അധ്യായം 49 📖 കൊലക്കത്തി തേടി സിബിഐ

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’
ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍

 

2001 ജനുവരി 23നു 28കാരനായ പിലാവുള്ളതിൽ സമീർ കൊല്ലപ്പെട്ടു. പെരിങ്ങത്തൂരിൽ എസ്‌ടിഡി ബുത്തു നടത്തിയിരുന്ന മുസ്ലീം ലീഗ് അനുഭാവിയായ സമീർ വീട്ടിലേക്കു പോകവേയാണ് അക്രമത്തിന് ഇരയായത്.

2002 മാർച്ച് 2നു പുലർച്ചെയാണു മേലൂരിൽ ഇരട്ടക്കൊലപാതകം നടന്നത്. ആർഎസ്എസ് പ്രവർത്തകരായ പി സുനിൽ, സി കെ സുജീഷ് എന്നിവരെയാണ് ഒരേ സ്ഥലത്തുവെച്ച് എതിരാളികൾ അതിദാരുണമായി കൊലപ്പെടുത്തിയത്.

2002 മെയ് 22നു മട്ടന്നൂരിനടുത്ത് ഉരുവച്ചാലിൽ നടന്ന ആക്രമണത്തിൽ ആർഎസ്എസ് പ്രവർത്തകൻ ഉത്തമൻ കൊല്ലപ്പെട്ടു. ഡ്രൈവറായ അദ്ദേഹത്തെ ബസിൽ നിന്നു വലിച്ചിറക്കി വകവരുത്തുകയായിരുന്നു.

ഉത്തമന്റെ ശവസംസ്‌കാരത്തിൽ പങ്കെടുക്കാൻ പോകുന്നവർക്കു നേരെ നടന്ന അക്രമത്തിൽ രണ്ടു പേർക്കാണു ജീവൻ നഷ്ടപ്പെട്ടത്. ഉത്തമൻ്റെ ബന്ധുവും തില്ലങ്കേരി സ്വദേശിനിയുമായ അമ്മു അമ്മ എന്ന വൃദ്ധയും ജീപ്പ് ഡ്രൈവർ ഷിഹാബുമാണ് 2002 മെയ് 23നു നടന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. മുസ്ലീം ലീഗ് പ്രവർത്തകനായിരുന്നു ഷിഹാബ്.

കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ അക്രമത്തിൽ സ്ത്രീ കൊല്ലപ്പെട്ട ആദ്യ സംഭവമാണിത്. രാഷ്ട്രീയ ക്രിമിനലുകൾ സ്ത്രീകളെപ്പോലും വെറുതെ വിടില്ലെന്നതിൻ്റെ ഉദാഹരണമാണ് അമ്മുഅമ്മയുടെ വധം.

2002 ജൂൺ 25നാണു കൈവേലിക്കലിലെ ബിജെപി അനുഭാവിയായ യു പി പവിത്രനു വെട്ടേറ്റത്. ഉച്ചയോടെ വീട്ടിൽ കയറിയാണു രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തെ ആക്രമിച്ചത്.

മട്ടന്നൂരിലെ വ്യാപാരിയും എൻഡിഎഫ് നേതാവുമായ മുഹമ്മദിൻ്റെ കൊലപാതകമാണ് ഇരിട്ടി മേഖലയിൽ വർഗീയ സംഘർഷത്തിനു കാരണമായത്. 2004 ജൂൺ 7നു പുലർച്ചെ മകനോടൊപ്പം പള്ളിയിൽ പോകുമ്പോഴാണു മുഹമ്മദിനെ അക്രമികൾ കൊലപ്പെടുത്തിയത്. പ്രദേശത്ത് ഉടലെടുത്ത ചില പ്രശ്നങ്ങളാണ് അദ്ദേഹത്തിൻ്റെ കൊലപാതകത്തിൽ കലാശിച്ചത്.

2005 മാർച്ച് 10നാണ് ആർഎസ്എസ് നേതാവ് അശ്വിനി കുമാർ കൊല്ലപ്പെട്ടത്. ഇത് ഇരിട്ടി മേഖലയെ വീണ്ടും സംഘർഷ ഭരിതമാക്കി. ബസിൽ വെച്ചാണ് അക്രമികൾ അശ്വിനി കുമാറിനെവെട്ടിക്കൊന്നത്. പാരലൽ കോളേജ് അധ്യാപകനും ആധ്യാത്മിക പ്രഭാഷകനുമായിരുന്നു അശ്വിനി കുമാർ.

2005ലെ ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പു വേളയിൽ സെപ്റ്റംബർ ഒന്നിനാണു കോൺഗ്രസ് പ്രവർത്തകനായ വള്ളങ്ങാട്ടെ സി എച്ച് സുരേഷ് ബാബുവിനു മർദനമേറ്റത്. മൊകേരി പഞ്ചായത്ത് 9-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹത്തിനു പരുക്കു കാരണം മാസങ്ങൾക്കു ശേഷമാണു പഞ്ചായത്തിലേക്കു പോകാൻ കഴിഞ്ഞത്.

