എസ്. ജാനകിക്ക് സ്വരാഞ്ജലിയുമായി എയ്മ കർണാടക

ബെംഗളൂരു: അന്തരിച്ച പ്രശസ്ത ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾക്ക് ആദരമർപ്പിച്ച് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ)കർണാടക സംഘടിപ്പിച്ച ‘സ്വരാഞ്ജലി –സംഗീതസന്ധ്യ ബെംഗളൂരുവിൽ നടന്നു.

ഏയ്മ കർണാടക പ്രസിഡന്റ്  ലിങ്കന്‍ വാസുദേവൻ  പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശ്രീ. വിനു തോമസ് സ്വാഗതം പറഞ്ഞു. ഏയ്മ രക്ഷാധികാരി പി. എൻ. ശ്രീകുമാർ ജനകീയമ്മയെ കുറിച്ച് സംസാരിച്ചു.

നാഷണൽ സീനിയർ വൈസ് പ്രസിഡന്റ് ബിനു ദിവാകരൻ, ട്രഷറർ സതീഷ് നായർ, ചെയർപേഴ്സൺ ലത നമ്പൂതിരി, എസ്.എൻ.ഡി.പി. ബെംഗളൂരു യോഗം സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ, സുവർണ കർണാടക കേരള സമാജം പ്രസിഡന്റ് എ. ആർ. രാജേന്ദ്രൻ എന്നിവര്‍  പങ്കെടുത്തു. കൺവീനർമാരായ ബിനു വി. ആർ., സഞ്ജീവ് കുമാർ, ഡോ. നകുൽ ബി. കെ., സന്ധ്യ അനിൽ, അലക്സ്‌ ജോസഫ്, എബി രാജു, ജോസക്കുട്ടി,  പ്രിൻസ് ജോർജ്‌, അനു ടോം, സോണി കെ ടി, രമേശ്‌ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. രാജമണി നമ്പൂതിരി പ്രാർത്ഥനാഗാനം ആലപിച്ചു. അശ്വതി രവീന്ദ്രൻ സമ്മേളനത്തിന്റെ അവതാരക ആയിരുന്നു, അഡ്വ. പി. എം. മാത്യു നന്ദി രേഖപ്പെടുത്തി.

ജാനകി അമ്മയ്ക്ക് പുഷ്പാഞ്ജലി അർപ്പിച്ചതിന് പിന്നാലെ അവരുടെ അപൂർവ ചിത്രങ്ങളും ഓർമ്മകളും ഉൾപ്പെടുത്തിയ പ്രത്യേക അനുസ്മരണ വീഡിയോ പ്രദർശിപ്പിച്ചു.

തുടർന്ന് എയ്മ കർണാടക ചെയർപേഴ്സൺ ലത നമ്പൂതിരി അവതാരകയായ ‘സ്വരാഞ്ജലി’ സംഗീതസന്ധ്യയിൽ 31 ഗായകർ ജാനകി അമ്മ ആലപിച്ച വിവിധ ഭാഷകളിലെ അനശ്വര ഗാനങ്ങൾ അവതരിപ്പിച്ചു. വിനു തോമസ്, അനു ടോം, സഞ്ജീവ് കുമാർ, ബിനു വി. ആർ., ഡോ. നകുൽ ബി. കെ. എന്നിവർ തിരഞ്ഞെടുത്ത ഗാനങ്ങൾ പരിചയപ്പെടുത്തി. ബെംഗളൂരു വേവ്സ് ടീമിന്റെ നേതൃത്വത്തിൽ മലയാളത്തിലെ നിത്യഹരിത ഗാനങ്ങൾ ഉൾപ്പെടുത്തിയ മ്യൂസിക് ജാം നടന്നു. .

സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ, ബെംഗളൂരു മലയാളി ഫോറം, സുവർണ കർണാടക കേരള സമാജം, യുവധാര വെൽഫെയർ അസോസിയേഷൻ, നന്മ ബെംഗളൂരു കേരള സമാജം, സുവർണ കർണാടക കേരള സമാജം – ബെംഗളൂരു ജെ.പി. നഗർ മേഖല, സുവർണ കർണാടക കേരള സമാജം – ബെംഗളൂരു ബേഗൂർ മേഖല, ആന്റിഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ, കെ.എൻ.എസ്.എസ്. ജയനഗർ, കെ.എൻ.എസ്.എസ്. ബൊമ്മനഹള്ളി, കെ.എൻ.എസ്.എസ്. അരേക്കരെ, ഹുള്ളഹള്ളി റെസിഡൻഷ്യൽ അസോസിയേഷൻ, ശ്രീനാരായണ ഗുരു മന്ദിരം-മൈലസാന്ദ്ര, ബെംഗളൂരു മലയാളി വെൽഫെയർ അസോസിയേഷൻ, എസ്.എൻ.ഡി.പി. യോഗം ബെംഗളൂരു യൂണിയൻ, തേജസ് ചാരിറ്റബിൾ ട്രസ്റ്റ് തുടങ്ങിയ വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു.
SUMMARY: Aima Karnataka pays tribute to S.Janaki

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പരാതി നൽകാൻ ഹോട്ടലുകളിലും ഫാർമസികളിലും ഇനി ക്യുആർ കോഡ്

ബെംഗളൂരു: സംസ്ഥാനത്തെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, ഫാർമസികൾ എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് പരാതികൾ നേരിട്ട്...

ചിക്കബാണവാരയിൽ അച്ഛനെയും നാല് വയസ്സുള്ള മകനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു നോര്‍ത്ത് താലൂക്കിലെ ചിക്കബാണവാര ഗുഡ്ഡെ ബസവപുരയില്‍ അച്ഛനെയും നാല്...

നന്മ അസോസിയേഷന്‍ ഓണസംഗമം

ബെംഗളൂരു: നന്മ അസോസിയേഷന്‍ ഓണസംഗമം ബൈലിക്കരയിൽ വിവിധ പരിപാടികളോടെ നടന്നു. ഓണസദ്യ,...

കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗോഡി ഓണച്ചന്ത 24, 25 തീയതികളില്‍

ബെംഗളൂരു: കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗോഡി സംഘടിപ്പിക്കുന്ന ഓണച്ചന്ത 24, 25...

പരാതി നൽകാൻ ഹോട്ടലുകളിലും ഫാർമസികളിലും ഇനി ക്യുആർ കോഡ്

ബെംഗളൂരു: സംസ്ഥാനത്തെ ഹോട്ടലുകൾ, ഭക്ഷണശാലകൾ, ഫാർമസികൾ എന്നിവിടങ്ങളിൽ ഉപഭോക്താക്കൾക്ക് പരാതികൾ നേരിട്ട്...

ചിക്കബാണവാരയിൽ അച്ഛനെയും നാല് വയസ്സുള്ള മകനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു നോര്‍ത്ത് താലൂക്കിലെ ചിക്കബാണവാര ഗുഡ്ഡെ ബസവപുരയില്‍ അച്ഛനെയും നാല്...

നന്മ അസോസിയേഷന്‍ ഓണസംഗമം

ബെംഗളൂരു: നന്മ അസോസിയേഷന്‍ ഓണസംഗമം ബൈലിക്കരയിൽ വിവിധ പരിപാടികളോടെ നടന്നു. ഓണസദ്യ,...

കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗോഡി ഓണച്ചന്ത 24, 25 തീയതികളില്‍

ബെംഗളൂരു: കൈരളി കൾച്ചറൽ അസോസിയേഷൻ കാടുഗോഡി സംഘടിപ്പിക്കുന്ന ഓണച്ചന്ത 24, 25...

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ മാനവമൈത്രി റാലി സംഘടിപ്പിച്ചു

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി മാനവമൈത്രി റാലി...

ഓണച്ചെലവ്; 2,200 കോടി രൂപ കൂടി കടമെടുക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി കടമെടുക്കുന്നു.മ്പളം,...

കേരളസമാജം കർണാടക ഓണോത്സവം സംഘടിപ്പിച്ചു 

ബെംഗളൂരു: കേരളസമാജം കർണാടക ബെംഗളൂരു നോർത്ത് ഡിവിഷന്റെ സംഘടിപ്പിച്ച ഓണാഘോഷം ഓണോത്സവം...

Related Articles

Popular Categories