വാഷിംഗ്ടൺ: പത്ത് ദിവസത്തെ ചരിത്രപരമായ ചന്ദ്രയാത്രയ്ക്ക് ശേഷം നാസയുടെ ആർട്ടെമിസ് II ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചിറങ്ങി. പസഫിക് സമുദ്രത്തിൽ സാൻ ഡിയാഗോ തീരത്തിന് സമീപമാണ് ഓറിയോൺ പേടകം സപ്ലാഷ് ഡൗൺ ചെയ്തത്. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 5.37നാണ് സംഘം പസഫിക് സമുദ്രത്തില്‍ സാന്‍ഡിയാഗോ തീരത്തിനടുത്ത് സ്പ്ലാഷ് ഡൗണ്‍ ചെയ്തത്. പേടകത്തെ വീണ്ടെടുത്ത് നാലംഗ ദൗത്യ സംഘത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
നാല് ബഹിരാകാശ യാത്രികരാണ് പേടകത്തിലുള്ളത്. ഏപ്രിൽ ഒന്നിനാണ് ദൗത്യം ആരംഭിച്ചത്. 10 ദിവസങ്ങൾക്ക് സംഘം ശേഷമാണ് മടങ്ങിയെത്തുന്നത്. യാത്രികരെ സ്വീകരിക്കാൻ റിക്കവറി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
പേടകത്തിന്‍റെ ഹാച്ച് തുറന്ന് മെഡിക്കൽ ഓഫിസർമാർ ആദ്യം അകത്തു കടക്കും. യാത്രികരുടെ ആരോഗ്യം വിലയിരുത്തിയശേഷം ഓരോ അംഗങ്ങളെയായാണ് പുറത്തേക്കു കൊണ്ടുവരിക.
പേടകം വടം വച്ചു വലിച്ചുകെട്ടി കപ്പലിലേക്കു കൊണ്ടുപോകുകയല്ല ഇത്തവണ ചെയ്യുന്നത്. പേടകത്തിന്‍റെ ഹാച്ച് തുറന്ന് ഓരോരുത്തരെയായി ഹെലിക്കോപ്റ്റർ വഴി യുഎസ്എസ് ജോൺ പി. മർത്തയിലേക്ക് എത്തിക്കും.
1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ച് നീങ്ങുന്ന ആദ്യ പേടകമായിരുന്നു ആര്‍ട്ടിമെസ് 2. കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കുക്ക്, ജെറമിഹാന്‍സന്‍ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് ആര്‍ട്ടിമെസ് 2വില്‍ ചന്ദ്രനിലേക്ക് പോയത്. ഇവര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല. പത്ത് ദിവസം ചന്ദ്രനെ വലം വെച്ച് ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി മറ്റ് വിവരങ്ങളും പഠിച്ച ശേഷമാണ് ഇവര്‍ തിരിച്ചെത്തുന്നത്. ഭൂമിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിച്ച മനുഷ്യരായും ഇവര്‍ മാറിയിരിക്കുകയാണ്.
Orion's main parachute has deployed. The spacecraft has a system of 11 chutes that will slow it down from around 300 mph to 20 mph for splashdown.
Get more updates on the Artemis II blog: https://t.co/7gicm7DWBt pic.twitter.com/ReXHTfkFld
— NASA (@NASA) April 11, 2026
2022ല്‍ ആളില്ലാതെ ആര്‍ട്ടെമിസ് 1 എന്ന പേടകം ചന്ദ്രനെ വലം വെച്ച് വന്നിരുന്നു. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മനുഷ്യരെയും വഹിച്ച് ആര്‍ട്ടെമിസ് 2 വിനെ വിക്ഷേപിച്ചത്. ആര്‍ട്ടിമെസ് 4 ദൗത്യത്തില്‍ ചന്ദ്രനില്‍ മനുഷ്യര്‍ കാലുകുത്തുമെന്നാണ് നാസയുടെയും അമേരിക്കയുടെയും കണക്കുകൂട്ടല്‍.
Welcome home Reid, Victor, Christina, and Jeremy! 🫶
The Artemis II astronauts have splashed down at 8:07pm ET (0007 UTC April 11), bringing their historic 10-day mission around the Moon to an end. pic.twitter.com/1yjAgHEOYl
— NASA (@NASA) April 11, 2026
SUMMARY: New history, Artemis-2 mission team returns to Earth















