ചാമ്പ്യന്‍സ് ട്രോഫി; ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക

കറാച്ചി: ചാംപ്യൻസ് ട്രോഫിയിൽ ഇം​ഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി ദക്ഷിണാഫ്രിക്ക സെമിയിൽ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രെ ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇം​ഗ്ള​ണ്ട് 38.2​ ​ഓ​വ​റി​ൽ​ 179​ ​റ​ൺ​സി​ന് ​ആ​ൾ​ഔ​ട്ടാ​യി.​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ 29.1​ ​ഓ​വ​റി​ൽ​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ ​ല​ക്ഷ്യം​ ​ക​ണ്ടു.​

ഗ്രൂപ്പ് ബിയിൽ ഒന്നാംസ്ഥാനക്കാരായാണ് ദ​ക്ഷി​ണാ​ഫ്രി​ക്ക സെമി പ്രവേശം.വാന്‍ഡെര്‍ ഡസന്റെയും ഹെന്റിച്ച് ക്ലാസന്റെയും പോരാട്ടമാണ് ദക്ഷിണാഫ്രിക്കക്ക് തുണയായത്. ഇരുവരും അര്‍ധ സെഞ്ചുറി നേടി. 72 റണ്‍സെടുത്ത വാന്‍ഡെര്‍ ഡസന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്ലാസന്‍ 64 റണ്‍സ് എടുത്തു.

ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് എടുത്തു. ആദില്‍ റഷീദ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 38.2 ഓവറില്‍ 179 റണ്‍സില്‍ ഓള്‍ ഔട്ടാകുകയായിരുന്നു. 37 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജോഫ്ര ആര്‍ച്ചര്‍ 25 റണ്‍സും ബെന്‍ ഡക്കറ്റ് 24 റണ്‍സുമെടുത്തു.
<BR>
TAGS : CHAMPIONS TROPHY
SUMMARY : Champions Trophy; South Africa defeat England

LEAVE A REPLY

Please enter your comment!
Please enter your name here