പ്രായപൂർത്തിയാകാത്തവരെ വാഹനമോടിക്കാൻ അനുവദിക്കുന്നവർക്കെതിരെ കേസെടുക്കും

ബെംഗളൂരു: പ്രായപൂർത്തിയാകാത്തവരെ വാഹനമോടിക്കാൻ അനുവദിക്കുന്ന വാഹന ഉടമകൾക്കും രക്ഷിതാക്കൾക്കുമെതിരെ കേസെടുക്കുമെന്ന് മുന്നറിയിപ്പുമായി ബെംഗളൂരു സിറ്റി പോലീസ്. അടുത്തിടെ പൂനെയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതോ, പ്രായപൂർത്തിയാകാത്തതോ ആയവർക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കോ ​​വാഹന ഉടമകൾക്കോ ​​തടവുശിക്ഷ ലഭിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.

സാധാരണയായി ഇത്തരം കേസുകളിൽ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം പിഴ ഈടാക്കുകയും ജാമ്യ ബോണ്ടുകൾ നൽകുകയും ചെയ്യുമായിരുന്നു. എന്നാൽ നിലവിൽ ഈ സമീപനത്തിന് മാറ്റം വരുത്തിയതായി അദ്ദേഹം പറഞ്ഞു.

പുതുക്കിയ മോട്ടോർ വെഹിക്കിൾ നയമനുസരിച്ച്, പ്രായപൂർത്തിയാകാത്ത ഒരാൾ അപകടമുണ്ടാക്കിയാൽ, അവരെ ജുവനൈൽ നിയമപ്രകാരം അറസ്റ്റ് ചെയ്യും. വാഹന ഉടമയും നിയമനടപടിക്ക് വിധേയനാകും. കുറ്റകൃത്യങ്ങൾ തടയുന്നതിനായി അടുത്തിടെ നടന്ന ഉന്നതതല പോലീസ് യോഗത്തിലാണ് കർശന നടപടികൾ തീരുമാനിച്ചത്.

TAGS: BENGALURU UPDATES, ACCIDENT
KEYWORDS: Bengaluru police to take stringent action against those giving vehicles to minors

Hot this week

വെബ് ടാക്സിയിൽ യുവതിക്ക് നേരെ അതിക്രമം; കാബ് ഡ്രൈവർ പിടിയിൽ

ബെംഗളൂരു: വെബ് ടാക്‌സിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കാബ് ഡ്രൈവര്‍...

പഞ്ച ദ്രാവിഡ കവി സംഗമവും തൊദൽനുടി വാർഷിക പതിപ്പ് പ്രകാശനവും ശ്രദ്ധേയമായി

ബെംഗളൂരു: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷനും (DBTA) തൊദൽനുടി കന്നഡ ബാലസാഹിത്യ...

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നുവീണു; 8 മരണം

കാലിഫോർണിയ: കാലിഫോർണിയയിൽ അമേരിക്കൻ വ്യോമസേനയുടെ ബി 52 സ്ട്രാറ്റോഫോർട്രസ് ബോംബർ വിമാനം...

ഗ്രൂപ്പ് എച്ചിലെ ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് യുറുഗ്വെ

മിയാമി: ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിലും സമനിലക്കുരുക്ക്. മുൻ ചാമ്പ്യന്മാരും ലാറ്റിനമേരിക്കൻ...

ഗോള്‍രഹിത സമനില; മുൻ ചാംപ്യന്മാരായ സ്പെയിനെ ഞെ​ട്ടി​ച്ച് കുഞ്ഞൻ രാജ്യം കേ​പ് വെ​ർ​ദെ

ബോസ്റ്റണ്‍: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ മുൻ ലോക...

പശ്ചിമേഷ്യയിൽ സമാധാനം; കരാറില്‍ യു.എസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു

വാഷിങ്ടണ്‍: യുഎസ്-ഇറാന്‍ ​ഇ​ട​ക്കാ​ല​ ​സമാധാന കരാറില്‍ ഇരുരാജ്യങ്ങളും ഡിജിറ്റലായി ഒപ്പുവച്ചെന്ന് യുഎസ്....

സെ​ൽ​ഫ് ഗോളിൽ തി​രി​ച്ച​ടി​; ഈജിപ്തിനെ സമനിലയിൽ തളച്ച് ബെൽജിയം

സിയാറ്റിൽ: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തിൽ ഇ‍ൗജിപ്‌തിന് പറ്റിയ...

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; മരിച്ചത് തൃശൂര്‍ മാപ്രാണം സ്വദേശി

തൃ​ശൂ​ർ: സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂര്‍ മാപ്രാണം സ്വദേശിയായ...

Related Articles

Popular Categories