2006 ഒക്ടോബർ 22നു പുലർച്ചെ പത്രവിതരണത്തിനു പോകുമ്പോഴാണു തലശ്ശേരിയിലെ ഫസൽ കൊല്ലപ്പെട്ടത്. എൻഡിഎഫ് പ്രവർത്തകനായ അദ്ദേഹത്തിൻ്റെ കൊലപാതകം ഏറെ വിവാദമായിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളിൽ സിബിഐ അന്വേഷിച്ച ആദ്യ കേസാണിത്. സിപിഎം ബ്രാഞ്ച് അംഗമായിരുന്ന ഫസൽ എൻഡിഎഫിൽ ചേർന്നതിലുള്ള രാഷ്ട്രീയ വിരോധമാണു കൊലയ്ക്ക് ആധാരമെന്നാണു സിബിഐ കണ്ടെത്തിയത്.

2007 മാർച്ച് 5നു രാത്രി സ്വന്തം വീട്ടിൽ വെച്ചാണ് യുവ അഭിഭാഷകനും ബിജെപി നേതാവുമായ അഡ്വക്കറ്റ് വത്സരാജ് കുറുപ്പ് കൊല്ലപ്പെട്ടത്. പാനൂരിൽ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന വേളയിലാണ് അദ്ദേഹത്തെ വധിച്ചത്.

2007 ഓഗസ്റ്റ് 16നാണു കൂത്തുപറമ്പ് മൂരിയാട്ടെ ആർഎസ്എസ് പ്രവർത്തകൻ പ്രമോദ് കൊല്ലപ്പെട്ടത്. നിർമാണത്തൊഴിലാളിയായ അദ്ദേഹം അതിരാവിലെ സുഹൃത്തുക്കളോടൊപ്പം ജോലിക്കു പോകുമ്പോഴാണ് ആക്രമണത്തിന് ഇരയായത്. പ്രചാരണ ബോർഡുകൾ നശിപ്പിച്ചും പരസ്‌പരം അപമാനിച്ചും തുടങ്ങിയ പ്രശ്‌നങ്ങളാണു മൂരിയാട് ബോംബേറിലും കൊലപാതകത്തിലും കലാശിച്ചത്.

2007 നവംബർ 5നു വൈകിട്ടു കാർ ഡ്രൈവർ സുധീർ തലശ്ശേരിയിൽ കൊല്ലപ്പെട്ടു. വിദ്യാർഥികളെ കൊണ്ടു വരികയായിരുന്ന കാർ തടഞ്ഞു നിർത്തിയാണ് സിപിഎം അനുഭാവിയായ സുധീറിനെ ആക്രമിച്ചത്. പ്രാണരക്ഷാർഥം ഓടിയ സുധീറിനെ പരിസരത്തെ വീട്ടുവളപ്പിൽ വെച്ച് എതിരാളികൾ നിഷ്ക്കരുണം വെട്ടിക്കൊന്നു.

പിറ്റേ ദിവസം 2007 നവംബർ 6നു കാലത്ത് എരഞ്ഞോളി നായനാർ റോഡിനടുത്ത പാറായി പവിത്രൻ എന്ന മധ്യവയസ്ക‌ൻ ആക്രമിക്കപ്പെട്ടു. പാൽ വാങ്ങാൻ പോകുന്ന വഴിയാണു സിപിഎം അനുഭാവിയായ പവിത്രനെ അക്രമിസംഘം വെട്ടി മുറിവേൽപ്പിച്ചത്. ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പവിത്രൻ 2007 നവംബർ 11നു മരിച്ചു.

ആർഎസ്എസ് കാര്യവാഹ് എം പി സുമേഷിനു നേരെ നടന്ന ആക്രമണത്തോടെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 2008 മാർച്ചിൽ തലശ്ശേരി മേഖലയിൽ ആറു ഹതഭാഗ്യർക്കാണു ജീവൻ നഷ്ടപ്പെട്ടത്. 2008 മാർച്ച് 5ന് ഉച്ചയോടെയാണു നാരങ്ങാപ്പുറം മണവാട്ടി ജംഗ്ഷനിൽ സുമേഷിനെ രാഷ്ട്രീയ എതിരാളികൾ വെട്ടിപ്പരുക്കേൽപ്പിച്ചത്. ഗുരുതരാവസ്ഥയിലായ അദ്ദേഹം മാസങ്ങളോളം ചികിത്സയിലായിരുന്നു.

ഈ സംഭവം നടന്നു നിമഷങ്ങൾക്കുള്ളിൽ തലശ്ശേരി മുകുന്ദ് ജംഗ്ഷനിൽ സിപിഎം പ്രവർത്തകനായ രഞ്ചിത്ത് കുമാർ കൊല്ലപ്പെട്ടു. ഓട്ടോ ഡ്രൈവറായ രഞ്ചിത്ത് കുമാറിനെ ഓട്ടോ തടഞ്ഞു നിർത്തിയാണു രാഷ്ട്രീയ വൈരികൾ ആക്രമിച്ചത്.

