ബെംഗളൂരു നഗരത്തിലൂടെ ഒരു സ്കൂട്ടറിൽ ആറ് കുട്ടികളുടെ സാഹസിക യാത്ര, മാതാപിതാക്കളെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സോഷ്യൽ മീഡിയ

ബെം​ഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെം​ഗളൂരു ന​ഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര മെയിൻ റോഡിൽ ഇന്നലെ രാവിലെ 10:45-ഓടെയാണ് ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ ഒന്നിനുപുറകെ ഒന്നായി ഇരുന്ന് യാത്ര ചെയ്തത്. ഏകദേശം 10-നും 12-നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. നേരെ ഇരിക്കാൻ പോലും കഴിയാത്ത രീതിയിൽ തിങ്ങിനിറഞ്ഞ്, ഹാൻഡിൽ പിടിക്കാൻ കഷ്ടപ്പെടുന്ന ആൺകുട്ടിയും അവന് പിന്നിലായി അഞ്ച് പേരും ചേർന്ന് തിരക്കേറിയ റോഡിലൂടെ പാഞ്ഞുപോകുന്ന കാഴ്ച ഞെട്ടലോടെയാണ് യാത്രക്കാർ കണ്ടുനിന്നത്.

സംഭവത്തിന്റെ എക്സിൽ പങ്കുവെച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. പത്ത് വയസ് തോന്നിക്കുന്ന ആൺകുട്ടി സ്കൂട്ടിയുടെ ഹാൻറിൽ പിടിച്ച് കഷ്ടപ്പെട്ട് ഓടിക്കാൻ ശ്രമിക്കുന്നതും കാണാം. ഏതാണ്ട് അതേ പ്രായത്തിലും അതിലും ചെറിയ പ്രായത്തിലുമുള്ള അഞ്ച് കുട്ടികൾ അവന് പിന്നിലായി ഇരിക്കുന്നുണ്ട്. ആർക്കും ഹെൽമറ്റുകളുണ്ടായിരുന്നില്ല. തിരക്കേറിയ റോഡിലൂടെ ആറ് കുട്ടികൾ ഒരു സ്കൂട്ടിയിൽ പോയിട്ടും ഒരു പോലീസ് ഉദ്യോഗസ്ഥനോ ട്രാഫിക് പോലീസോ അവരെ തടഞ്ഞില്ലായെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന കാര്യം. വീഡിയോയിൽ സ്കൂട്ടിയുടെ നമ്പർ വ്യക്തമായി കാണാം.

വീഡിയോ വൈറലായതോടെ, ട്രാഫിക് പോലീസും സിറ്റി പോലീസും വിഷയത്തിൽ ഇടപെടണമെന്നും ഇത്തരം അശ്രദ്ധ കാണിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യം ഉയർന്നു കഴിഞ്ഞു. വീഡിയോ കണ്ട് രോഷാകുലരായ പൊതുജനങ്ങൾ കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് കേവലം നിയമലംഘനമല്ല, മറിച്ച് ആറ് പിഞ്ചുജീവനുകൾ അപകടത്തിലാക്കുന്ന ക്രിമിനൽ അശ്രദ്ധയാണെന്ന് സമൂഹമാധ്യമ ഉപയോക്താക്കൾ പ്രതികരിച്ചു. മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു ഉൾപ്പെടെയുള്ള പ്രമുഖർ ഈ വിഷയത്തിൽ ഇടപെടുകയും ബിഎൻഎസ്, മോട്ടോർ വാഹന നിയമം എന്നിവ പ്രകാരം ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് സംഭവസ്ഥലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
SUMMARY: Six children’s adventurous journey on a scooter through Bengaluru city, social media demands parents be found and punished

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒഴിഞ്ഞ പ്ലോട്ടുകൾ വൃത്തിയാക്കിയില്ലെങ്കിൽ 1 ലക്ഷം രൂപ വരെ പിഴ; ഓഗസ്റ്റ് 15 വരെ സമയം

ബെംഗളൂരു: നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ മാലിന്യക്കൂമ്പാരങ്ങളായി മാറുന്നത് തടയാൻ ഗ്രേറ്റർ ബെംഗളൂരു...

പാക് അധീന കശ്മീരിൽ പാകിസ്ഥാന്റെ നരവേട്ട; പ്രതിഷേധക്കാർക്കെതിരെ വെടിവെപ്പ്, 20 പേർ കൊല്ലപ്പെട്ടു

മുസാഫറാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ,പാക് അധീന കശ്മീരിൽ പ്രതിഷേധക്കാർക്ക്...

കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറി; 42-കാരൻ അറസ്റ്റിൽ

ബെംഗളൂരു: കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പ്രതി...

കെഎൻഎസ്എസ് യെലഹങ്ക കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് യെലഹങ്ക കരയോഗം ഭാരവാഹികളായി എം ബി ഗോപിദാസ് (പ്രസിഡന്റ്),...

ഭാര്യയെ ജീവനോടെ കെട്ടിത്തൂക്കി; ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ മാതാപിതാക്കളെ കാണിച്ച് യുവാവിന്റെ ക്രൂരത

ബെംഗളൂരു: അവിഹിത ബന്ധം സംശയിച്ച് 23 വയസ്സുകാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി....

മൗവ്വഞ്ചേരി മഹൽ സംഗമം ഒക്ടോബർ മൂന്നിന്

ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൗവ്വഞ്ചേരി മഹൽ...

ഓണാവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക്...

എം.ആര്‍ അജിത്കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

കൊച്ചി: രക്ഷാപ്രവർത്തന അട്ടിമറി കേസില്‍ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാറിന് വീണ്ടും...

Related Articles

Popular Categories