ബെംഗളൂരു: മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന് വൈകിട്ട് 5ന് വിജയനഗറിലെ സമാജം കമ്യൂണിറ്റി ഹാളിൽ നടക്കും. കോഴിക്കോട് റെഡ് ഐഡിയാസിന്റെ കോമഡി ഷോ, കരോക്കെ ഗാനമേള, ഭക്ഷ്യമേള എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് പി.എസ്. നായര്‍, കൺവീനർ ഇക്ബാൽ മണലൊടി അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. അഞ്ച് വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഫോൺ: 9448066002, 9448065903.
SUMMARY: Mysore Kerala Samajam family gathering today
SUMMARY: Mysore Kerala Samajam family gathering today
















