മെട്രോ പിങ്ക് ലൈൻ രണ്ടാം ഘട്ടത്തിലെ തുരങ്ക നിർമാണം പൂർത്തിയായി

ബെംഗളൂരു: നമ്മ മെട്രോയുടെ പിങ്ക് ലൈനിലെ രണ്ടാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി. 13.76 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈനിൻ്റെ ഭാഗമായ 937 മീറ്റർ തുരങ്കനിർമാണമാണ് പൂർത്തിയായതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു.

ഒമ്പതാമത്തെ ടണൽ ബോറിങ് മെഷീൻ (ടിബിഎം) ഭദ്ര കെജി ഹള്ളിക്കും നാഗവാരയ്ക്കും ഇടയിൽ 939 മീറ്റർ ദൂരത്തിലാണ് തുരങ്ക നിർമാണം പൂർത്തിയാക്കിയത്. ഇതോടെ തുരങ്ക നിർമാണത്തിനായി ബിഎംആർസിഎൽ വിന്യസിച്ച ഒൻപത് ടിബിഎമ്മുകളിൽ എട്ടെണ്ണം പ്രവർത്തനം പൂർത്തിയാക്കി. ഊർജ, വരദ, അവ്നി, ലവി, വിന്ധ്യ, വാമിക, രുദ്ര, തുംഗ എന്നീ ടിബിഎമ്മുകളാണ് തുരങ്കപാത നിർമാണം നടത്തിയത്. ജൂലൈയിൽ പിങ്ക് ലൈനിൽ പ്രവർത്തിക്കുന്ന ടിബിഎം തുംഗ കെജിക്ക് ഇടയിൽ 308 മീറ്റർ തുരങ്കം സ്ഥാപിച്ച് റെക്കോഡ് സ്ഥാപിച്ചിരുന്നു. 2022 മെയ് മാസത്തിൽ കൻ്റോൺമെൻ്റിനും പോട്ടറി ടൗണിനുമിടയിൽ 273 മീറ്റർ ടണലിങ് പൂർത്തിയാക്കിയ ടിബിഎം ഉർജ സ്ഥാപിച്ച മുൻ റെക്കോർഡാണ് തുംഗ മറികടന്നത്.

2020 ഓഗസ്റ്റിൽ കൻ്റോൺമെൻ്റിനും ശിവാജിനഗറിനും ഇടയിലാണ് ടണൽ ബോറിങ് മെഷീൻ (ടിബിഎം) ഊർജ ഉപയോഗിച്ച് തുരങ്കനിർമാണം ആരംഭിച്ചത്. ഒമ്പത് ടിബിഎമ്മുകൾ വിന്യസിച്ചായിരുന്നു പ്രവർത്തനം. 2022 ഏപ്രിൽ 25ന് ടിബിഎം 27 മീറ്റർ കൈവരിച്ചു. 2024 ജൂലൈയിൽ കെജി ഹള്ളിക്കും നാഗവാരയ്ക്കും ഇടയിൽ 308 മീറ്റർ നിർമാണം പൂർത്തിയാക്കിയിരുന്നു. നിലവിൽ പിങ്ക് ലൈൻ 2026ഓടെ തുറക്കാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്.

TAGS: BENGALURU | NAMMA METRO
SUMMARY: Namma Metro pushes Pink Line deadline to December 2026, tunnel boring completed

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പാട്ട് മത്സരം

ബെംഗളൂരു: സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പാട്ട് മത്സരം സംഘടിപ്പിക്കുന്നു. മല്ലേഷ് പാളയത്തുള്ള...

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ കണ്ടെത്തി

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്...

എകെജി ഭവനില്‍ ഡല്‍ഹി പോലീസ്; ഐഷി ഘോഷിന്‍റെ അറസ്റ്റിന് നീക്കം

ന്യൂഡല്‍ഹി: ജന്തർ മന്തറിലെ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് പിന്നാലെ എസ്‌എഫ്‌ഐ ജോയിന്റ് സെക്രട്ടറി...

നിലമ്പൂരില്‍ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍

മലപ്പുറം: നിലമ്പൂർ-അകമ്പാടത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച...

കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം: പെണ്‍കുട്ടി സുരക്ഷ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന് പോലീസിന് ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിക്ക് ആശ്വാസവുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയുടെ...

വടകര എംഡിഎംഎ കേസ്: ഒരു അധ്യാപിക കൂടി അറസ്റ്റിൽ, ഇതുവരെ പിടിയിലായത് 3 അധ്യാപികമാർ

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിലായി. പേരമ്പ്ര...

കാസറഗോഡ് മതില്‍ ഇടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങി

കാസറഗോഡ്: ചെറുവത്തൂർ കൊത്തങ്കരയില്‍ വീടിന്‍റെ ചുറ്റുമതില്‍ നിർമാണത്തിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍...

‘കേരളീയ’ത്തില്‍ ഓണാഘോഷത്തിന് തുടക്കമായി

ബെംഗളൂരു: തുമകുരു റോഡ് നാഗസാന്ദ്ര പ്രെസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപാര്‍ട്ട്മെന്റിലെ മലയാളിക്കൂട്ടായ്മയായ...

Related Articles

Popular Categories