വയനാട്ടില്‍ 60 കിലോമീറ്റര്‍ സോളാര്‍ ഫെൻസിങ് സ്ഥാപിക്കും: വനം മന്ത്രി ഷിബു ബേബി ജോണ്‍

വയനാട്: കേരളത്തില്‍ മനുഷ്യ-വന്യജീവി സംഘർഷങ്ങള്‍ ഏറ്റവും രൂക്ഷമായി തുടരുന്ന വയനാട് ജില്ലയില്‍ വന്യമൃഗശല്യത്തിന് അടിയന്തര തടയിടാൻ കർശന നടപടികളുമായി വനം-വന്യജീവി സംരക്ഷണ വകുപ്പ്. സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വനമേഖലയില്‍ 60 കിലോമീറ്റർ ദൂരത്തില്‍ സോളാർ ഫെൻസിങ് സ്ഥാപിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോണ്‍ പ്രഖ്യാപിച്ചു.

കല്‍പറ്റ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി നിർണ്ണായക പ്രഖ്യാപനങ്ങള്‍ നടത്തിയത്. നിലവിലുള്ള 25 കിലോമീറ്റർ സോളാർ ഫെൻസിംഗിന്റെ അറ്റകുറ്റപ്പടികള്‍ പൂർത്തിയാക്കുന്നതിനൊപ്പം, നൂറു ദിവസത്തിനകം ജില്ലയ്ക്ക് നാല് പുതിയ റാപിഡ് റെസ്‌പോണ്‍സ് ടീമുകളെയും (RRT) അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വനപ്രദേശങ്ങളുടെ ആവാസവ്യവസ്ഥയും വാഹകശേഷിയും ശാസ്ത്രീയമായി പഠിക്കാൻ വൈല്‍ഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കടുവ, ആന എന്നിവയുടെ കൃത്യമായ കണക്കെടുപ്പ് ഇതിന്റെ ഭാഗമായി നടക്കും. പിടികൂടുന്ന കടുവകളെ ഇതര ടൈഗർ റിസർവുകളിലേക്ക് മാറ്റുന്നത് സംബന്ധിച്ച്‌ കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ഓഗസ്റ്റ് ആറിന് പാലക്കാട് ഇത് സംബന്ധിച്ച്‌ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

കർഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ ജനപ്രതിനിധികളുടെയും ജനജാഗ്രത സമിതികളുടെയും കൂട്ടായ്മ ഉറപ്പാക്കും. കർഷകരുടെ ഭൂമി പൂർണ്ണമായും അവർക്ക് ലഭിക്കുമെന്നും വനഭൂമി സംരക്ഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിവിധ പരാതികള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി ഓഗസ്റ്റ് ഒന്നുമുതല്‍ സംസ്ഥാന വ്യാപകമായി വനം വകുപ്പ് അദാലത്തുകള്‍ സംഘടിപ്പിക്കും. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം, കേസുകളുടെ തീർപ്പാക്കല്‍, ഭൂമിയുടെ എൻഒസി സംബന്ധമായ തടസങ്ങള്‍ എന്നിവ ഈ അദാലത്തുകളിലൂടെ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

SUMMARY: 60 km of solar fencing to be installed in Wayanad: Forest Minister Shibu Baby John

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 26, 27 തീയതികളിൽ

ബെംഗളൂരു: പ്രിൻസ് ടൗൺ മലയാളി അസോസിയേഷൻ ഓണാഘോഷം 'പൊൻ തിരുവോണം 2026'...

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍ പേര്; സോണിയാ ഗാന്ധിക്കെതിരായ ഹരജി തള്ളിയ ഉത്തരവ് റദ്ദാക്കി ഡല്‍ഹി കോടതി

ഡൽഹി: പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയില്‍ പേര് ചേർത്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്...

വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍

കോഴിക്കോട്: കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്....

പ്രിയദര്‍ശിനി യാത്രയ്ക്ക് നാളെ നൂറാം നാള്‍; വനിതാ യാത്രക്കാരില്‍ 60 ശതമാനം വര്‍ധനവെന്ന് കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി...

കോഴിക്കോട് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: നാദാപുരത്ത് പുലിയുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരുക്കേറ്റു. നാദാപുരം ടൗണിനോട്...

യുഎഇ ഉപരാഷ്ട്രപതിയുടെ സഹോദരൻ ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം അന്തരിച്ചു

അബുദാബി: യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎസില്‍ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻ മേരിയുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കൊച്ചി: യുഎസിലെ കാലി ഫോർണിയയില്‍ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി...

Related Articles

Popular Categories