വയലറ്റ് സാരി

 
ചെറുകഥ
അർച്ചന സുനിൽ 

കല്യാണവീടിന്റെ തിരക്ക് വെളുപ്പിന് മുമ്പേ തുടങ്ങിയിരുന്നു. പതിവുപോലെ നേരത്തേ കുളിച്ചു കമലമ്മ അടുക്കളയോടു ചേർന്ന തൻ്റെ കുഞ്ഞു മുറിയിലെത്തി. ചുളിവു വീണ കൈകളാൽ അലമാരയിൽ ഭദ്രമായി സൂക്ഷിച്ച ഏറെ പ്രിയപ്പെട്ട വയലറ്റ് സാരി എടുത്തപ്പോൾ കമലയുടെ കൈകൾ അറിയാതെ വിറച്ചു.

മുപ്പത്തിയഞ്ച് വർഷത്തിനിടയിൽ ആ വീട്ടിൽ എത്രയോ ആഘോഷങ്ങൾ കടന്നുപോയിട്ടുണ്ട്. ഓരോ സന്തോഷത്തിന്റെയും പിന്നിൽ കമലമ്മയുടെ കൈകളുണ്ടായിരുന്നു. ആ ആഘോഷങ്ങളിലൊന്നിലും പ്രത്യേകം ഒരുങ്ങേണ്ടി വന്നിട്ടില്ല. പക്ഷേ ഇന്ന് വളരെ വ്യത്യസ്തമാണ്. അരുണിന്റെ വിവാഹമാണ്!.

കമലമ്മയുടെ കണ്ണുകളിൽ വയലറ്റു നിറം പടർന്നുകയറി. നല്ല കാഞ്ചീപുരം പട്ടുസാരി. ഇത്രയും നല്ല സാരി തൻ്റെ ജീവിതത്തിൽ ഇതുവരെ ഉടുത്തിട്ടില്ല. നര ബാധിച്ച ചുക്കി ചുളിഞ്ഞ ശരീരം ഈ സാരിക്ക് യോചിക്കില്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന കമല പക്ഷേ ആ സാരി നിധിപോലെ കാത്തുസൂക്ഷിച്ചിരുന്നു.

മടക്കുകൾ ഓരോന്നായി നിവർത്തിയപ്പോൾ വയലറ്റ് നിറം മെല്ലെ വിടർന്നു. നെഞ്ചോടു ചേർത്ത നിമിഷം, വർഷങ്ങൾക്കുമുമ്പുള്ള ഒരു ദിവസം ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല .
നല്ല ജോലി നേടി ആദ്യ ശമ്പളം വാങ്ങിയെത്തിയ അരുൺ തൻ്റെ അമ്മക്ക് സാരി വാങ്ങിയ കൂട്ടത്തിൽ ചെറുപ്പം മുതലേ വളർത്തി വലുതാക്കിയ കമലമ്മക്കും ഒരു സാരി നീട്ടിക്കൊടുത്തു. അരുണിന് അവർ ഒരു ജോലിക്കാരി മാത്രമായിരുന്നില്ല. അമ്പരപ്പും സന്തോഷവും ചേർന്ന കമലമ്മയുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചിരിച്ചു. ആ ചിരിയുടെ അർത്ഥം ചോദിക്കേണ്ടിവന്നില്ല. വർഷങ്ങൾകൊണ്ട് അവർക്കിടയിൽ പറഞ്ഞറിയിക്കാതെ മനസ്സിലാക്കാൻ പഠിച്ച എത്രയോ കാര്യങ്ങളിൽ ഒന്നുകൂടിയായിരുന്നു അത്. അന്നുമുതൽ ആ വയലറ്റ് സാരി ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമായി മാറി. അന്നേ ഉറപ്പിച്ചതായിരുന്നു അരുണിന്റെ കല്യാണദിവസം ഉടുക്കുള്ളൂ എന്ന്.

അങ്ങിനെ കാത്തിരുന്ന ആ ദിവസവും വന്നെത്തി. സാരിയിലേക്ക് മുഖം ചേർത്തപ്പോൾ പുത്തൻ മണം പരന്നു.ഒരുപക്ഷേ സ്നേഹത്തിൻറെ മണവും ഇങ്ങനെയൊക്കെയാവാം.

