തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രണ വിധേയമായതായി അഗ്നിരക്ഷാ സേന അറിയിച്ചു.
നാല് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. നിലവില്‍ പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും രോഗികളെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
SUMMARY: Fire breaks out at Thiruvananthapuram Medical College
