മണിക്കൂറുകൾക്കുള്ളിൽ ആർഎസ്എസ് തലശ്ശേരി താലൂക്ക് ശാരീക് ശിക്ഷൺ പ്രമുഖ് മാലിയാട്ട് നിഖിലിനെ രാഷ്ട്രീയ എതിരാളികൾ അരിഞ്ഞു വിഴ്ത്തി.

അന്നു വൈകിട്ടു 5 മണിയോടെ ആർഎസ്എസ് പ്രവർത്തകനായ പിണറായി വെണ്ടുട്ടായിയിലെ മാണിയത്ത് സത്യൻ കൊല്ലപ്പെട്ടു. ജോലി കഴിഞ്ഞു വരുമ്പോൾ രാഷ്ട്രീയ എതിരാളികളുടെ മുന്നിലകപ്പെട്ട സത്യനെ കഴുത്തറുത്താണു വധിച്ചത്.

2008 മാർച്ച് 6നു ആർഎസ്എസ് പ്രവർത്തകനായ ചിറ്റാരിപ്പറമ്പിലെ അനന്തേശ്വരത്ത് മഹേഷ് കൊല്ലപ്പെട്ടു. ഓട്ടോ ഡ്രൈവറായ അദ്ദേഹത്തെ രാത്രി 8 മണിയോടെയാണു രാഷ്ട്രീയ ശത്രുക്കൾ കൊലക്കത്തിക്ക് ഇരയാക്കിയത്.

2008 മാർച്ച് 7നു രാത്രിയാണു ബിജെപി പ്രവർത്തകനായ കോടിയേരിയിലെ ഈങ്ങയിൽ പീടികയ്ക്കടുത്തു കാട്ടിലപ്പറമ്പത്ത് സുരേഷ് ബാബു കൊല്ലപ്പെട്ടത്. രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയാണു രാഷ്ട്രീയ പ്രതിയോഗികൾ അദ്ദേഹന്റെ ജീവനെടുത്തത്.

2008 മാർച്ച് 7നു രാത്രി ഇല്ലത്തുതാഴയിലെ ബിജെപി അനുഭാവിയായ കെ വി സുരേന്ദ്രൻ എന്ന 68കാരനെ രാഷ്ട്രീയ എതിരാളികൾ വെട്ടിക്കൊന്നു. വീട്ടിൽക്കയറി ഭാര്യയുടെയും മക്കളുടെയും കൺമുന്നിലാണു വൃക്കരോഗിയായ സുരേന്ദ്രനെ എതിരാളികൾ ഇല്ലാതാക്കിയത്.

2008 മാർച്ച് 8നാണു സിപിഎം പ്രവർത്തകനായ പുത്തൂരിലെ കല്ലായിന്റവിട അനീഷ് കൊല്ലപ്പെട്ടത്. പുലർച്ചെ വീട്ടിലേക്കു പോകുന്ന വഴിയാണ് അനീഷിനെ ആക്രമിച്ചു കൊലപ്പെടുത്തിയത്.

2008 മാർച്ച് 31നാണു സിപിഎം ഏരിയാ സെക്രട്ടറി പി ഹരീന്ദ്രനു നേരെ ബോംബാക്രമണം നടന്നത്. പൊയിലൂരിൽ നടന്ന പാർട്ടി പൊതുയോഗത്തിൽ പങ്കെടുത്തു തിരിച്ചു വരുന്ന വഴി എലാങ്കോട് വൈദ്യർ പീടികയ്ക്കടുത്തു വെച്ചാണു ഹരീന്ദ്രനു നേരെ ആക്രമണം ഉണ്ടായത്. അതുവഴി പോകുകയായിരുന്ന പോലീസാണ് അദ്ദേഹത്തെ രക്ഷിച്ചത്. ഇതോടെ പാനൂർ മേഖല സംഘർഷാവസ്ഥയിലായി.

2008 ഏപ്രിലിൽ ആർഎസ്എസ് പ്രവർത്തകനായ മൊട്ടേമ്മൽ ഷാജിയെ ബോംബെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമം നടന്നു. കോടതിയിൽനിന്നു കേസ് കഴിഞ്ഞു വരുന്ന വഴി കുട്ടിമാലിൽ വെച്ചാണു ഷാജി സഞ്ചരിച്ച വാഹനത്തിനു നേരേ ബോംബേറു നടന്നത്.

2008 നവംബറിൽ ഓട്ടോ ഡ്രൈവറും ബിജെപി പ്രവർത്തകനുമായ വള്ളങ്ങാട്ടെ വലിയപ്പറമ്പത്ത് നാരോത്ത് രാജീവനെ വെട്ടി പരുക്കേൽപ്പിച്ചു.

2008 ഡിസംബർ 30നാണു ഡിവൈഎഫ്ഐ പ്രവർത്തകനായ മൊകേരിയിലെ കുണ്ടുപറമ്പത്ത് ശ്രീജിത്തിനു നേരെ അക്രമം നടന്നത്. രാഷ്‌ടീയ എതിരാളികളുടെ ആക്രമത്തിൽ അദ്ദേഹത്തിന് ഒരു കാൽപാദം നഷ്‌ടപ്പെട്ടു.

