ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര സംഘടിപ്പിച്ചു. അബ്ബിഗരെ ശ്രീ അയ്യപ്പ സ്കൂളിൽ നിന്ന് ആരംഭിച്ച ഷെട്ടിഹള്ളി ശ്രീ ജൂഞ്ചപ്പ ക്ഷേത്രത്തിൽ സമാപിച്ചു. ഗോപൂജ, ഭാരതാംബ, ചെണ്ടമേളം, താലപ്പൊലി, കൃഷ്ണ-ഗോപിക വേഷങ്ങൾ, കൃഷ്ണ ഗീതങ്ങൾ, കുട്ടികളുടെ നൃത്തങ്ങൾ, രഥഘോഷയാത്ര എന്നിവ ശോഭയാത്രയ്ക്ക് മാറ്റുകൂട്ടി.
ജൂഞ്ചപ്പ ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷം ഗുരുവായൂർ മാതൃകയിൽ കുട്ടികളുടെ ഉറിയടി അരങ്ങേറി. വഴിനീളെ കുട്ടികളുടെ കൃഷ്ണ-ഗോപിക വേഷത്തിലുള്ള നൃത്തങ്ങളും വേഷവിധാനങ്ങളും ശ്രദ്ധേയമായി.
SUMMARY: Sri Krishna Janmashtami procession organized
SUMMARY: Sri Krishna Janmashtami procession organized
