വീട്ടിൽ നിന്ന് കല്യാണമണ്ഡപത്തിലേക്ക് പുറപ്പെടാൻ എല്ലാവരും ഒരുങ്ങി ബസ്സിൽ കയറി. ബന്ധുക്കൾക്കെല്ലാം സുപരിചിതയായ കമലയും അവരുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചു. അതിനിടയിൽ ചുളിവുകൾ പറ്റാതെ സാരി ഒതുക്കാനും മറന്നില്ല. കല്യാണമണ്ഡപത്തിനെ ലക്ഷ്യമാക്കി ബസ്സ് പുറപ്പെട്ടു. പാട്ടും കരഘോഷവുമായി യാത്ര ആരംഭിച്ചെങ്കിലും അരുണിൻറെ ബാല്യവും കൗമാരവും എല്ലാം വയസ്സുകാലത്തും കമലമ്മയുടെ ഓർമ്മകളിൽ നിറഞ്ഞുനിന്നു. മണ്ഡപത്തിലേക്ക് എത്തുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുന്നേ തൊട്ടടുത്ത സീറ്റിലിരുന്ന യുവതിയുടെ മടിയിലെ കുഞ്ഞ് അസ്വസ്ഥനായി കരയുന്നത് കമലമ്മ ശ്രദ്ധിച്ചു. എത്ര ആശ്വസിപ്പിച്ചിട്ടും നിർത്താത്ത ആ കുഞ്ഞിൻറെ കരച്ചിൽ ഒരു ഛർദ്ദിലായി മാറി. കമലമ്മയുടെ വയലറ്റ് സാരിയിലാകെ അത് പടർന്നു.ഒരു നിമിഷം ഹൃദയം പിടഞ്ഞു.വർഷങ്ങളായി കരുതിവെച്ച ഒരു സ്വപ്നത്തിൻറെ മേൽ ആരോ അറിയാതെ കൈവച്ചതുപോലെ.
മനസ്സിൽ സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു. നിസ്സഹായതുടെ ആ അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നു.

പക്ഷേ ആ നിമിഷം തന്നെ കമലമ്മയുടെ ശ്രദ്ധ സാരിയിൽ നിന്ന് കുഞ്ഞിലേക്കു മാറി. വേവലാതിപൂണ്ട അമ്മയുടെ മുഖത്ത് കുറ്റബോധം നിറഞ്ഞിരുന്നു.കമലമ്മ കയ്യിൽ സൂക്ഷിച്ച തൂവാലയും വെള്ളക്കുപ്പിയും അവളുടെ കൈയിലേക്ക് നീട്ടി. കണ്ണുകളിലെ ഭയം പതിയെ ഇറങ്ങിപ്പോകുന്നത് അവൾ കണ്ടു. ആ അമ്മ തന്നെ ആ ശർദ്ദിൽ തുടക്കാൻ ശ്രമിച്ചു. അപ്പോഴേക്കും ബസ്സ് മണ്ഡപത്തിനടുത്തെത്തി. കമലമ്മ ശുചിമുറി ലക്ഷ്യമാക്കി നടന്നു . വെള്ളമെടുത്ത് സാരി വീണ്ടും വീണ്ടും കഴുകി.പക്ഷേ ഛർദ്ദിയുടെ കെട്ട മണം മാത്രം സാരിയുടെ നൂലിഴകളിൽ പറ്റിപ്പിടിച്ചുനിന്നു.എത്ര ഉരച്ചിട്ടും അതു പോയില്ല. സാരിയുടെ പുതുമണത്തിനൊപ്പം മണത്തിനൊപ്പം കമലയുടെ ആത്മവിശ്വാസവും മെല്ലെ ചോർന്നുപോയി.
വിവാഹമണ്ഡപം ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു.മംഗളവാദ്യങ്ങൾ മുഴങ്ങിത്തുടങ്ങി. എല്ലാവരും തിരക്കിൽ മുന്നോട്ടു നീങ്ങിയപ്പോൾ കമല മാത്രം ഒരു തൂണിന്റെ മറവിൽ ഒതുങ്ങിനിന്നു.സാരിയിൽ നിന്ന് ഉയരുന്ന മണം മറ്റുള്ളവർക്ക് അസ്വസ്ഥതയാകുമോ എന്ന ചിന്ത അവളെ ആളുകളിൽ നിന്ന് അകറ്റി നിർത്തി.

