ബെംഗളൂരു: റീഗൽ ജ്വല്ലറി ജയനഗർ ഷോറൂമിൽ ഓണാഘോഷം സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് പൂക്കളത്തോടെ ആരംഭിച്ച ആഘോഷ പരിപാടികൾ വൈകുന്നേരത്തോടെ സമാപിച്ചു. ഷോറും ജീവനക്കാരുടെ ഓണപ്പാട്ടുകൾ, ഡാൻസ് മത്സരങ്ങൾ, വടംവലി തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി.
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയും മാവേലി സന്ദർശനവും ഉണ്ടായിരുന്നു. ഷോറൂം മാനേജർ രാഹുൽ രാജ് സിയാഹുൽ മാർക്കറ്റിംഗ് മാനേജർമാരായ ഗുരുരാജ് ശങ്കർ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
SUMMARY: Onam Celebrations at Regal Jewellery Jayanagar
















