ബെംഗളൂരു – ബെളഗാവി റൂട്ടിൽ വന്ദേ ഭാരത് സർവീസ് ഉടൻ

ബെംഗളൂരു: ബെംഗളൂരുവിനും ബെളഗാവിക്കുമിടയിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് ഉടൻ ആരംഭിച്ചേക്കും. സർവീസ് ആരംഭിക്കുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകിയതായി റെയിൽവേ, ജലശക്തി സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. ബെളഗാവിയിൽ നിന്ന് ബെംഗളൂരുവിലേക്ക് സെമി-ഹൈ-സ്പീഡ് ട്രെയിൻ സർവീസ് നടത്തണമെന്നത് യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമാണ്‌.

ഈ വർഷം മാർച്ചിൽ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് ഇരുറൂട്ടുകൾക്കിടയിലും വന്ദേ ഭാരത് സർവീസ് അനുവദിക്കണമെന്ന് ആവശ്യപെട്ട് നിവേദനം നൽകിയിരുന്നു. നിലവിൽ വന്ദേ ഭാരത് എക്സ്പ്രസ് ബെംഗളൂരുവിനും ഹുബ്ബള്ളിക്കും ഇടയിൽ ധാർവാഡ് വഴിയാണ് സർവീസ് നടത്തുന്നത്. ഇതാണ് ബെളഗാവിയിലേക്ക് നീട്ടുന്നത്. കിത്തൂർ കർണാടക മേഖലയിലുടനീളവും യാത്ര ചെയ്യുന്ന പതിവ് യാത്രക്കാർക്ക് പുതിയ സർവീസ് സഹായകമാകുമെന്ന് മന്ത്രി സോമണ്ണ പറഞ്ഞു.

TAGS: BENGALURU | VANDE BHARAT
SUMMARY: Vande Bharat Express to connect Bengaluru and Belagavi soon

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യു.പി.ഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ യു.പി.ഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്നും ഉപഭോക്താക്കളിൽനിന്ന് ചാർജ് ഈടാക്കില്ലെന്നും...

വ​ട​ക്ക​ൻ കേരളത്തില്‍ മഴ തുടരും; നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ്

തിരുവനന്തപുരം: വ​ട​ക്ക​ൻ കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാല്...

മേക്കേദാട്ടു വിഷയത്തിൽ ഓഗസ്റ്റ് 10ന് തമിഴ്നാട് അതിർത്തി അടയ്ക്കുമെന്ന് വാട്ടാൽ നാഗരാജ്

ബെംഗളൂരു: മേക്കേദാട്ടു പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് 10ന് തമിഴ്നാട് അതിർത്തി...

ഭര്‍തൃവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗര്‍ഭിണിയായ യുവതി മരിച്ചു; ദുരൂഹതയെന്ന് കുടുംബം

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി ഒന്നര മാസം...

സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഇന്ന്

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ആവലഹള്ളി സോണ്‍ ഓണാഘോഷം ഇന്ന്...

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉൾപ്പെടെ 24 ഇടത്ത് പരിശോധന; പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിലെ ത്രീ സ്‌റ്റാർ ഹോട്ടലുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ എന്നിവ ഉൾപ്പെടെ...

ഓണാവധി; കേരളത്തിലേക്ക് 90 സ്പെഷ്യല്‍ സർവീസുകളുമായി കർണാടക ആർ.ടി.സി.

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് 90 സ്പെഷ്യല്‍...

റൈറ്റേഴ്സ് ഫോറം സാഹിത്യചർച്ച ഇന്ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം പുറത്തിറക്കിയ വൈഖരി...

Related Articles

Popular Categories