ഉന്നാവോ ബലാത്സംഗക്കേസ്: കുല്‍ദീപ് സിംഗ് സെംഗാറിന്‍റെ ശിക്ഷ മരവിപ്പിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്‍റെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. സെംഗാറിന്‍റെ ശിക്ഷ മരവിപ്പിച്ച നടപടി ശരിയല്ലെന്ന് നിരീക്ഷിച്ച കോടതി, ഈ വിഷയത്തില്‍ വീണ്ടും വാദം കേള്‍ക്കാൻ ഹൈക്കോടതിക്ക് നിർദേശം നല്‍കി.

പോക്സോ നിയമപ്രകാരം കുറ്റാരോപിതനായ ഒരു എംഎല്‍എയെ പൊതുപ്രവർത്തകനായി കണക്കാക്കാൻ സാധിക്കുമോ എന്ന കാര്യത്തിലും പുനപരിശോധന വേണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2017ലാണ് ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെൻഗാറിനെതിരെ ലൈംഗികാതിക്രമ ആരോപണമുയരുന്നത്. സെൻഗാറിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കുമ്പോള്‍ തന്നെ കേസിന്റെ മെറിറ്റിനെക്കുറിച്ച്‌ തങ്ങള്‍ യാതൊരു അഭിപ്രായവും പ്രകടിപ്പിക്കുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

സെൻഗാറിന് ജാമ്യം അനുവദിച്ചപ്പോള്‍ ഹൈക്കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത് പോക്സോ നിയമത്തിലെ സെഷൻ 5 സി, ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെഷൻ 372 എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ ഇതില്‍ നിലനില്‍ക്കില്ലെന്നാണ്. ഈ നിയമങ്ങള്‍ പ്രകാരം ഒരു എംഎല്‍എയെ പൊതുസേവകൻ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാവില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ മരവിപ്പിച്ചത്.

SUMMARY: Unnao rape case: Supreme Court quashes order suspending Kuldeep Singh Sengar’s sentence

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നിതിൻ രാജിന്റെ മരണം: അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി വൈ എസ് പി സുധീര്‍ കല്ലന് സസ്പെൻഷൻ

കണ്ണൂർ: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍...

കേന്ദ്രസര്‍ക്കാര്‍ വാക്ക് പാലിച്ചില്ല; വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച്‌ സിജെപി

ഡല്‍ഹി: കോക്രോച്ച്‌ ജനത പാര്‍ട്ടി (സിജെപി) വീണ്ടും സമരത്തിനൊരുങ്ങുന്നു. ജന്തര്‍ മന്തര്‍...

തെരുവ് നായ്ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

തിരുവനന്തപുരം: ആക്രമണകാരികളായ തെരുവുനായകള്‍ക്ക് ദയാവധം അനുവദിച്ചുകൊണ്ടുള്ള തദേശവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. സുപ്രിംകോടതി...

കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിലേക്ക് എത്തിയ 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: കനത്ത മഴയില്‍ മുങ്ങി രാജ്യതലസ്ഥാനമായ ഡല്‍ഹി. മഴയും ഇടിമിന്നലും ഉണ്ടായതിനെ...

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസില്‍...

യുക്രെയ്‌നിലെ കപ്പല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഖില്‍ ജോയലിൻ്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു

കാസറഗോഡ്: യുക്രെയ്‌നില്‍ ചരക്കുകപ്പലിന് നേരേയുണ്ടായ റഷ്യൻ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസറഗോഡ് വെള്ളരിക്കുണ്ട്...

കണ്ണൂരിൽ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരുക്ക്

കണ്ണൂർ: കല്ല്യാശേരിയില്‍ ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു....

തമിഴ്‌നാട്ടില്‍ വന്‍ പ്രഖ്യാപനങ്ങളുമായി വിജയ്; കുടുംബങ്ങള്‍ക്ക് മൂന്ന് സിലിണ്ടറുകള്‍ സൗജന്യം

ചെന്നൈ: തമിഴ്നാട് വമ്പൻപ്രഖ്യാപനങ്ങളുമായി ടിവികെ സർക്കാർ. പ്രതിവർഷം മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍...

Related Articles

Popular Categories