ചെയ്തുതീർക്കാനെത്രയോ ….

 

ജീവിതമെന്നത് പ്രതിബദ്ധത നിറഞ്ഞതാണ്. മനുഷ്യ ജീവിതാസ്തിത്വങ്ങളുടെ ഉത്തരവാദിത്വങ്ങളും വളരെയധികം ധാർമ്മികമാണ്. അതെല്ലാം ചെയ്ത് തീർത്ത ശേഷമേ ഈ ജീവിതം പൂർണ്ണമാകുകയുള്ളു എന്നൊരു ഊട്ടിയുറപ്പിക്കലാണ് ആര്യാംബികയുടെ “ഉടനെയൊന്നും ” എന്ന കവിത പറയുന്നത്. കവിത മുമ്പ് അബോധപരമായ ഒരു പ്രവർത്തനമായിരുന്നു. ഇന്നത് ബോധപൂർവ്വമായ പ്രവർത്തനമായിക്കൊണ്ടിരിക്കയാണ്. പലതും പറയാനുള്ള ശക്തമായ മാധ്യമം എന്ന് ഉറപ്പിച്ചു പറയാനാവും കവിതാസ്ഥലികളെ.

ഓരോ ജന്മങ്ങൾക്കുള്ളിലും ഓരോ കർമ്മങ്ങളുണ്ടായിരിക്കും. വൈവിധ്യമാർന്നവ. അവയെ സ്വീകരിച്ച് ഭംഗിയായി നിർവ്വഹിക്കുന്നതിലുമുണ്ട് ചാരിതാർത്ഥ്യങ്ങൾ. അങ്ങിനെയുള്ള ഒരു പ്രമേയത്തെയാണ് ഇവിടെ അനാവരണം ചെയ്തിരിക്കുന്നത്.

ഉടനെയൊന്നും വിളിച്ചേക്കല്ലെ എന്ന വരികളിലൂടെ കവിത തുടങ്ങുന്നു. അങ്ങിനെ പറയുന്നതിൻ്റെ കാരണങ്ങൾ മറുവരികളായി ഒഴുകുന്നു. ഒരമ്മയുടെ ദൗത്യം പൂർത്തിയാക്കാനുണ്ട്. ഒരു കുഞ്ഞിനെ പെററിട്ടു പോവുക എന്നതല്ല, ആ കൊഞ്ചലിനെ വളർത്തി സമൂഹമധ്യത്തിലെ നല്ലൊരു മനുഷ്യനാക്കി വളർത്തേണ്ട വലിയ ഉത്തരവാദിത്വം മാതാപിതാക്കളിൽ നിക്ഷിപ്തമാണ്. അമ്മയുടെ കരുതൽ സ്നേഹം പരിഗണനയെല്ലാം കുഞ്ഞിൻ്റെ വളർച്ചയിൽ മുഖ്യ ഘടകങ്ങളാകുന്നു. അതാണവനെ നാളെയുടെ വാഗ്ദാനമാക്കുന്നത്. ആ കൊഞ്ചൽ നാളെയുടെ പ്രതിധ്വനിക്കുന്ന നല്ല മുഴക്കമാകാൻ അമ്മ ആഗ്രഹിക്കുന്നു. ഒരു നല്ല പൗരനെ വാർത്തെടുക്കേണ്ട ചുമതലാബോധത്തിൻ്റെ അടിവേരുകൾ അവിടെ നിന്ന് പടർന്ന് കയറുന്നു.

◾  ആര്യാംബിക

 

ചെയ്തു തീർക്കേണ്ട മറ്റ് ഉത്തരവാദിത്വങ്ങളിലേക്കും വരികൾ വെളിച്ചം വീശുന്നു. മറ്റൊരു പുഞ്ചിരിയുടെ മുകളിൽ പൊടിമീശ കിളിർപ്പിക്കേണ്ടതുണ്ടെന്ന് പറയുമ്പോൾ ശൈശവ ബാല്യങ്ങളിൽ നിന്നും കവിത കൗമാരഘട്ടത്തിലേക്ക് കടക്കുന്നു. ചിലർ എപ്പോഴും തള്ളേമ്പിലൊട്ടി കളായിരിക്കും. അവരുടെ ഒട്ടിപ്പിടിച്ച വാശിക്കരച്ചിലുകളെ മാറ്റി ഒറ്റക്ക് നടക്കാനുള്ള ശക്തി പകരേണ്ടതുണ്ട്. സ്വന്തമായ നിലപാടുകളിൽ ശക്തമായ അഭിപ്രായങ്ങൾ ലോക മുഖങ്ങളിൽ കേൾപ്പിക്കാൻ ശക്തരാക്കേണ്ടതുണ്ട്. ഒറ്റപ്പെടുന്നവർക്ക്, നിസ്സഹായവർക്ക് കൂടെയെണ്ടെന്ന ബോധ്യപ്പെടുത്തലുകൾ നൽകേണ്ടതുണ്ട്. അലഞ്ഞലഞ്ഞ് ജീവിതഭാരം പകുക്കുന്ന കൂട്ടുപക്ഷിക്ക് കുടയായി ചാരത്ത് നിന്ന് ആ തൂവലിൻ്റെ നനവ് പതിയെ ഒപ്പിക്കൊടുക്കേണ്ടതുണ്ട്. ഇതിനൊക്കെയിടയിൽ നിന്നും അവഗണിക്കപ്പെട്ട ജീവിതങ്ങൾക്കൊപ്പം കൈകോർത്ത് പിടിക്കേണ്ടതുണ്ട്. അത്തരം ജീവിതങ്ങളെ കവി ഉപമിക്കുന്നത് നോക്കു, “ഒരിടത്തും എടുക്കാത്ത നിരോധിച്ച നോട്ടുകൾ പോലെ ” .. ഈ വരികളിൽ കാവ്യാത്മകതയൊന്നും ഇല്ല. പക്ഷേ നിസ്സഹായതയുടെ ചിത്രത്തിന് മിഴിവുണ്ട്. വാക്കുകളിലടങ്ങിയ അർത്ഥം പലതും ധ്വനിപ്പിയ്ക്കുന്നു. വരികൾക്കിടയിലൂടെ ഒരു സങ്കടപ്പുഴ ഒഴുകുന്നുണ്ട്. ആ അവഗണനയെ ,സ്നേഹത്തെ സ്വയം ശുദ്ധീകരിച്ച് അക്ഷരങ്ങളാക്കി മാറ്റേണ്ടതും തൻ്റെ കടമയാണെന്ന് കവി തിരിച്ചറിയുന്നു. സ്വകാര്യ ദു:ഖങ്ങൾ മാത്രമല്ല സമൂഹ ദു:ഖങ്ങളും തൻ്റേതാണെന്ന ബോധ്യം – മാനവികത തന്നെയാണിവിടേയും ദർശിക്കുന്നത്.

