ബെംഗളൂരു : ജീവനക്കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ കർണാടക നഴ്സിങ് കൗൺസിൽ രജിസ്ട്രാർ ഡോ. മല്ലു (50) അറസ്റ്റിൽ. 25- കാരിയായ വനിതാ ജീവനക്കാരിയുടെ പരാതിയിൽ ഉപ്പാർപ്പേട്ട പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മാർച്ച് 26നാണ് യുവതി പോലീസിൽ പരാതി നൽകിയത്. ജോലിസ്ഥലത്തുവെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതുപ്രകാരം സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും പ്രതി മറുപടി നൽകിയില്ല. തുടർന്നാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
SUMMARY: Sexual assault: Karnataka Nursing Council registrar arrested















