ബെംഗളൂരു: കേരളത്തിന്റെ സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിച്ചു കൊണ്ട് പ്രവാസി മലയാളികൾ നടത്തുന്ന സാമൂഹിക സാംസ്കാരിക കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് കേരള നിയമ സഭ ഡെപ്യുട്ടി സ്പീക്കർ അഡ്വ ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
കേരളസമാജം യെലഹങ്ക സോൺ സംഘടിപ്പിച്ച ഓണാഘോഷം – തകർത്തോണം 2026 യെലഹങ്ക ബെല്ലഹള്ളി മെയിൻ റോഡിലുള്ള വൈറ്റ് പേൾ കൺവെൻഷൻ സെന്ററിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഷാനിമോൾ. കേരള സമാജം നടത്തുന്ന ആംബുലൻസ് സർവീസ്, ഡയാലിസിസ് യൂണിറ്റ്, സാന്ത്വന ഭവനം പദ്ധതി, വിദ്യാസ സഹായ പദ്ധതി തുടങ്ങിയ പരിപാടികളേയും ഡെപ്യൂട്ടി സ്പീക്കർ അനുമോദിച്ചു.
സോൺ ചെയർമാൻ റെജി എം ജി അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ചിത്ര ഷേണോയ്, പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോർജ് എന്നിവർ വിശിഷ്ടാതിഥികളായി. കേരള സമാജം പ്രസിഡന്റ് ഹനീഫ് എം , ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, സോൺ കൺവീനർ അനീഷ് കൃഷ്ണൻ, ആഘോഷ കമ്മറ്റി കൺവീനർ പ്രേം കുമാർ, വൈസ് ചെയർമാൻമാരായ അജയൻ എം ബി, സത്യശീലൻ, ഫിനാൻസ് കൺവീനർ സുനിത വിനോദ്, ജോയിന്റ് കൺവീനർ ബിപിൻ രാജ്, വനിതാ വിഭാഗം ചെയർപേർസൺ ആശാ വിജയഗോപാൽ, യൂത്ത് വിങ്ങ് കൺവീനർ അശ്വിൻ രമേഷ് എന്നിവർ സംബന്ധിച്ചു.
സമാജം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ചെണ്ടമേളം, കർണാടകയുടെ പാരമ്പര്യ കലാരൂപമായ ഡോള്ളു കുനിത, ഓണസദ്യ, പിന്നണി ഗായകൻ അനൂപ് ശങ്കറും സംഘവും അവതരിപ്പിച്ച ഗാന സന്ധ്യ എന്നിവ നടന്നു.
SUMMARY: Onam celebrations organized by the Yelahanka Zone of Kerala Samajam
SUMMARY: Onam celebrations organized by the Yelahanka Zone of Kerala Samajam
