2009 ജനുവരി 17നു സന്ധ്യയോടെ ബിഎംഎസ് നേതാവ് ജ്യോതിർ മനോജിനു നേരെ മൂലക്കടവിൽ വെച്ച് അക്രമം നടന്നു. വീട്ടിലേക്കു പോകവേയാണു രാഷ്ട്രീയ പ്രതിയോഗികൾ അദ്ദേഹത്തെ ക്രൂരമായി ആക്രമിച്ചത്.

ഇതുകഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ 2009 ജനുവരി 17ന് സിപിഎം പ്രവർത്തകനായ ഇ പി രവീന്ദ്രൻ കൊല്ലപ്പെട്ടു. പന്തക്കലെ സ്വന്തം ചായക്കടയിൽ വെച്ചാണു രാഷ്ട്രീയ എതിരാളികൾ അദ്ദേഹത്തെ വധിച്ചത്.

2009 ജനുവരി 17നു രാത്രിയാണു ബിജെപി അനുഭാവിയായ കരുണൻ വധിക്കപ്പെട്ടത്. പന്തക്കലെ സ്വന്തം വീട്ടിൽ വെച്ചു കരുണനെ രാഷ്‌ടീയ എതിരാളികൾ വെട്ടിക്കൊന്നു. പാനൂർ ചെണ്ടയാട് സ്വദേശിയായ കരുണൻ കല്യാണത്തിനു ശേഷമാണു ഭാര്യയുടെ നാടായ പന്തക്കലിൽ സ്ഥിരതാമസമാക്കിയത്.

2009 മാർച്ച് 10നു കുന്നോത്തുപറമ്പിലെ സിപിഎം അനുഭാവി പറമ്പത്ത് പി വി അജയൻ കൊല്ലപ്പെട്ടു. പൊയിലൂർ മടപ്പുരയിൽ രാഷ്ട്രീയ പ്രവർത്തകർ തമ്മിലുണ്ടായ അസ്വാരസ്യമാണ് അജയന്റെ കൊലപാതകത്തിൽ കലാശിച്ചത്. കൊളവല്ലൂർ യുപി സ്കൂളിനു സമീപത്തെ സ്വന്തം സ്റ്റേഷനറിക്കടയിൽ വെച്ച് അജയനെ ആക്രമിക്കുകയായിരുന്നു. രക്ഷതേടി തൊട്ടടുത്ത വീട്ടിലേക്ക് ഓടുന്നതിനിടയിൽ ഇടവഴിയിൽ വെച്ചാണു പ്രതിയോഗികൾ അദ്ദേഹത്തെ വകവരുത്തിയത്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പറമ്പത്ത് കൃഷ്ണൻ മാസ്റ്ററുടെ മകനായ അജയൻ യുപി സ്‌കൂളിൽ എന്റെ സഹപാഠിയായിരുന്നു. ആറാം ക്ലാസിലുള്ളപ്പോൾ ‘ഗുരുദക്ഷിണ’ എന്ന നാടകത്തിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിരുന്നു. അജയന്റെ കൊലപാതകത്തോടെ രാഷ്ട്രീയ അന്തരീക്ഷം വീണ്ടും കലുഷിതമായി.

അന്നുതന്നെ 2009 മാർച്ച് 10-നു ചമ്പാട് കുറിച്ചിക്കരയിലാണു ബിഎംഎസ് പ്രവർത്തകനായ വിനയൻ കൊല്ലപ്പെട്ടു. പാനൂരിലെ ചുമട്ടു തൊഴിലാളിയായിരുന്നു വിനയൻ.

അന്നുതന്നെ 2009 മാർച്ച് 10നു ചമ്പാട്ടെ സിപിഎം പ്രവർത്തകൻ മീത്തലെ മഠത്തിൽ ചന്ദ്രൻ കൊല്ലപ്പെട്ടു. തൊഴിലാളിയായ അദ്ദേഹത്തെ വീട്ടിൽ വെച്ചാണ് ഇല്ലാതാക്കിയത്.

2010 ഓഗസ്റ്റ് 10നാണു കുന്നോത്തുപറമ്പിലെ ആർഎസ് എസ് പ്രവർത്തകൻ രാജേഷ് വധിക്കപ്പെട്ടത്. രാത്രി സുഹൃത്തിന്റെ ജീപ്പിൽ ഇരിക്കുമ്പോഴാണ് എതിരാളികൾ രാജേഷിനെ വകവരുത്തിയത്. എന്റെ ബന്ധു രാമകൃഷ്‌ണൻ്റെ മകനാണ് രാജേഷ്.

2012 ഫെബ്രുവരി 12നാണു എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കുർ തളിപ്പറമ്പ് കണ്ണപുരത്തു കെ 35/94 മണിക്കൂറുകളോളം പീഡിപ്പിച്ചതിനു ശേഷമാണത്രേ ഈ യുവാവിനെ നിഷ്ക്കരുണം അരിഞ്ഞു വീഴ്ത്തിയത്. സിബിഐ അന്വേഷിച്ച കേസാണ് ഇത്.

