പി എംശ്രീ; ഒപ്പിട്ടെങ്കിലും പദ്ധതി നടപ്പാക്കില്ലെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും കേരളത്തില്‍ ഇത് നടപ്പാക്കില്ലെന്നും അതിനെ കുറിച്ച്‌ കൂടുതല്‍ ഉത്കണ്ഠ വേണ്ടതില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ഇന്നലെ വരെ തുടർന്ന ഇടതുപക്ഷ നിലപാട് അടിയറവ് വെക്കുന്ന സാഹചര്യമേ ഇല്ല.

47 ലക്ഷത്തോളം വരുന്ന വിദ്യാർഥികളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിഷയമാണിത്. ഇതിനുവേണ്ടി ലഭിക്കുന്ന ഫണ്ട് ഒഴിവാക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മതേതരത്വം, സാമ്രാജ്യത്വ വിരുദ്ധ നിലപാട്, വർഗീയതയ്ക്ക് എതിരായ നിലപാട് എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുള്ള പാഠപുസ്തകങ്ങളാണ് കേരളത്തിനുള്ളത്.

ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച്‌, പാഠപുസ്തകം ഇറക്കുന്നതിനുള്ള എല്ലാ അധികാരവും സംസ്ഥാന സർക്കാരിനും അതിന്‍റെ എസ്സിആർടി സ്ഥാപനത്തിനുമാണ്. അതിനാല്‍ ഈ വിഷയത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എഗ്രിമെന്‍റ് ഒപ്പുവെച്ചാല്‍ പിന്മാറാൻ കഴിയില്ല എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഏത് നിമിഷം വേണമെങ്കിലും ഇതില്‍ നിന്ന് പിന്മാറാമെന്ന് ഒപ്പുവെച്ച ധാരണാപത്രത്തില്‍ (എംഒയു) കൃത്യമായി പറയുന്നുണ്ട്.

പിന്മാറണമെങ്കില്‍ ഇരു കക്ഷികളും തമ്മില്‍ ആലോചിച്ചിട്ട് വേണം തീരുമാനം എടുക്കേണ്ടത്. ഇരുകക്ഷികളും യോജിച്ച്‌ തീരുമാനമെടുത്തില്ലെങ്കില്‍ കോടതിയില്‍ പോകാനുള്ള അവകാശവും ധാരണാപത്രത്തില്‍ പറയുന്നുണ്ട്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ നയം ഒരു കാരണവശാലും അടിയറവ് വെക്കുന്ന പ്രശ്നമേയില്ലെന്നും മന്ത്രി ആവർത്തിച്ചു.

കെ സുരേന്ദ്രൻ ആർഎസ്‌എസിന്‍റെയും അതുപോലെയുള്ളവരുടെയും ചരിത്രവും പ്രവർത്തന ശൈലിയുമൊക്കെ പാഠപുസ്തകങ്ങളിലൂടെ കേരളത്തിലെ വിദ്യാർഥികളെ പഠിപ്പിക്കുമെന്ന് പറയുകയുണ്ടായി. എന്നാല്‍ ഇത് ഒരു കാരണവശാലും കേരളത്തില്‍ നടക്കാൻ പോകുന്ന കാര്യമല്ലെന്നും, അത് സുരേന്ദ്രന്റെ സ്വപ്നം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

SUMMARY: PM Sri; V Sivankutty says project will not be implemented even though it has been signed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിലമ്പൂരിലെ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: പൂക്കോട്ടുംപാടം കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടി.കെ...

ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ക്രിക്കറ്റിലൂടെ ആദ്യ സ്വര്‍ണം

നിഷിൻ: ഇത്തവണത്തെ ഏഷ്യൻ ഗെയിംസില്‍ ആദ്യ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അന്ത്യം....

സംസ്ഥാനത്ത് ഇന്നും രാത്രികാല വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപയോഗം കുറഞ്ഞിട്ടും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ദീർഘകാല...

പോലിസ് തലപ്പത്ത് അഴിച്ചുപണി; ജി. സ്പര്‍ജന്‍ കുമാര്‍ പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ട്...

അഭിമന്യു വധക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി കോടതി തള്ളി

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രഹസ്യ വിചാരണ...

അനധികൃതമായി മദ്യം കൈവശം വെച്ച കേസ്: ആന്റോ അഗസ്റ്റിന് ജാമ്യം

കൊച്ചി: അബ്കാരി കേസില്‍ റിപ്പോർട്ടർ ടി.വി എംഡി ആന്റോ അഗസ്റ്റിന് ജാമ്യം....

സ്വർണ വിലയില്‍ നേരിയ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന്...

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. പട്ടാമ്പി -...

Related Articles

Popular Categories