ബന്നാർഘട്ട പാർക്കിലേക്ക് മൃഗങ്ങളെ കയറ്റിക്കൊണ്ട് വന്ന ലോറി മറിഞ്ഞ് അപകടം

ബെംഗളൂരു: പട്‌നയിലെ സഞ്ജയ് ഗാന്ധി ബയോളജിക്കൽ പാർക്കിൽ നിന്ന് ബെംഗളൂരു ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ കൊണ്ടുപോകുകയായിരുന്ന ലോറി അപകടത്തിൽ പെട്ടു. വംശനാശഭീഷണി നേരിടുന്ന എട്ട് മുതലകളെയും മറ്റ് മൃഗങ്ങളെയും കയറ്റിവന്ന ലോറി തെലങ്കാന മൊണ്ടിഗുട്ട ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന് സമീപം റോഡിലേക്ക് മറിയുകയായിരുന്നു.

അമിതവേഗതയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ലോറി ഡ്രൈവർ അബ്ദുൾ മന്നൻ മണ്ഡലിനെതിരെ (51) കേസെടുത്തു. എട്ട് മുതലകൾ, രണ്ട് വെള്ള ആനകൾ, രണ്ട് കടുവകൾ, മറ്റ് ചെറിയ മൃഗങ്ങൾ എന്നിവയായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്.

വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് എൻഎച്ച് 44 റോഡിലെ സിമൻ്റ് തൂണുകളിൽ ഇടിച്ച ശേഷമാണ് റോഡിൽ മറിഞ്ഞത്. ഒക്‌ടോബർ 16നാണ് പട്‌നയിൽ നിന്ന് ബെംഗളൂരുവിലേക്ക് ലോറി പുറപ്പെട്ടത്. മൃഗങ്ങളെ കൂടുകളിൽ സുരക്ഷിതമായി സമീപസ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

TAGS: BENGALURU | ACCIDENT
SUMMARY: Lorry carrying endangered crocodiles, other animals to Banneghatta overturns

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ റിഫൈനറിയില്‍ വന്‍ തീപിടിത്തം

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണം മൽക്കാപുരത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് റിഫൈനറിയിൽ...

കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ഓണവും ആഘോഷിച്ച് ‘ഓണവില്ല് 2026’

ബെംഗളൂരു: കേരളപ്പിറവി, കന്നഡ രാജ്യോത്സവം, ഓണം എന്നീ മൂന്ന് ആഘോഷങ്ങളും സമന്വയിപ്പിച്ച്...

‘മുരസു’ ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ശക്തമായ മഴ, വിമാന സര്‍വീസുകള്‍ റദ്ദാക്കി, കേരളത്തിലും ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'മുരസു' തീവ്ര ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശില്‍ കരതൊട്ടു....

സോക്കർ ചങ്ക്‌സ് ഓണം, കേരളപ്പിറവി, കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: മലയാളി കൂട്ടായ്മയായ സോക്കർ ചങ്ക്‌സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ത്രിവേണി ഓണം,...

സമന്വയ അൽസൂർ ഭാഗ് കന്നഡ രാജ്യോത്സവം

ബെംഗളൂരു: സമന്വയ അൽസൂർ ഭാഗ് കന്നഡ രാജ്യോത്സവം ആഘോഷിച്ചു. ദക്ഷിണ അയോധ്യ...

നന്ദിനി തൈരിന്റെ വില വർധന; ലിറ്ററിന് 2 രൂപ കുറയ്ക്കും, കെ.എം.എഫ് സമ്മതിച്ചതായി മുഖ്യമന്ത്രി

ബെംഗളൂരു: നന്ദിനി തൈരിന്റെ വില ലിറ്ററിന് രണ്ട് രൂപ കുറയ്ക്കാൻ കർണാടക...

ദീപാവലി യാത്രാത്തിരക്ക്; കർണാടക ആർ.ടി.സി കേരളത്തിലേക്കടക്കം 2,600 അധിക സർവീസ് നടത്തും

ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് 2,600 അധിക ബസുകൾ സർവീസ്...

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: നവംബർ 13-ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായക ചുവടുവെപ്പായി, നമ്മ മെട്രോയുടെ...

Related Articles

Popular Categories