2012 മെയ് 4നു നടന്ന ആർഎംപി സ്ഥാപക നേതാവ് വടകര ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരൻ വധം കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. സിപിഎംൻ്റെ സജീവ പ്രവർത്തകനായി രുന്ന ചന്ദ്രശേഖരൻ പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞതിനു ശേഷമാണ് റവലൂഷനറി മാർക്സ‌ിസ്‌റ്റ് പാർട്ടി രൂപീകരിച്ചത്. രാത്രി 10 മണിയോടെ ഇന്നോവ കാറിലെത്തിയ കൊലയാളി സംഘം കിരാതമായ രീതിയിൽ 51 വെട്ടുവെട്ടിയാണു ചന്ദ്രശേഖരനെ നാമാവശേഷമാക്കിയത്.

ബാംഗ്ലൂരിൽ ഒളിവിൽ വന്ന ഈ കേസിലെ പ്രതികളെ സഹായിച്ചതിൻ്റെ പേരിൽ പ്രമുഖ വ്യാപാരിയെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. പഴുതടച്ച അന്വേഷണവും കുറ്റപത്രവും പ്രതികൾക്കു ജീവപര്യന്തം തടവ് ലഭിക്കാൻ കാരണമായി. ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ 2021ൽ വടകരയിൽ നിന്നു റവലൂഷനറി മാർക്സിസ്‌റ്റ് പാർട്ടിയുടെ എംഎൽഎയായി.

രാഷ്ട്രീയ അക്രമങ്ങളുടെ പ്രഭവ കേന്ദ്രമായിരുന്ന പാനു രിലും പരിസര പ്രദേശങ്ങളിലും ബദ്ധവൈരികളായ പലരും പാർട്ടി മാറിയിട്ടുണ്ട്. എന്നാൽ ബിജെപിയുടെ ചുക്കാൻ പിടിച്ച ഒ കെ വാസു മാസ്റ്ററും ചെറുവാഞ്ചേരിയിലെ എ അശോകനും അനുയായികളും സിപിഎമ്മിൽ ചേർന്നതു ബിജെപിയെ സമ്മർദത്തിലാക്കിയിരുന്നു. 2014 ജനവരി 29നു പാനൂരിൽ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പങ്കെടുത്ത പൊതുസമ്മേളനത്തിൽ വെച്ചാണ് അവർ സിപിഎമ്മിൻ്റെ ഭാഗമായത്. 2016ൽ ഒ കെ വാസു മാസ്റ്റർ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി. അശോകൻ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായി. ഇവർ രണ്ടു പേരുമായും 1977 മുതൽ എനിക്കു നല്ല ബന്ധമാണ്.

2015 ജൂലായ് 6നു കോൺഗ്രസ് പ്രവർത്തകൻ കൂരാറയിലെ അമ്മാമഠത്തിൽ ജഗദീപൻ അക്രമിക്കപ്പെട്ടു. 2010ൽ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൊകേരി ഗ്രാമപഞ്ചായത്തിലേക്കു മത്സരിച്ചതിൻ്റെ പ്രതികാരമായാണു ജഗദീപനെ രാഷ്ട്രീയ പ്രതിയോഗികൾ ക്രൂരമായി മർദിച്ചത്.

2016 ഒക്ടോബർ 12നാണ് ആർഎസ്എസ് പ്രവർത്തകനായ രമിത്ത് പിണറായിയിൽ കൊല്ലപ്പെട്ടത്. 2002ൽ മട്ടന്നൂരിൽ വെട്ടേറ്റു മരിച്ച ഉത്തമൻ്റെ മകനാണു രമിത്ത്. രാഷ്ട്രീയ അക്രമത്തിൽ അച്ഛനും മകനും നഷ്‌ടപ്പെട്ട കുടുംബമാണിത്.

2017 ഒക്ടോബർ 3 നാണു കൈവേലിക്കലിൽവെച്ചു സിപിഎം ജാഥയ്ക്കു നേരെ ബോംബേറു നടന്നത്. ലോക്കൽ സമ്മേളനവുമായി ബന്ധപ്പെട്ടു സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതിനെതിരെ നടത്തിയ പ്രതിഷേധ പ്രകടനത്തിന്നു നേരെയാണ് ആക്രമണം നടന്നത്.

2017 ഡിസംബർ 28നു കൈവേലിക്കലിലെ പ്രവർത്തകനായ കാട്ടീൻറവിട ചന്ദ്രനു വെട്ടേറ്റത്. പാൽ വിതരണക്കാരനായ അദ്ദേഹത്തെ കുറ്റേരി അരീക്കൽ റോഡിൽ വെച്ചാണു രാഷ്ട്രീയ പ്രതിയോഗികൾ ആക്രമിച്ചത്.

2018 ഫെബ്രുവരി 12നാണു യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് മട്ടന്നൂരിലെ എടയന്നൂരിൽ വെച്ചു കൊല്ലപ്പെട്ടു. സുഹൃത്തുക്കൾക്കൊപ്പം തട്ടുകടയിൽ ഭക്ഷണം കഴിക്കുമ്പോഴാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. ഷുഹൈബ് വധത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കെ സുധാകരന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ദിവസങ്ങളോളം നിരാഹാര സമരം നടന്നിരുന്നു.