വളരെ സന്തോഷത്തോടെ മണ്ഡപത്തിലേക്ക് കയറുന്നതിനിടയിൽ അരുണിന്റെ കണ്ണുകൾ ഒരിക്കൽ പിന്നിലേക്ക് നീണ്ടു.ആ തിരക്കിനിടയിൽ തൂണിനരികിൽ പരുങ്ങലോടെ ഒതുങ്ങിനിന്ന കമലയെ അവൻ കണ്ടു. ഒരു നിമിഷം പോലും മടിച്ചില്ല.നേരെ അവളുടെ അടുത്തേക്ക് നടന്നു.വരന്റെ വേഷവും ചുറ്റുമുള്ള ആൾക്കൂട്ടവും അപ്പോൾ അവനു പ്രസക്തമായിരുന്നില്ല. അടുത്തു ചെന്നു,കമലയെ അവൻ നെഞ്ചോടു ചേർത്തു. കമലമ്മയുടെ അനുഗ്രഹം അവൻ വാങ്ങി.അപ്രതീക്ഷിതമായ ആ സ്നേഹത്തിൽ കമലയുടെ ശരീരം ഒന്നു വിറച്ചു.കണ്ണുകൾ നിറഞ്ഞു. മനസ്സിൽ അനുഗ്രഹാശ്ശിസ്സുകൾ നിറഞ്ഞു.അവൾ ഒന്നും പറഞ്ഞില്ല.
അരുണും ഒന്നും ചോദിച്ചില്ല.

വയലറ്റ് സാരിയിൽ നിന്ന് അപ്പോഴും ഉയരുന്ന ഛർദ്ദിയുടെ നേരിയ മണത്തിലേക്ക്
കമലമ്മയുടെ കണ്ണുനീർ വീണ നിമിഷം, ആ സാരിയിൽ അവശേഷിച്ചത് സ്നേഹത്തിൻറെ സുഗന്ധമായിരുന്നു. ഒരു മകന്റെ സ്നേഹം… അതിന് മറുപടിയായി ഒരു അമ്മയുടെ നിശ്ശബ്ദമായ കണ്ണുനീർ.

ആ സാരിയുടെ യഥാർത്ഥ നിറം വയലറ്റ് മാത്രമായിരുന്നില്ല.!!!

 

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് ‘ദില്ലി ചലോ’ റാലിയുമായി ഇൻഡ്യ സഖ്യം; രാംലീല മൈതാനത്ത് വൻ പ്രതിഷേധം

ഡല്‍ഹി: എസ്‌ഐആർ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ബിജെപിയുടെയും ഇന്ത്യാ...

എഴുത്തച്ഛൻ പുരസ്കാരം മേതില്‍ രാധാകൃഷ്ണന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത...

വീണാജോര്‍ജിനെതിരായ ആക്രമണം; കെഎസ്‌യു പ്രവ‍ര്‍ത്തകര്‍ ആക്രമിച്ചില്ല: ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ എസ്‌ഐടി

കൊച്ചി: മുൻ ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍...

സ്വർണവില കുത്തനെ ഇടിയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ആദ്യമായാണ്...

മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദം; പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി

കല്‍പറ്റ: വയനാട് മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. പ്രിന്‍സിപ്പല്‍...

മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് ‘ദില്ലി ചലോ’ റാലിയുമായി ഇൻഡ്യ സഖ്യം; രാംലീല മൈതാനത്ത് വൻ പ്രതിഷേധം

ഡല്‍ഹി: എസ്‌ഐആർ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ബിജെപിയുടെയും ഇന്ത്യാ...

എഴുത്തച്ഛൻ പുരസ്കാരം മേതില്‍ രാധാകൃഷ്ണന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത...

സ്വർണവില കുത്തനെ ഇടിയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. കഴിഞ്ഞ ഏഴ് മാസത്തിനിടെ ആദ്യമായാണ്...

മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദം; പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി

കല്‍പറ്റ: വയനാട് മീനങ്ങാടി സ്‌കൂളിലെ വിനോദയാത്ര വിവാദത്തില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. പ്രിന്‍സിപ്പല്‍...

10 ലക്ഷം പേരെ അണിനിരത്തും; ഇന്ത്യ സഖ്യത്തിന്റെ ‘ചലോ ദില്ലി മാർച്ച് ഇന്ന്

ഡൽഹി: ഗ്യാനേഷ് കുമാറിന് എതിരായ ഇന്ത്യാ സഖ്യത്തിന്റെ രാം ലീല മൈതാനിയിലേക്കുള്ള...

കർണാടകയിൽ രണ്ട് വ്യത്യസ്ത റോഡപകടങ്ങൾ: ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ 6 മരണം

ബെംഗളൂരു: കർണാടകയിലെ കൊപ്പൽ, യാദ്ഗിർ ജില്ലകളിൽ 24 മണിക്കൂറിനിടെയുണ്ടായ രണ്ട് വ്യത്യസ്ത...

ബെംഗളൂരുവിൽ ഉൾപ്പെടെ മഴ മുന്നറിയിപ്പ്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

ബെംഗളൂരു: കർണാടകയിൽ നവംബർ ആദ്യ ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്...

Related Articles

Popular Categories