‘മൈ ചര്‍ച്ച്’ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടകയില്‍ തുടക്കമായി

ബെംഗളുരു: വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ കൂട്ടായ്മയായ ‘മൈ ചര്‍ച്ചി’ന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയില്‍ നടപ്പാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ക്യാമ്പസ് ക്രൂസേഡ് ഫോര്‍ ക്രൈസ്റ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ‘മൈ ചര്‍ച്ച്’ സ്ഥാപകന്‍ എ.വി. തോമസ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ഉദ്ഘാടന സന്ദേശം നല്കി.

ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ക്രിസ്തീയ ഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കി ‘മൈ ചര്‍ച്ച്’ സംഘടിപ്പിച്ച രക്ഷകന്റെ ഗീതം സംഗീത സംഗമത്തില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ കെ.ജി. മാര്‍ക്കോസ്, യുവഗായകരായ മെറിന്‍ ഗ്രിഗറി, ശ്രേയ അന്ന ജോസഫ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഹൃദയത്തില്‍ വിശ്വാസത്തെ ഊട്ടിയുറപ്പിച്ച അനുഭവങ്ങളുടെ ജീവിതസാക്ഷ്യം ഗായകന്‍ കെ.ജി. മാര്‍ക്കോസ് വേദിയില്‍ പങ്കുവച്ചു.

‘രക്ഷകന്റെ ഗീതം’- സംഗീത പരിപാടിയുടെ മീഡിയ പാര്‍ട്ണര്‍ ആയ ബെംഗളുരു ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന്‍ (ബിസിപിഎ) പ്രസിഡന്റ് ചാക്കോ കെ. തോമസ്, സെക്രട്ടറി പാസ്റ്റര്‍ ജോസഫ് ജോണ്‍ എന്നിവര്‍ക്കുള്ള ഉപഹാരം കെ.ജി. മാര്‍ക്കോസ് നല്കി.

സംഗീത സംഗമത്തിന്റെ മുഖ്യ സംഘാടകന്‍ സുനില്‍ മാത്യു സ്വാഗതവും നന്ദിയും രേഖപ്പെടുത്തി. രണ്ടര മണിക്കൂര്‍ നീണ്ട സംഗീത പരിപാടി ‘മൈ ചര്‍ച്ച്’ ഒരുക്കിയ സ്‌നേഹവിരുന്നോടെയാണ് സമാപിച്ചത്.

📷 ‘രക്ഷകന്റെ ഗീതം”- സംഗീത പരിപാടിയുടെ മീഡിയ പാർട്ണർ ആയ ബെംഗളുരു ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബിസിപിഎ) പ്രസിഡന്റ് ചാക്കോ കെ. തോമസ്, സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ എന്നിവർക്കുള്ള ഉപഹാരം കെ.ജി. മാർക്കോസ് നല്കുന്നു

SUMMARY: ‘My Church’ charity work begins in Karnataka

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഉപഭോക്താക്കൾ ശ്രദ്ധിക്കുക!; ബാങ്ക് പണിമുടക്ക് നാളെ; തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഇടപാടുകള്‍ തടസ്സപ്പെടും

ന്യൂഡൽഹി: ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടതോടെ പണിമുടക്കുമായി ബാങ്ക്...

ഡബ്ല്യുഎംഎസ്‌സി ഓണാഘോഷ ബ്രോഷർ പ്രകാശനം ചെയ്തു

ബെംഗളൂരു: വൈറ്റ്ഫീൽഡ് മലയാളി സോഷ്യൽ ക്ലബ് (ഡബ്ല്യുഎംഎസ്‌സി) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയുടെ...

ഗണേശ ചതുർഥി; മാർഗനിർദേശങ്ങൾ പുറത്തിറക്കി, പി.ഒ.പി., തെർമോകോൾ, രാസനിറങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് മുന്നോടിയായി ബെംഗളൂരുവിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി...

കർണാടകയിൽ 37 വർഷത്തിന് ശേഷം വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്

ബെംഗളൂരു: 37 വർഷമായി നിലനിന്നിരുന്ന വിലക്ക് നീക്കി കർണാടകയിലെ കോളേജുകളിലും സർവകലാശാലകളിലും...

ബ്രിഗേഡ് എൽഡൊറാഡോ ഓണാഘോഷം; വനിതകളുടെ മെഗാ തിരുവാതിര ശ്രദ്ധേയമായി

ബെംഗളൂരു: ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’...

ചൈനയില്‍ ലൈബീരിയൻ ചരക്കുകപ്പലിന് തീപിടിച്ചു: 25 പേര്‍ക്ക് ദാരുണാന്ത്യം, അപകടം അറ്റകുറ്റപ്പണിക്കിടെ

ബീജിങ്: ചൈനയിലെ തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന വിദേശ ചരക്കുകപ്പലിൽ വൻ തീപിടിത്തം....

ബ്രിക്‌സ് ഉച്ചകോടി: ഷി ജിൻപിങ് ശനിയാഴ്ച ഇന്ത്യയിലെത്തും; സന്ദർശനം 7 വർഷത്തിനു ശേഷം

ന്യൂഡൽഹി: ഡൽഹി വേദിയാകുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്‍റ് ഷി...

Related Articles

Popular Categories