2018 മെയ് 7നു രാത്രിയാണു പള്ളൂരിലെ സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബു കൊല്ലപ്പെട്ടത്. വീട്ടിലേക്കു പോകവേയാണു രാഷ്ട്രീയ പ്രതിയോഗികൾ ബാബുവിനെ ആക്രമിച്ചത്. ഈ സംഭവം നടന്നു മണിക്കൂറുകൾക്കുള്ളിൽ ബിജെപി പ്രവർത്തകനായ ഷമേജ് മാഹിയിൽ കൊല്ലപ്പെട്ടു. ഓട്ടോറിക്ഷാ ഡ്രൈവറായ ഷമേജ് പെരിങ്ങാടിയിലെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു ഈ ക്രൂരത.

2020 ഡിസംബർ 16നു പഞ്ചായത്തു തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷമാണു കൈവേലിക്കലിലെ എ കെ സനി ലയെ രാഷ്ട്രീയ എതിരാളികൾ വീട്ടിൽ കയറി ആക്രമിച്ചത്. കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ 18-ാം വാർഡ് മെമ്പറായിരുന്ന സനില നിലവിൽ ബിജെപി സ്ഥാനാർഥിയായിരുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പു കഴിഞ്ഞ ഉടനെ പാനൂർ മുക്കിൽ പീടികയിലെ മൻസൂർ എന്ന 21കാരൻ കൊല്ലപ്പെട്ടു. 2021 ഏപ്രിൽ 6നു സന്ധ്യക്കായിരുന്നു സംഭവം. വീടിൻ്റെ മുന്നിൽ ബഹളം കേട്ട് എത്തിയപ്പോഴാണു മുസ്ലീം യുത്ത് ലീഗ് പ്രവർത്തകനായ മൻസൂറിനെ എതിരാളികൾ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയത്.

2020 ഒക്ടോബർ 8നാണു കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകനായ സലാഹുദ്ദീൻ വധിക്കപ്പെട്ടു. കൂത്തുപറമ്പിൽ നിന്നു സഹോദരിമാരോടൊത്തു വരുന്നവഴി കാർ തടഞ്ഞാണ് എതിരാളികൾ അദ്ദേഹത്തിന്റെ ജീവനെടുത്തത്.

2022 ഫെബ്രുവരി 21നാണു സിപിഎം പ്രവർത്തകനായ 37/94 പുന്നോളിലെ കൊരമ്പിൽ ഹരിദാസ് കൊല്ലപ്പെട്ടത്. മ ഴിലാളിയായ അദ്ദേഹത്തെ ജോലി കഴിഞ്ഞു തിരിച്ചു പാതിരാത്രി വീട്ടുമുറ്റത്തു വെച്ചാണ് രാഷ്ട്രീയ എതിരാളികൾ വക വരുത്തിയത്. പ്രദേശത്തെ ക്ഷേത്രോത്സവത്തിനിടെ ഇരുപാർട്ടിക്കാർ തമ്മിലുണ്ടായ സംഘർഷമാണു ഹരിദാസിൻ്റെ കൊലപാതകത്തിൽ കലാശിച്ചത്.

ഇതുവരെ പറഞ്ഞ കൊലപാതകങ്ങളും അക്രമങ്ങളും മാത്രമല്ല അതിലും എത്രയോ കൂടുതൽ അക്രമങ്ങളും ക്രൂരമായ മർദനങ്ങളും ഭീഷണികളും മറ്റു സംഭവങ്ങളും രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമങ്ങളുടെ അലയൊലികൾ ഡൽഹിയിലും ബാംഗ്ലൂരിലും പ്രതിഫലിച്ചിരുന്നു. ഡൽഹിയിലെ സിപിഎം ഓഫീസ് ആക്രമിച്ചതും കർണാടക സ്‌റ്റേറ്റ് സെക്രട്ടറി വി ജെ കെ നായരുടെ വീടിനു നേരെ നടന്ന ആക്രമണവും ഇതിൻ്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. 2008 മാർച്ച് 9നു രാത്രിയാണു ബാംഗ്ലൂർ ഗംഗമ്മ സർക്കിളിനടുത്തുള്ള കളത്തൂർ ലേ ഔട്ടിലെ വി ജെ കെ നായരുടെ വീടിനു നേരെ അക്രമം നടന്നത്. അക്രമസമയത്ത് അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. അതുകൊണ്ടു കൂടുതൽ അനിഷ്ട‌ സംഭവങ്ങൾ ഉണ്ടായില്ല.

