പദ്മരാജൻ സാഹിത്യ പുരസ്കാരം: ചന്ദ്രമതി മികച്ച നോവലിസ്റ്റ്, ഷനോജ് മികച്ച ചെറുകഥാകൃത്ത്

തിരുവനന്തപുരം: നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവക്കുള്ള 2025ലെ പി പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ഒഴുകാതെ ഒരു പുഴ’ എന്ന നോവല്‍ രചിച്ച ചന്ദ്രമതിയാണ് മികച്ച നോവലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടത്. ‘അരപ്പാതിരി’ എന്ന ചെറുകഥ എഴുതിയ ഷനോജ് ആര്‍ ചന്ദ്രനാണ് കഥാകൃത്ത്. യഥാക്രമം 20,000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

ദിന്‍ജിത്ത് അയ്യത്താന്‍ മികച്ച സംവിധായകനായി. ‘എക്കോ’ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അവാര്‍ഡ്. ബാഹുല്‍ രമേശ് ആണ് തിരക്കഥാകൃത്ത്. യഥാക്രമം 5,000 രൂപയും, ഫലകവും പ്രശസ്തിപത്രവും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ഇവര്‍ക്ക് ലഭിക്കുക.

പുതുമുഖ രചയിതാവിന്റെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ രചനക്കുള്ള ‘വിസ്മയാസ്മാക്‌സ്’ യുവസാഹിത്യ പുരസ്‌കാരത്തിന് ‘അപരസമുദ്ര’ എന്ന നോവല്‍ രചിച്ച മിഥുന്‍ കൃഷ്ണ അര്‍ഹനായി. എസ് ഹരീഷ് അധ്യക്ഷനും രാഹുല്‍ രാധാകൃഷ്ണന്‍, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായുള്ള ജൂറിയാണു സാഹിത്യ പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.

മധുപാലിന്റെ അധ്യക്ഷതയില്‍ വിജയകൃഷ്ണനും സുലോചന രാംമോഹനുമടങ്ങുന്ന സമിതിയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായവ തിരഞ്ഞെടുത്തത്. പുരസ്‌കാരങ്ങള്‍ ആഗസ്റ്റില്‍ സമര്‍പ്പിക്കുമെന്ന് പദ്മരാജന്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ ചന്ദ്രശേഖര്‍ അറിയിച്ചു.

SUMMARY: Padmarajan Literary Award: Chandramati best novelist, Shanoj best short story writer

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബുക്ക് ബ്രഹ്മയിൽ മലയാള സെഷനുകൾക്ക് മികച്ച പ്രതികരണം

ബെംഗളൂരു: ബെംഗളൂരുവിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിൽ മലയാളം...

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ഷാർജ: മലയാളി ബാലിക ഷാര്‍ജയിലെ ഫ്‌ളാറ്റിലെ മൂന്നാം നിലയില്‍ നിന്ന് വീണ്...

നിതിൻ രാജിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി വൈ എസ് പി സുധീര്‍ കല്ലന് സസ്പെൻഷൻ

കണ്ണൂർ: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍...

കേന്ദ്രസര്‍ക്കാര്‍ വാക്ക് പാലിച്ചില്ല; വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച്‌ സിജെപി

ഡല്‍ഹി: കോക്രോച്ച്‌ ജനത പാര്‍ട്ടി (സിജെപി) വീണ്ടും സമരത്തിനൊരുങ്ങുന്നു. ജന്തര്‍ മന്തര്‍...

തെരുവ് നായ്ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

തിരുവനന്തപുരം: ആക്രമണകാരികളായ തെരുവുനായകള്‍ക്ക് ദയാവധം അനുവദിച്ചുകൊണ്ടുള്ള തദേശവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. സുപ്രിംകോടതി...

കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിലേക്ക് എത്തിയ 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: കനത്ത മഴയില്‍ മുങ്ങി രാജ്യതലസ്ഥാനമായ ഡല്‍ഹി. മഴയും ഇടിമിന്നലും ഉണ്ടായതിനെ...

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസില്‍...

യുക്രെയ്‌നിലെ കപ്പല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഖില്‍ ജോയലിൻ്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു

കാസറഗോഡ്: യുക്രെയ്‌നില്‍ ചരക്കുകപ്പലിന് നേരേയുണ്ടായ റഷ്യൻ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസറഗോഡ് വെള്ളരിക്കുണ്ട്...

Related Articles

Popular Categories