ഓരോ ഇടങ്ങൾക്കും അതിൻ്റേതായ പ്രാധാന്യമുണ്ട്. അത് തിരിച്ചറിഞ്ഞ് മാറ്റുള്ളതാക്കി തീർക്കുക എന്ന ബോധത്തെ ഈകവിത അടിവരയിട്ട് സമർത്ഥിക്കുന്നു.

ഒരു സ്ത്രീ പക്ഷക്കവിത എന്ന രീതിയിൽ നോക്കിക്കാണുമ്പോൾ ഒരെഴുത്തുകാരി വീടിനോടും കുടുംബത്തോടും സമൂഹത്തോടും എത്രമാത്രം സമരസപ്പെട്ട് തന്നോട് തന്നെ കലഹിച്ചും പ്രണയിച്ചുമാണ് തൻ്റെ ദൗത്യങ്ങളെ സാർത്ഥകമാക്കാൻ ശ്രമിക്കുന്നതെന്ന വ്യാഖ്യാനങ്ങൾ ഉരുത്തിരിയുന്നുണ്ടിവിടെ. കവിതാന്ത്യത്തിൽ തുടക്കം പറഞ്ഞത് പോലെത്തന്നെ കവി വീണ്ടും ഓർമ്മിപ്പിക്കുന്നു” ഉടനെയൊന്നും വിളിച്ചേക്കല്ലേ ” …… ചെയ്തു തീർക്കാൻ ഇനിയുമുണ്ടേറെ.

<BR>
TAGS : INDIRA BALAN | LITERATURE | VARIKAL IZHACHERKKUMBOL

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പിഎം ശ്രീയിൽ സർക്കാർ വാദം പൊളിയുന്നു; പദ്ധതിയിൽ നിന്ന് പിന്മാറാമെന്ന് കേന്ദ്രം

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പി...

പാലക്കാടൻ കൂട്ടായ്മ കർക്കിടക വാവ് ബലി തർപ്പണം ഓഗസ്റ്റ്‌ 12 ന്

ബെംഗളൂരു: കർക്കിടക വാവ് പ്രമാണിച്ചു പാലക്കാടൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്‌ 12...

മാർബിൾ മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ ബ്ലേഡ് കഴുത്തിൽ തുളച്ചുകയറി;  തൊഴിലാളിയായ യുവാവ് മരിച്ചു

ബെംഗളൂരു: മാർബിൾ സ്ലാബ് മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബ്ലേഡ് കഴുത്തിൽ...

ഫ്ളിപ്കാർട്ട് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം; ഓഗസ്റ്റ് ഒന്ന് മുതൽ ലഭിക്കും

ഓൺലൈൻ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്തയുമായി ഫ്ലിപ്കാർട്ട്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി...

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട്: വയനാട് ജില്ലയില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍...

പിഎം ശ്രീയിൽ സർക്കാർ വാദം പൊളിയുന്നു; പദ്ധതിയിൽ നിന്ന് പിന്മാറാമെന്ന് കേന്ദ്രം

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന്റെ വാദം പൊളിയുന്നു. പി...

പാലക്കാടൻ കൂട്ടായ്മ കർക്കിടക വാവ് ബലി തർപ്പണം ഓഗസ്റ്റ്‌ 12 ന്

ബെംഗളൂരു: കർക്കിടക വാവ് പ്രമാണിച്ചു പാലക്കാടൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്‌ 12...

മാർബിൾ മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ ബ്ലേഡ് കഴുത്തിൽ തുളച്ചുകയറി;  തൊഴിലാളിയായ യുവാവ് മരിച്ചു

ബെംഗളൂരു: മാർബിൾ സ്ലാബ് മുറിക്കുന്നതിനിടെ യന്ത്രത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബ്ലേഡ് കഴുത്തിൽ...

ഫ്ളിപ്കാർട്ട് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം; ഓഗസ്റ്റ് ഒന്ന് മുതൽ ലഭിക്കും

ഓൺലൈൻ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്തയുമായി ഫ്ലിപ്കാർട്ട്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി...

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട്: വയനാട് ജില്ലയില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍...

ഇറ്റാലിയൻ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

റോം: ഫുട്ബോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളും...

കൂടത്തായി കൊലപാതക പരമ്പര; കേസ് വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്: കൂടത്തായി കേസിലെ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. ആര്‍ ഹരിദാസനാണ്...

കാവേരി നദീജല തർക്കം; ഓഗസ്റ്റ് 13-ന് കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകൾ

ബെംഗളൂരു∙ തമിഴ്‌നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ)...

Related Articles

Popular Categories