ഈ സംഭവത്തിൻ്റെ അന്വേഷണം നടത്തിയ പോലീസ് കൂടുതൽ ഗൗരവമായ കാര്യങ്ങളാണു വിജെകെ നായരോടു വെളിപ്പെടുത്തിയത്. അതേ ദിവസം വൈകിട്ടു ഡൽഹിയിൽ നിന്നു ബാംഗ്ലൂർ എച്ച്എഎൽ എയർപോർട്ടിൽ എത്തുന്ന സിപിഎം കേരള സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തടയാൻ ഒരു ക്കങ്ങൾ നടന്നിരുന്നു. എന്നാൽ അദ്ദേഹം എയർപോർട്ടിൽ നിന്നു പുറത്തു വരാതെ യാത്ര തുടർന്നു. ആ ശ്രമം പരാജയപ്പെട്ടതോടെ അക്രമം സിപിഎം കർണാടക സെക്രട്ടറിയുടെ വീടിനു നേരെ തിരിയുകയായിരുന്നു.

കേരളത്തിലെ അക്രമ രാഷ്ട്രീയത്തിനെതിരെ സംഘപരിവാർ പ്രസ്ഥാനങ്ങൾ കർണാടകത്തിൽ നിരവധി സ്ഥലങ്ങളിൽ പ്രതിഷേധങ്ങളും ഉപവാസങ്ങളും സംഘടിപ്പിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും കഴിഞ്ഞാൽ പ്രതികളും ഹിറ്റ്ലിസ്റ്റിലുള്ളവരും സുരക്ഷിത താവളം തേടിയെത്തുന്നതു ബാംഗ്ലൂരിലാണ്. സുരക്ഷിതരായി കഴിഞ്ഞിരുന്ന ഹിറ്റ്ലിസ്റ്റിലുള്ളവരെ ഇവിടെ വെച്ചുതന്നെ വകവരുത്താൻ ഇരുപക്ഷവും ശ്രമിച്ചിരുന്നു. ഇരുഭാഗത്തുമുള്ള വ്യാപാരികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് രാഷ്ട്രീയക്കാർ എതിരാളികളെ ബാംഗ്ലൂരിൽ വെച്ചു വകവരുത്താനുള്ള ശ്രമം ഉപേക്ഷിച്ചു.

ബാംഗ്ലൂരിലെ പാർട്ടിക്കാരായ വ്യാപാരികളാണ്  ജില്ലയിലെ അക്രമങ്ങൾക്കു സാമ്പത്തിക സഹായങ്ങൾ ചെയ്യുന്നത്. ബാംഗ്ലൂരിൽ രാഷ്ട്രീയപ്പിരിവു നടന്നാൽ അക്രമങ്ങൾ ഉറപ്പാണ്. സംഘർഷങ്ങൾക്കു ശേഷവും ബാംഗ്ലൂരിൽ പണപ്പിരിവു നടത്താറുണ്ട്. പാർട്ടികളുടെ നേതൃത്വമറിയാതെ പ്രാദേശിക തലങ്ങളിൽ ആയുധശേഖരണം നടത്താനും പല ക്ലബ്ബുകളുടെയും മറ്റും മറവിൽ ബാംഗ്ലൂരിൽ പിരിവു നടന്നിരുന്നു. എന്തിനും ഏതിനും ബാംഗ്ലൂരിൽ പിരിവിനെത്തുന്ന പ്രവണത കൂടി വരികയാണ്. പഞ്ചായത്തുകൾ നിർമിക്കേണ്ട ബസ് ഷെൽട്ടറിനു പോലും ബാംഗ്ലൂരിൽ വന്നു പിരിവെടുക്കാൻ തുടങ്ങിയതോടെ അസുഖങ്ങൾക്കും മറ്റ് അത്യാവശ്യങ്ങൾക്കും പിരിവിന് എത്തുന്ന വരെ സഹായിക്കാൻ വ്യാപാരികൾ മടിക്കുകയാണ്.

 

🟥

അടുത്ത അധ്യായം ▶ രാഷ്ട്രീയ വാടകക്കൊലകൾ

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം : 

