കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ മെയ്‌ പകുതിയോടെ പൂർണമായും നിരോധിക്കും

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ മെയ്‌ പകുതിയോടെ പൂർണമായും നിരോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. പുതിയ നിയമനിർദേശം രൂപീകരിക്കുന്നത് വരെ സംസ്ഥാനത്ത് ബൈക്ക് ടാക്സി സർവീസ് അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏപ്രിൽ 25ന്, ഉബർ ഇന്ത്യ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, റോപ്പൻ ട്രാൻസ്പോർട്ടേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (റാപ്പിഡോ), എഎൻഐ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (ഒഎൽഎ) എന്നിവയുടെ ബൈക്ക് ടാക്സി പ്രവർത്തനങ്ങൾ നിർത്തലാക്കാൻ മന്ത്രി വകുപ്പ് സെക്രട്ടറി എൻ.വി. പ്രസാദിനും ഗതാഗത, റോഡ് സുരക്ഷാ കമ്മീഷണർ യോഗേഷ് എ.എമ്മിനും നിർദ്ദേശം നൽകിയിരുന്നു. കർണാടക ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി.

മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 93 പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങളും ആവശ്യമായ നിയമങ്ങളും സർക്കാർ ഇറക്കുന്നതുവരെ കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ നിർത്തിവെക്കണമെന്ന് ഏപ്രിൽ രണ്ടിന് കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആറ് ആഴ്ചയ്ക്കുള്ളിൽ എല്ലാ ബൈക്ക് ടാക്സി സർവീസുകളും നിർത്തലാക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ഗതാഗത വകുപ്പിനോടും കോടതി നിർദേശിക്കുകയായിരുന്നു. നിശ്ചിത കാലയളവിനുള്ളിൽ പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന് ജസ്റ്റിസ് ബി.എം.ശ്യാം പ്രസാദിന്റെ ബെഞ്ച് റാപ്പിഡോ യൂബർ, ഒല തുടങ്ങിയ ബൈക്ക് ടാക്സി അഗ്രഗേറ്റർമാരോടും ആവശ്യപ്പെട്ടിരുന്നു.

TAGS: KARNATAKA | BIKE TAXI
SUMMARY: Karnataka sets mid-May deadline to enforce bike taxi ban

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങി സ്പേസ് എക്സ് റോക്കറ്റ് ഭാഗം

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്കിന്റെ പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സിന്റെ...

മണ്ഡല പുനര്‍നിര്‍ണയം, വനിതാ സംവരണം: ബില്ലുകള്‍ പാസാക്കാൻ പാര്‍ലമെന്റിന്റെ 3 ദിവസത്തെ പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യത്തെ ലോക്‌സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയം സംബന്ധിച്ച നിർണായക നിയമനിർമാണത്തിനായി...

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ഉടന്‍...

തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു

തൃശൂർ: തൃശൂരില്‍ പന്ത്രണ്ടുകാരന് എച്ച്‌1 എന്‍ 1 സ്ഥിരീകരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ...

അധ്യായം 36 📖 സംഘടനകൾക്കൊപ്പം

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1891...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 2 പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ്...

ശബരിമല നെയ്യ് ക്രമക്കേട്; 10 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയില്‍ മില്‍മ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ 10 ദിവസത്തിനകം...

Related Articles

Popular Categories