പെടെ ആറ് ഭൂകമ്പങ്ങളാണ് ജനുവരി 7ന് ടിബറ്റിനെ പിടിച്ചുകുലുക്കിയത്. ഭൂകമ്പത്തില്‍ 126 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി വീടുകളാണ് പലയിടത്തായി നിലംപൊത്തിയത്. ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും ഈ സമയം ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.
<br>
TAGS : JAPAN | EARTHQUAKE
SUMMARY : Massive earthquake shakes Japan; Tsunami warning

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കനത്ത മഴ; കര്‍ണാടകയില്‍ ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് 

ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. മലനാട്, തീരദേശ...

ഷൂട്ടൗട്ടിൽ കൊളംബിയയെ കീഴടക്കി സ്വിറ്റ്‌സർലൻഡ്; ക്വാർട്ടറിൽ അർജന്റീനയെ നേരിടും

വാന്‍കൂവര്‍: കൊളംബിയയെ ഷൂട്ടൗട്ടില്‍ കീഴടക്കി സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടറിൽ. നിശ്ചിത...

സദഹള്ളി അണ്ടർപാസ് നിർമാണത്തിന് തുടക്കം; ഹെബ്ബാളിൽ നിന്ന് വിമാനത്താവളത്തിലേക്ക് സിഗ്നൽ രഹിത യാത്ര യാഥാർഥ്യമാകും

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി സദഹള്ളി ജങ്ഷനിൽ...

‘മലയാള കഥാ ലോകത്തിന്റെ വർത്തമാനം’; കേരളസമാജം ദൂരവാണിനഗർ സാഹിത്യ സംവാദം 25ന്

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം ജൂലൈ 25ന് ശനിയാഴ്ച...

ബെംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച മരിച്ച നിലയിൽ...

വീണ്ടും മെസ്സിപ്പട; ഈജിപ്തിനെ വീഴ്ത്തി അർജന്റീന ക്വാർട്ടറിൽ (3–2)

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിലെ ത്രില്ലര്‍ മത്സരത്തിൽ ഈജിപ്തിനെ മറികടന്ന്...

കനത്ത മഴ, റെഡ് അലര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Related Articles

Popular Categories