ഐപിഎൽ; സൂപ്പർ ഓവറിൽ രാജസ്ഥാനെ വീഴ്ത്തി ഡൽഹി

ഐപിഎൽ ക്രിക്കറ്റിൽ ഈ സീസണിലെ ആദ്യ സൂപ്പർ ഓവറിൽ ഡൽഹി ക്യാപിറ്റൽസിന്‌ ജയം. രാജസ്ഥാൻ റോയൽസിനെയാണ്‌ കീഴടക്കിയത്‌. സൂപ്പർ ഓവറിൽ രാജസ്ഥാന്‌ നേടാനായത്‌ 11 റൺ. ഡൽഹി നാല്‌ പന്തിൽ ലക്ഷ്യം നേടി. നിശ്‌ചിത 20 ഓവറിൽ ഇരുടീമുകളും 188 റണ്ണിൽ അവസാനിപ്പിച്ചതാണ്‌ സൂപ്പർ ഓവറിന്‌ വഴിയൊരുക്കിയത്‌. സഞ്‌ജു സാംസൺ നയിച്ച രാജസ്ഥാന്റെ തുടർച്ചയായ മൂന്നാം തോൽവിയാണ്‌. ജയത്തോടെ ഡൽഹി പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി.

കൈയിൽ കിട്ടിയ ജയം രാജസ്ഥാൻ തുലയ്‌ക്കുകയായിരുന്നു. ഡൽഹി പേസർ മിച്ചെൽ സ്‌റ്റാർക്കാണ്‌ വിജയശിൽപ്പി. ഓസ്‌ട്രേലിയൻ ബൗളർ എറിഞ്ഞ അവസാന ഓവറിൽ ഏഴ്‌ വിക്കറ്റ്‌ ശേഷിക്കെ രാജസ്ഥാന്‌ ജയിക്കാൻ ഒമ്പത്‌ റൺ മതിയായിരുന്നു. സ്‌റ്റാർക്കിന്റെ ബൗളിങ്ങിൽ പതറിയ രാജസ്ഥാൻ ഒരു വിക്കറ്റ്‌കൂടി നഷ്‌ടപ്പെടുത്തി 188ൽ അവസാനിപ്പിച്ചു. അവസാന പന്തിൽ രണ്ട്‌ റൺ വേണമെന്നിരിക്കെ ധ്രുവ്‌ ജുറെൽ (26) റണ്ണൗട്ടായി. ഹെറ്റ്‌മയർ 15 റണ്ണുമായി പുറത്താവാതെനിന്നു. തുടർന്ന്‌ സൂപ്പർ ഓവറിലും സ്‌റ്റാർക് തിളങ്ങി.

ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ഡൽഹിക്കായി 37 പന്തിൽ 49 റണ്ണെടുത്ത്‌ ഓപ്പണർ അഭിഷേക്‌ പോറെൽ ടോപ്‌ സ്‌കോററായി. കെ എൽ രാഹുലും(32 പന്തിൽ 38) ക്യാപ്‌റ്റൻ അക്‌സർ പട്ടേലും (14 പന്തിൽ 34) സ്‌കോർ ഉയർത്തി. അവസാന ഓവറുകളിൽ റണ്ണടിച്ച ട്രിസ്‌റ്റൺ സ്‌റ്റബ്‌സ്‌ 18 പന്തിൽ 34 റണ്ണുമായി പുറത്തായില്ല. അശുതോഷ്‌ ശർമക്കൊത്ത്‌(15) അവസാന അഞ്ച്‌ ഓവറിൽ 77 റൺ നേടി.

TAGS: SPORTS | IPL
SUMMARY: Delhi beats Rajasthan Royals in IPL

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിരുവനന്തപുരം ആര്‍ബിഐ ഓഫിസില്‍ യന്ത്രത്തില്‍ കൈ കുടുങ്ങി ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തിരുവനന്തപുരം ഓഫിസില്‍ യന്ത്രത്തില്‍...

മന്ത്രി ഒ.ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തുടരും

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്‌ അധ്യക്ഷ പദവിയില്‍ മന്ത്രി ഒ ജെ ജനീഷ്...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. ഒരു പവന് 22 കാരറ്റ്...

വാളയാറില്‍ ട്രെയിനിടിച്ച്‌ കാട്ടാനയും കുട്ടിയും ചരിഞ്ഞു

പാലക്കാട്: തീവണ്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ കാട്ടാനയും കുട്ടിയും ചരിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ...

ഓപ്പറേഷന്‍ തൂഫാന്‍: സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍...

ബെംഗളൂരുവില്‍ പാര്‍ക്കിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ട 300 ഓളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി നശിച്ചു

ബെംഗളൂരൂ: പാര്‍ക്കിങ് യാര്‍ഡില്‍ നിര്‍ത്തിയിട്ട 300 ഓളം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കത്തി...

ലഡാക്കില്‍ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

ലേ: ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍...

Related Articles

Popular Categories