ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ ‘പാപ്പാ ബുക്ക’യുടെ ബെംഗളൂരുവിലെ പ്രദർശനം ഇന്ന് വൈകീട്ട് നാലുമണിക്ക് വസന്തനഗർ പാലസ് റോഡ് മാണിക്യവേലു മാൻഷനിലുള്ള നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്സില്‍ നടക്കും പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളജ് അലുംനി അസോസിയേഷൻ നെക്കാബിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം. ചിത്രത്തിന്റെ സംഗീതസംവിധായകനും മൂന്നു തവണ ഗ്രാമ്മി അവാർഡ് നേടിയ അന്താരാഷ്ട്രപ്രശസ്തനുമായ റിക്കി കേജ്, സംവിധായകൻ ബിജുകുമാർ ദാമോദരൻ, ക്യാമറാമാൻ യദു, കലാസംവിധായകൻ ദിലീപ് എന്നിവരെക്കൂടാതെ
കന്നഡത്തിലെയും മലയാളത്തിലെയും മറ്റു പ്രമുഖ സിനിമാപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.
പ്രവേശനം സൗജന്യമാണ്. സീറ്റുകൾ ഉറപ്പുവരുത്തുന്നതിന് താഴെക്കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക: https://forms.gle/TviU5WnX3KqbESnB7
SUMMARAY: ‘Papa Bukka’; screening today















