ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം ‘ഓണവിരുന്ന് 2026’ ഒക്ടോബര്‍ 4 ഞായറാഴ്ച ബാംഗ്ലൂര്‍ ജാലഹള്ളി ഷെട്ടിഹള്ളിയിലെ ഡിആര്‍എല്‍എസ് പാലസില്‍ വിവിധ പരിപാടികളോടെ നടന്നു. ബിജെപി കേരളം ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി,സപ്തഗിരി യൂണിവേഴ്‌സിറ്റി മാനേജിങ് ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ എച്ച്.പി, ഷങ്ക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് മാനേജര്‍ ബാബു സുന്ദരം,മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് . ജി. മരിസ്വാമി,
പഞ്ചായത്ത് പ്രസിഡന്റ് രാജണ്ണ, മുന്‍ കോര്‍പ്പറേറ്റര്‍ കെ. നാഗഭൂഷണ്‍ കന്നട രക്ഷണ വേദികെ സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് അബിഗെരെ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു
പൂക്കളം, തിരുവാതിര, ഓണപ്പാട്ടുകള്‍, മാതൃസമിതി അംഗങ്ങളുടെയും ബാലഗോകുലം കുട്ടികളുടെയും കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയോടെ ആഘോഷം വര്‍ണ്ണാഭമാക്കി. സമന്വയ ദാസറഹള്ളി ഭാഗ് മുന്‍കൈയെടുത്ത് നൂറോളം പേര്‍ അണിനിരന്ന ശ്രീ മുത്തപ്പന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള നൃത്ത-സംഗീത ശില്പം മുത്തപ്പ ചരിതവും അരങ്ങേറി. സമന്വയ ദാസറഹള്ളി ഭാഗിന്റെ ഭാരവാഹികളും കുടുംബാംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി.
