◼️അധ്യായം 1:  
പുഴമാത്രം മാറിയില്ല
◼️അധ്യായം 2:  ഓര്‍മ്മയില്‍ ജീവിക്കുന്ന അമ്മ
◼️അധ്യായം 3: പുത്തൂരാൻ ചരിതം
◼️അധ്യായം 4: കണ്ണാരം പൊത്തിപ്പൊത്തി
◼️അധ്യായം 5: മൃതിയുടെ തിരനോട്ടം
◼️അധ്യായം 6: കൺനിറയെ ദൈവങ്ങൾ
◼️അധ്യായം 7: ഭിക്ഷാം ദേഹി
◼️അധ്യായം 8: നാട്ടുവഴിയിൽ 
◼️അധ്യായം 9: ്രാമീണ വിശുദ്ധി
◼️അധ്യായം 10: 
ശാക്തേയം
◼️അധ്യായം 11: കല്യാണക്കോപ്പ്
◼️അധ്യായം 12: ുളിമുറികല്യാണം
◼️അധ്യായം 13: മാമ്പഴക്കാലം 
◼️അധ്യായം 14: ജലവിനോദങ്ങൾ
◼️അധ്യായം 15: 
പൊലോളി 
◼️അധ്യായം 16: വിനോദ യാത്ര 
◼️അധ്യായം 17: സത്യൻ പുത്തൂർ
◼️അധ്യായം 18: അങ്ങാടിപ്പഴമ
◼️അധ്യായം 19: പോലീസ് ഞങ്ങൾക്ക് പുല്ലാണ്
◼️അധ്യായം 20: പുത്തനമ്പലം 
◼️അധ്യായം 21: ഉദ്യാന നഗരിയിലേക്ക്
◼️അധ്യായം 22: ഘെരാവോ
◼️അധ്യായം 23: ഒരു പുരത്തറ
◼️അധ്യായം 24:
 ജാതീയതയുടെ രക്തസാക്ഷി
◼️അധ്യായം 25: കുറുപ്പാൾ
◼️അധ്യായം 26: ഡിസ്കോ ഡാന്‍സര്‍ 
◼️അധ്യായം 27: ആയോധനക്കളരിയിൽ
◼️അധ്യായം 28: അപകടം വഴി കാട്ടുന്നു
◼️അധ്യായം 29: ദേശാടനം
◼️അധ്യായം 30: കരാട്ടെ പട്ടു
◼️അധ്യായം 31: ഫിസ്‌റ്റ് ഇന്ത്യ
◼️അധ്യായം 32: പാൽമേഘക്കടലിൽ
◼️അധ്യായം 33: തൊഴിലാളിക്കരുത്ത്
◼️അധ്യായം 34: മദുവേ മാഡി നോഡു
◼️അധ്യായം 35: ധാരണയ്ക്കപ്പുറം
◼️അധ്യായം 36: സംഘടനകൾക്കൊപ്പം
◼️അധ്യായം 37: സമാജങ്ങളിലൂടെ
◼️അധ്യായം 38: മാധ്യമ വിചാരം
◼️അധ്യായം 39: പ്രവാസ വാസം
◼️അധ്യായം 40: ക്ഷേത്രായനം
◼️അധ്യായം 41: മനേഗെ ബന്നി
◼️അധ്യായം 42: ഗുരുവിനു സർക്കാരിന്റെ ആദരവ്
◼️അധ്യായം 43: അൽപം രാഷ്ട്രീയം
◼️അധ്യായം 44: ആക്ഷന്‍ കാലം
◼️അധ്യായം 45: തലഛേദി
◼️അധ്യായം 46: ക്തപ്പൂക്കളം
◼️അധ്യായം 47: നിണമണിഞ്ഞ സരസ്വതീക്ഷേത്രം
◼️അധ്യായം 48: ബലിയാടായ ബാല്യങ്ങള്‍

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സോ​ഫ്റ്റ്‌​വെ​യ​റി​ൽ ഗു​രു​ത​ര​ ​പാ​ക​പ്പി​ഴ: കേരള സർവകലാശാല പ്രസിദ്ധീകരിച്ച പരീക്ഷാഫലം പിൻവലിച്ചു

തി​രു​വ​ന​ന്ത​പു​രം: കേരള സർവകലാശാല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മി​ലെ...

ആലപ്പുഴയില്‍ വള്ളംകളി കണ്ടുമടങ്ങിയ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ: കരുവാറ്റ കുറിച്ചിക്കലിൽ ട്രെയിൻ തട്ടി രണ്ട് മരണം. പല്ലന സ്വദേശികളായ...

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

ബെംഗളൂരു: കർണാടകയിൽ സർക്കാർ കോളേജുകളിൽ നിന്ന് സംഘടിപ്പിക്കുന്ന പഠനയാത്രകൾക്ക് പുതിയ സുരക്ഷാ...

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

തൃശ്ശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ...

ഐഡിഎസ്എഫ്എഫ്കെ; 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത്...

സോ​ഫ്റ്റ്‌​വെ​യ​റി​ൽ ഗു​രു​ത​ര​ ​പാ​ക​പ്പി​ഴ: കേരള സർവകലാശാല പ്രസിദ്ധീകരിച്ച പരീക്ഷാഫലം പിൻവലിച്ചു

തി​രു​വ​ന​ന്ത​പു​രം: കേരള സർവകലാശാല കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മി​ലെ...

ആലപ്പുഴയില്‍ വള്ളംകളി കണ്ടുമടങ്ങിയ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു

ആലപ്പുഴ: കരുവാറ്റ കുറിച്ചിക്കലിൽ ട്രെയിൻ തട്ടി രണ്ട് മരണം. പല്ലന സ്വദേശികളായ...

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

ബെംഗളൂരു: കർണാടകയിൽ സർക്കാർ കോളേജുകളിൽ നിന്ന് സംഘടിപ്പിക്കുന്ന പഠനയാത്രകൾക്ക് പുതിയ സുരക്ഷാ...

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

തൃശ്ശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ...

ഐഡിഎസ്എഫ്എഫ്കെ; 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18-ാമത്...

വിലക്ക് തനിക്ക് ബാധകമല്ല; കേസ് കൊടുത്തതിൽ ഗൂഢാലോചന, സനൽ കുമാർ ശശിധരൻ

തിരുവനന്തപുരം: മഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരിച്ച് സംവിധായകൻ സനൽ കുമാർ...

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

ബെംഗളൂരു: റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ് 85...

20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനില്‍ തുടക്കം; മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌രാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കമായി. പലോമ...

Related Articles

Popular Categories