ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന മെഗാ വടംവലി മത്സരത്തിന്റെ ബ്രോഷർ പുറത്തിറക്കി. ദീപ്തി ഓഫീസിൽ നടന്ന ചടങ്ങിൽ വടംവലി കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് കെ സന്തോഷ്കുമാർ വടംവലി കൺവീനർ പി വി സലീഷിന് കോപ്പി നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നുമുള്ള പതിനാറോളം പ്രമുഖ ടീമുകൾ വാശിയോടെ ഏറ്റുമുട്ടുന്ന തകർപ്പൻ മത്സരം നവംബർ 22 ഞായർ വൈകീട്ട് 3 മണിയ്ക്ക് ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള ദോസ്തി ഗ്രൗണ്ടിലാണ് നടക്കുക.
SUMMARY: Deepthi Mega Tug-of-War Competition; Brochure Released
ദീപ്തി മെഗാ വടംവലി മത്സരം; ബ്രോഷർ പ്രകാശനം ചെയ്തു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















