ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് തിരുവനന്തപുരം പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലെ കർശന ഉപാധികള്‍ പാലിച്ചാണ് നടപടി. രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് ചോദ്യം ചെയ്യല്‍ നിശ്ചയിച്ചിരിക്കുന്നത്.

കേസിലെ നിർണ്ണായക തെളിവായ മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്കായി അന്വേഷണ സംഘത്തിന് കൈമാറണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. മറ്റ് രണ്ട് സമാന കേസുകളില്‍ നേരത്തെ കീഴ്കോടതികള്‍ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയും രാഹുലും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകള്‍ പരിശോധിച്ച കോടതി, ഇരുവരും തമ്മില്‍ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിച്ചത്.

ഗർഭഛിദ്രം നടത്തിയത് യുവതിയുടെ സമ്മതത്തോടെയാണെന്നും ഇതിനായുള്ള മരുന്ന് യുവതിയുടെ ആവശ്യപ്രകാരമാണ് രാഹുല്‍ എത്തിച്ചതെന്നും ചാറ്റുകളില്‍ നിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാഹുല്‍ നിരന്തര കുറ്റവാളിയാണെന്ന് സർക്കാർ വാദിച്ചെങ്കിലും, ഈ കേസിന് ശേഷമാണ് മറ്റ് പരാതികള്‍ ഉയർന്നതെന്ന വസ്തുത കോടതി ഓർമ്മിപ്പിച്ചു.

പരസ്പര സമ്മതത്തോടെയുള്ള ബന്ധം തകരുമ്പോള്‍ അത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്ന സുപ്രീം കോടതി ഉത്തരവും ജാമ്യം നല്‍കുന്നതില്‍ നിർണ്ണായകമായി. ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണം, പാസ്‌പോർട്ട് ഹാജരാക്കണം, കേരളം വിട്ടുപോകരുത്, എല്ലാ രണ്ടാം ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയവയാണ് മറ്റ് നിബന്ധനകള്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഉഭയകക്ഷി സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഇതെന്നുമാണ് രാഹുലിന്റെ വാദം.

SUMMARY: Rape case; Special Investigation Team questions Rahul Mangkootatil

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യാത്രയ്ക്കിടെ കെഎസ്ആര്‍ടിസി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് മരണം, 42 യാത്രക്കാര്‍ക്ക് പരുക്ക്

ബെംഗളൂരു: ചാമരാജനഗര്‍ കൊല്ലെഗല്‍ മധുവനഹള്ളി ബൈപാസ് റോഡിന് സമീപം കര്‍ണാടക സ്റ്റേറ്റ്...

ജർമനിയിൽ വെടിവെപ്പ്: അഞ്ചുപേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരുക്ക്

ബർലിൻ: വടക്കൻ ജർമൻ നഗരമായ സ്റ്റേയിഡിൽ ജനക്കൂട്ടത്തിന് നേരെയുണ്ടായ വെടിവെയ്പ്പിൽ അഞ്ച്...

ജൂലൈ ഒന്നു മുതൽ പെട്രോൾ, ഡീസൽ വിൽപന നിയന്ത്രണം നീക്കും

ന്യൂഡല്‍ഹി: വാണിജ്യ ഉപയോക്താക്കൾക്ക് പെട്രോളും ഡീസലും റീട്ടെയിൽ പമ്പുകളിൽനിന്ന് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ...

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് (4),...

കെഎൻഎസ്എസ് ജയനഗർ കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് ജയനഗർ കരയോഗത്തിന്റെ വാർഷിക പൊതുയോഗത്തിൽ താഴെപ്പറയുന്ന അംഗങ്ങളെ ഭാരവാഹികളായി...

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി എം.എ. ബേബിയും ബൃന്ദ കാരാട്ടും

ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍മന്തറില്‍...

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രശാന്തിനെ പ്രതിചേര്‍ത്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ്...

‘വയല്‍ക്കിളി’ സമരക്കേസ്: ഉദ്യോഗസ്ഥരെ തടഞ്ഞ കേസില്‍ 28 പ്രതികള്‍ക്ക് കോടതി വെറുതെവിട്ടു

കണ്ണൂർ: കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. തളിപ്പറമ്പ്...

Related Articles

Popular Categories