എഐകെഎംസിസി ഗ്രാൻ്റ് ഇഫ്താർ സംഗമം നാളെ

ബെംഗളൂരു: ഓള്‍ ഇന്ത്യ കെഎംസിസി സംഘടിപ്പിക്കുന്ന ഗ്രാൻ്റ് ഇഫ്താർ സംഗമം വെള്ളിയാഴ്ച 4 മണി മുതൽ പാലസ് ഗ്രൗണ്ട് വൈറ്റ് പെറ്റൽസ് ഗേറ്റ് നമ്പർ 3-ൽ  നടക്കും. സയ്യിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയാകും.

വിദ്യാർഥികളിൽ വ്യക്തിത്വ വളർച്ചയ്ക്ക് പ്രചോദനം പകരാനുള്ള സ്റ്റുഡൻറ് ഫ്യൂഷൻ ക്യാമ്പ് വൈകിട്ട് 4 മണിക്ക് സ്റ്റേജ് 2 നടക്കും. 4.30 ന് സ്റ്റേജ് ഒന്നില്‍ ഡോ. സുലൈമാൻ മേൽപ്പത്തൂര്‍ 5.30 ഡോ. അനിൽ മുഹമ്മദ് എന്നിവരുടെ പ്രഭാഷണങ്ങളും ഉണ്ടാകും.

6 ന് സയ്യിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകുന്ന
പ്രാർത്ഥന സദസ് നടക്കും. 7 ന് ഡോ. പി എ ഇബ്രാഹിം ഹാജിയുടെ പേരിൽ പുറത്തിറക്കുന്ന ആംബുലൻസ് കൈമാറും. തുടർന്ന് സാമൂഹിക സാംസ്കാരിക മത രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും ഉണ്ടാകും.
SUMMARY: AIKMCC Grand Iftar gathering tomorrow

LEAVE A REPLY

Please enter your comment!
Please enter your name here