യെല്ലാപുര്‍ ചുരത്തില്‍ ദാരുണ അപകടം; വിനോദയാത്രയ്ക്ക് പോയ ആറുപേർ മരിച്ചു

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുര്‍ താലൂക്കിലെ അറബൈൽ ചുരത്തില്‍ ക്രൂസർ വാഹനവും ലോറിയും കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ ആറുപേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റതായി പോലീസ് അറിയിച്ചു.

ധാർവാഡിൽ നിന്ന് വിനോദയാത്രയ്ക്കായി ഗോവയിലേക്ക് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെയോടെയായിരുന്നു അപകടം. വളവുകളും കുത്തനെയുള്ള ഇറക്കങ്ങളും നിറഞ്ഞ അറബൈൽ ഘാട്ടിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

അപകടത്തെ തുടർന്ന് പ്രദേശവാസികളും പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ യെല്ലാപുര്‍ സർക്കാർ ആശുപത്രിയിലും പിന്നീട് ഹുബ്ബള്ളിയിലെ ആശുപത്രിയിലേക്കും മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് ഘാട്ട് റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും വാഹനമോടിക്കുന്നവർ വേഗപരിധി കർശനമായി പാലിക്കണമെന്നും പോലീസ് നിർദേശിച്ചു.
SUMMARY: Tragic accident at Yellapur Ghat; Six people on a picnic died

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഐജി ഷെഫീൻ അഹമ്മദ് ഐപിഎസ്‌ അന്തരിച്ചു

തിരുവനന്തപുരം: ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനായ മലയാളി ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു....

തിരുവനന്തപുരത്ത് കാറിൽ വെന്തുമരിച്ചത് ഏറ്റുമാനൂർ സ്വദേശി

തിരുവന്തപുരം: തിരുവന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞു. കോട്ടയം...

നേപ്പാളിൽ കുടുങ്ങിയ 54 കർണാടക സ്വദേശികൾ തിരിച്ചെത്തി

ബെംഗളൂരു: കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം നേപ്പാളിൽ കുടുങ്ങിയ 54...

അൽ-ഹിന്ദ് ഐഎസ് കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവ്

ബെംഗളൂരു: അൽ-ഹിന്ദ് ഐഎസ് ഭീകര ഗൂഢാലോചന കേസിൽ സയ്യിദ് ഫസിയൂർ റഹ്മാന്...

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

ബെംഗളൂരു: റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ കോച്ചിന്റെ സീറ്റിനടിയിൽ യുവതിയുടെ അർധനഗ്ന മൃതദേഹം...

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വാഹനം ഓടിച്ചയാളുടെ...

നേപ്പാൾ മിന്നൽ പ്രളയം; 13 മലയാളികൾ കൂടി നാട്ടിലെത്തി, ഏഴു മലയാളികളുടെ വിവരമില്ല

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽപ്പെട്ട 13 മലയാളികൾ കൂടി സുരക്ഷിതരായി നാട്ടിലെത്തി. കോഴിക്കോട്...

ഓണാവധി കഴി‍ഞ്ഞു, സംസ്ഥാനത്ത് സ്കൂളുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം: ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. അതേസമയം എട്ടാം...

Related Articles

Popular Categories