ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നടന്ന കഥാ ശില്പശാല എഴുത്തുകാരി കെ.ടി ബ്രിജി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ടി.എ കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ആൻ്റണി മുഖ്യപ്രഭാഷണം നടത്തി. കഥാ ശില്പശാലയിൽ സംഘടനയിലെ എഴുത്തുകാരുടെ കഥകൾ അവതരിപ്പിച്ചു. എഴുത്തുകാരൻ ജോമോൻ എം ജോബ് കഥകളെ വിലയിരുത്തി സംസാരിച്ചു.
ഡോ. മാത്യു മാബ്ര, ഡോ. സജി പുതുശ്ശേരി, മെറ്റിഗ്രൈസ്, അഡ്വ. സത്യൻ പുത്തൂർ, സി.ഡി ഗബ്രിയേൽ, അഭിമലൈക്ക് ജോസഫ് എന്നിവർ സംസാരിച്ചു. മിൽക്കാജോസ്, ടെസ്സാറോജി, ലിജിൻ ജോസഫ്, എം.ജെ വിൻസെൻ്റ് എന്നിവർ ഗാനങ്ങള്‍ ആലപിച്ചു.
SUMMARY: Storytelling workshop and literary discussion
















