ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ നടന്ന മെഗാ വടംവലി മത്സരം സമാജം പ്രസിഡണ്ട് ശശി വേലപ്പൻ ഉദ്ഘാടനം ചെയ്തു.
തണ്ടർ ബോയ്സ് മീനങ്ങാടി ഒന്നാം സ്ഥാനവും, സുൽത്താൻ ബോയ്സ് ബത്തേരി രണ്ടാം സ്ഥാനവും, ബ്രദേഴ്സ് പറവൂർ കണ്ണൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വയനാട് ഐആര്‍ഇ വടംവലി അസോസിയേഷനാണ് മത്സരങ്ങൾ നിയന്ത്രിച്ചത്
സെക്രട്ടറി മിനി നന്ദകുമാർ, ട്രഷറർ ദീപു പത്മനാഭൻ, രക്ഷാധികാരികളായ യുഎൻ രവീന്ദ്രൻ, വൈ ജോർജ്, വൈസ് പ്രസിഡണ്ട് സുജീഷ് കൃഷ്ണ, വടംവലിയുടെ കൺവീനർ കലേഷ് ജി ബാബു, ഉതുപ്പ് ജോർജജ്, ജിതിൻ കെ ജോസ്, സതീഷ് കുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നല്കി.
SUMMARY: Kerala Samajam Nelamangala Mega Tug-of-War: Thunder Boys Meenangadi Secures First Place
















