പഹൽഗാം ആക്രമണം; കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ശിവമൊഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ മൃതദേഹം ശിവമൊഗയിലേക്ക് റോഡ് മാർഗം കൊണ്ടുപോയി. ഭരത് ഭൂഷന്റെ മൃതദേഹം ബെംഗളൂരു മത്തിക്കെരെയിലെ സുന്ദർനഗറിലുള്ള വീട്ടിലേക്ക് എത്തിച്ചു. കേന്ദ്രമന്ത്രി വി. സോമണ്ണ ഉൾപ്പെടെയുള്ള നേതാക്കൾ ബെംഗളൂരു വിമാനത്താവളത്തിൽ എത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

ഭരതിന്റെ സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിയോടെ ബെംഗളൂരു ഹെബ്ബാൾ ശ്മശാനത്തിൽ നടത്തിയേക്കും. വൈകിട്ടോടെ മഞ്ജുനാഥ റാവുവിന്റെ സംസ്‌കാര ചടങ്ങുകളും നടക്കും. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സംസ്കാര ചടങ്ങിൽ പങ്കെടുക്കും. ഭീകരാക്രമണം നടന്നതിനും നാല് ദിവസം മുൻപാണ് ഭരത് ഭൂഷൺ കുടുംബത്തോടൊപ്പം കശ്മീരിൽ എത്തിയത്. സംഭവ ദിവസം തിരികെ മടങ്ങേണ്ടതായിരുന്നു. ജാലഹള്ളിയിൽ സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്റർ നടത്തുകയായിരുന്നു ഭരത്. മഞ്ജുനാഥ് റാവുവും കുടുംബവും പഹൽഗാമിൽ ആക്രമണം നടന്നതിന് തലേന്ന് രാവിലെയാണ് എത്തിയത്. കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS: KARNATAKA | TERROR ATTACK
SUMMARY: Bodies Of Two Karnataka Tourists Killed In Pahalgam Attack Reach Bengaluru

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആംബുലൻസിന്റെ വഴി തടഞ്ഞ് അപകടകരമായ ബൈക്ക് സ്റ്റണ്ട്; വൈറൽ വീഡിയോക്ക് പിന്നാലെ പോലീസ് അന്വേഷണം

ബെംഗളൂരു: രോഗിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന്റെ സഞ്ചാരം തടസ്സപ്പെടുത്തി പൊതുനിരത്തിൽ അപകടകരമായ...

മയക്കുമരുന്ന് വ്യാപനത്തിനെതിരെ കൈകോര്‍ത്ത് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍

ബെംഗളൂരു: മയക്കുമരുന്ന് ഉപയോഗമെന്ന മാരക വിപത്തിനെതിരെ കൈകോര്‍ത്ത് ബെംഗളൂരുവിലെ മലയാളി സംഘടനകള്‍....

സൗദിയിൽ ദാരുണ അപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു

ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബം...

കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത ഓഗസ്റ്റ്‌ 22 മുതൽ

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഓണച്ചന്ത ഓഗസ്റ്റ്‌ 22 മുതൽ 25 വരെ...

സംസ്ഥാനത്ത് മറ്റന്നാള്‍ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്കായി സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യയാത്ര പദ്ധതി...

ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകള്‍; പ്രഖ്യാപനവുമായി മന്ത്രി അശ്വിനി വൈഷ്ണവ്

ഡൽഹി: ഓണം പ്രമാണിച്ച്‌ കേരളത്തിലേക്ക് 100 അധിക ട്രെയിൻ സർവീസുകള്‍ അനുവദിക്കുമെന്ന്...

പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്‌ഇബി ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം: പോസ്റ്റ് ഒടിഞ്ഞ് വീണ് കെഎസ്‌ഇബി ജീവനക്കാരന് ദാരുണാന്ത്യം. കാരാട് സെക്ഷൻ...

പത്തനംതിട്ടയില്‍ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ആറന്മുള എഴിക്കാട് സ്വദേശിയായ...

Related Articles

Popular Categories